23
October 2019 - 7:47 am IST

Download Our Mobile App

Flash News
Archives

Kerala

trauma-care-ambulance-service-starts-tomorrow

ട്രോ​മാ​കെ​യ​ർ ആം​ബു​ല​ൻ​സ് "ക​നി​വ് ‍' നാളെ മു​ത​ൽ

Published:16 September 2019

# സ്വ​ന്തം ലേ​ഖി​ക

അ​പ​ക​ട​ത്തി​ല്‍പ്പെ​ടു​ന്ന​വ​രെ അ​ടി​യ​ന്ത​ര​മാ​യി ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് ട്രോ​മാ​കെ​യ​ർ സം​വി​ധാ​ന​മു​ള്ള സൗ​ജ​ന്യ ആം​ബു​ല​ന്‍സ് ശൃം​ഖ​ല​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കു​മെ​ന്ന് മ​ന്ത്രി കെ.​കെ. ശൈ​ല​ജ വാ​ര്‍ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം: അ​പ​ക​ട​ത്തി​ല്‍പ്പെ​ടു​ന്ന​വ​രെ അ​ടി​യ​ന്ത​ര​മാ​യി ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് ട്രോ​മാ​കെ​യ​ർ സം​വി​ധാ​ന​മു​ള്ള സൗ​ജ​ന്യ ആം​ബു​ല​ന്‍സ് ശൃം​ഖ​ല​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നാളെ ന​ട​ക്കു​മെ​ന്ന് മ​ന്ത്രി കെ.​കെ. ശൈ​ല​ജ വാ​ര്‍ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് തി​രു​വ​ന​ന്ത​പു​രം സെ​ന്‍ട്ര​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കും. ച​ട​ങ്ങി​ല്‍ മ​ന്ത്രി​മാ​രാ​യ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍, എ.​സി. മൊ​യ്തീ​ന്‍, എ.​കെ. ശ​ശീ​ന്ദ്ര​ന്‍, ജി. ​സു​ധാ​ക​ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.
 
കേ​ര​ള​ത്തി​ലെ സ​ര്‍ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ല്‍ മി​ക​ച്ച ട്രോ​മ കെ​യ​ര്‍ ഒ​രു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ആം​ബു​ല​ൻ​സ് ശൃം​ഖ​ല. "ക​നി​വ് 108' എ​ന്ന​താ​ണ് ട്രോ​മാ കെ​യ​ർ ആം​ബു​ല​ന്‍സ് ശൃം​ഖ​ല​യു​ടെ പേ​ര്. അ​ത്യാ​ധു​നി​ക ജീ​വ​ന്‍ ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളും പ​രി​ശീ​ല​നം സി​ദ്ധി​ച്ച സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും അ​ട​ങ്ങി​യ 315 ആം​ബു​ല​ന്‍സു​ക​ളു​ടെ സേ​വ​ന​മാ​ണ് ഉ​റ​പ്പാ​ക്കു​ന്ന​ത്. ഇ​തി​ൽ ആ​ദ്യ 100 ആം​ബു​ല​ന്‍സു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് നാളെ  ന​ട​ക്കു​ക. 
 
ഒ​ക്റ്റോ​ബ​ര്‍ മാ​സ​ത്തോ​ടെ 315 ആം​ബു​ല​ന്‍സു​ക​ളു​ടെ ശൃം​ഖ​ല പൂ​ര്‍ത്തീ​ക​രി​ക്കു​വാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പൂ​ര്‍ണ​മാ​യ രൂ​പ​ത്തി​ല്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​കു​മ്പോ​ള്‍ തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ല്‍ 28 വീ​ത​വും കൊ​ല്ലം ജി​ല്ല​യി​ല്‍ 21 ഉം ​പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ 15 വീ​ത​വും ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ 18ഉം ​കോ​ട്ട​യം ജി​ല്ല​യി​ല്‍ 17ഉം ​എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ 32 വീ​ത​വും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ 31ഉം ​വ​യ​നാ​ട് ജി​ല്ല​യി​ല്‍ 11ഉം ​ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ 21 ഉം ​കാ​സ​ര്‍കോ​ഡ് ജി​ല്ല​യി​ല്‍ 14ഉം ​ബേ​സി​ക് ലൈ​ഫ് സ​പ്പോ​ര്‍ട്ട് ആം​ബു​ല​ന്‍സു​ക​ള്‍ വി​ന്യ​സി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പ​ദ്ധ​തി ഏ​കോ​പി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ആം​ബു​ല​ന്‍സ് ശൃം​ഖ​ല​ക​ളെ 24 മ​ണി​ക്കൂ​ര്‍ സേ​വ​ന​ത്തി​ന് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക എ​ന്ന ത​ര​ത്തി​ലും റോ​ഡ​പ​ക​ട​ങ്ങ​ള്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ന​ട​ക്കു​ന്ന 12 മ​ണി​ക്കൂ​റു​ക​ളി​ല്‍ (രാ​വി​ലെ എ​ട്ട് മ​ണി മു​ത​ല്‍ രാ​ത്രി എ​ട്ട് മ​ണി വ​രെ​യു​ള്ള സ​മ​യ​ത്ത്) സേ​വ​നം ചെ​യ്യു​ന്ന​വ എ​ന്ന ഗ​ണ​ത്തി​ലും ആ​ക്കി നി​ജ​പ്പെ​ടു​ത്തി​യാ​ണ് പൂ​ര്‍ണ​മാ​യ ഉ​പ​യോ​ഗ​ക്ഷ​മ​ത ഉ​റ​പ്പാ​ക്കു​ന്ന​ത്. റോ​ഡു​ക​ളി​ൽ ഓ​രോ 30 കി​ലോ മീ​റ്റ​റു​ക​ൾ​ക്കി​ട​യി​ലും ആം​ബു​ല​ൻ​സ് സ​ജ്ജ​മാ​ക്കി നി​ർ​ത്തും. സ്ഥി​ര​മാ​യി അ​പ​ക​ട​ങ്ങ​ൾ ന​ട​ക്കു​ന്ന മേ​ഖ​ല​ക​ൾ ക​ണ്ടെ​ത്തി ആ ​ഭാ​ഗ​ങ്ങ​ൾ​ക്ക് ഊ​ന്ന​ൽ ന​ൽ​കി​യാ​ണ് ആം​ബു​ല​ൻ​സു​ക​ളു​ടെ ക്ര​മീ​ക​ര​ണം. 
 
ആം​ബു​ല​ന്‍സു​ക​ളി​ല്‍ പ​രി​ശീ​ല​നം സി​ദ്ധി​ച്ച പൈ​ല​റ്റും എ​മ​ര്‍ജ​ന്‍സി മെ​ഡി​ക്ക​ല്‍ ടെ​ക്നീ​ഷ്യ​നും അ​ട​ങ്ങു​ന്ന സാ​ങ്കേ​തി​ക തി​ക​വു​ള്ള ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച 48 മ​ണി​ക്കൂ​ര്‍ "ഗോ​ള്‍ഡ​ന്‍ അ​വ​ര്‍' സൗ​ജ​ന്യ ചി​കി​ത്സ ഇ​തി​ന് സ​മാ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 

ആ​രോ​ഗ്യ വ​കു​പ്പ് പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​രാ​ജ​ന്‍ എ​ന്‍. ഖോ​ബ്ര​ഗ​ഡെ, എ​ന്‍എ​ച്ച്എം. സ്റ്റേ​റ്റ് മി​ഷ​ന്‍ ഡ​യ​റ​ക്റ്റ​ര്‍ കേ​ശ​വേ​ന്ദ്ര​കു​മാ​ര്‍, കെ​എം​എ​സ് സി​എ​ല്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്റ്റ​ര്‍ ഷ​ര്‍മ്മി​ള മേ​രി ജോ​സ​ഫ്, ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്റ്റ​ര്‍ ഡോ. ​ആ​ര്‍. എ​ല്‍. സ​രി​ത, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്റ്റ​ര്‍ ഡോ. ​എ. റം​ലാ​ബീ​വി എ​ന്നി​വ​രും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. 


വാർത്തകൾ

Sign up for Newsletter



top