23
October 2019 - 9:01 am IST

Download Our Mobile App

Flash News
Archives

World

indian-navy-found-a-chinese-battleship-near-indian-sea-border

ഇ​ന്ത്യ​ൻ സ​മു​ദ്രാ​തി​ർ​ത്തി​ക്ക് അ​ടു​ത്ത് ചൈ​നീ​സ് പ​ട​ക്ക​പ്പ​ൽ

Published:16 September 2019

ഇ​ന്ത്യ​ൻ സ​മു​ദ്രാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന് സ‌​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ചൈ​നീ​സ് ആ​ണ​വ യു​ദ്ധ​ക്ക​പ്പ​ൽ നാ​വി​ക​സേ​ന ക​ണ്ടെ​ത്തി. ഇ​ന്ത്യ​ൻ സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ ചൈ​നീ​സ് സാ​ന്നി​ദ്ധ്യ​മു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​ന് പി​ന്നാ​ലെ​യാ​ണി​ത്.

ചെ​ന്നൈ: ഇ​ന്ത്യ​ൻ സ​മു​ദ്രാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന് സ‌​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ചൈ​നീ​സ് ആ​ണ​വ യു​ദ്ധ​ക്ക​പ്പ​ൽ നാ​വി​ക​സേ​ന ക​ണ്ടെ​ത്തി. ഇ​ന്ത്യ​ൻ സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ ചൈ​നീ​സ് സാ​ന്നി​ദ്ധ്യ​മു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​ന് പി​ന്നാ​ലെ​യാ​ണി​ത്. ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ നീ​ക്ക​ങ്ങ​ൾ ചൈ​ന നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന് നേ​ര​ത്തേ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

ചൈ​ന​യു​ടെ ആം​ഫി​ബി​യ​സ് പ​ട​ക്ക​പ്പ​ൽ സി​യാ​നും മി​സൈ​ൽ വാ​ഹ​ക​ശേ​ഷി​യു​ള്ള ചെ​റു​ക​പ്പ​ലു​മാ​ണ് ഇ​ന്ത്യ​ൻ സ​മു​ദ്ര​ത്തോ​ടു ചേ​ർ​ന്നു ക​ണ്ടെ​ത്തി​യ​ത്. ക​ര​സേ​ന​യ്ക്കു പി​ന്തു​ണ ന​ൽ​കു​ന്ന ക​പ്പ​ലു​ക​ളാ​ണ് ആം​ഫി​ബി​യ​സ് വി​ഭാ​ഗ​ത്തി​ലു​ള്ള​ത്. ഇ​തി​ൽ നി​ന്നു ചെ​റു ഹെ​ലി​കോ​പ്‌​റ്റ​റു​ക​ൾ​ക്കു പ​റ​ന്നു​യ​രാ​നാ​വും. 

ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ൽ പ​ട്രോ​ളി​ങ്ങി​നി​ടെ നാ​വി​ക​സേ​ന​യു​ടെ പി-8​ഐ എ​ന്ന നി​രീ​ക്ഷ​ണ വി​മാ​ന​മാ​ണ് ചൈ​നീ​സ് ആ​ണ​വ​ക​പ്പ​ൽ ക​ണ്ടെ​ത്തി​യ​ത്. വി​മാ​നം പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ൾ ദേ​ശീ​യ വാ​ർ​ത്ത ഏ​ജ​ൻ​സി​ക​ൾ പു​റ​ത്തു​വി​ട്ടു. ഇ​ന്ത്യ- പാ​ക് സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ത്യ​ൻ സ​മു​ദ്രാ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു ചൈ​നീ​സ് യു​ദ്ധ​ക്ക​പ്പ​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന മേ​ഖ​ല​യി​ൽ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചു. 

സെ​പ്റ്റം​ബ​ർ ആ​ദ്യ​വാ​ര​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ൽ നി​രീ​ക്ഷ​ണ ക​പ്പ​ലു​ക​ൾ അ​യ​ച്ച് ചൈ​ന നാ​വി​ക സേ​ന​യു​ടെ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തെ​ന്ന റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​ത്. നാ​വി​ക​സേ​ന താ​വ​ള​ങ്ങ​ളെ​ക്കു​റി​ച്ചും സേ​ന വി​ന്യ​സി​ച്ച യു​ദ്ധ​ക്ക​പ്പ​ലു​ക​ളെ​ക്കു​റി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​ണ് ചൈ​നീ​സ് നീ​ക്ക​മെ​ന്നും കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ൻ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​തി​ന് വേ​ണ്ടി ചൈ​ന​യു​ടെ ഏ​റ്റ​വും വ​ലി​യ ഇ​ന്‍റ​ലി​ജ​ൻ​സ് ക​പ്പ​ൽ ഡോ​ങ്ഡി​യാ​ഗോ​യാ​ണ് ചൈ​ന അ​ന്ന് വി​ന്യ​സി​ച്ച​ത്. 

ഇ​ന്ത്യ​യു​ടെ കി​ഴ​ക്ക​ൻ തീ​ര​ത്ത് ക​ഴി​ഞ്ഞ മൂ​ന്ന് ആ​ഴ്ച​ക​ളാ​യി ചൈ​നീ​സ് ചാ​ര​ക്ക​പ്പ​ൽ ഇ​ന്ത്യ​ൻ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. മേ​ഖ​ല​യി​ല്‍ വ​ര്‍ധി​ച്ചു​വ​രു​ന്ന ചൈ​ന​യു​ടെ സാ​ന്നി​ധ്യ​ത്തെ ഇ​ന്ത്യ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. 
പാ​ക്കി​സ്ഥാ​ന്‍, നേ​പ്പാ​ള്‍, ശ്രീ​ല​ങ്ക, മാ​ല​ദ്വീ​പ് തു​ട​ങ്ങി ഇ​ന്ത്യ​യു​ടെ അ​യ​ല്‍രാ​ജ്യ​ങ്ങ​ളി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ചൈ​ന ന​ട​പ്പാ​ക്കി​യി​രു​ന്നു. 


വാർത്തകൾ

Sign up for Newsletter



top