23
October 2019 - 9:18 am IST

Download Our Mobile App

Flash News
Archives

Kerala

kodiyeri-balakrishnan-reply-to-ramesh-chennithala

രാ​ഷ്‌​ട്രീ​യം പ​റ​യൂ: ചെ​ന്നി​ത്ത​ല ഞ​ങ്ങ​ൾ​ക്ക് പേ​ടി​യി​ല്ല: കോ​ടി​യേ​രി

Published:16 September 2019

# ബി​നീ​ഷ് മ​ള്ളൂ​ശേ​രി

എ​ൽ​ഡി​എ​ഫി​നെ​യും മു​ഖ്യ​മ​ന്ത്രി​യെ​യും വെ​ല്ലു​വി​ളി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. തെ​ര​ഞ്ഞെ​ടു​പ്പി​നെ രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടാ​ൻ ഇ​ട​തു​പ​ക്ഷം ത​യാ​റു​ണ്ടോ​യെ​ന്ന് ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.

കോ​ട്ട​യം: എ​ൽ​ഡി​എ​ഫി​നെ​യും മു​ഖ്യ​മ​ന്ത്രി​യെ​യും വെ​ല്ലു​വി​ളി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. തെ​ര​ഞ്ഞെ​ടു​പ്പി​നെ രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടാ​ൻ ഇ​ട​തു​പ​ക്ഷം ത​യാ​റു​ണ്ടോ​യെ​ന്ന് ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് പി​ടി​ക്കാ​ൻ ഇ​ട​തു​മു​ന്ന​ണി, സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്നും മ​ന്ത്രി​മാ​ർ പാ​ലാ​യി​ൽ ക്യാം​പ് ചെ​യ്ത് അ​തി​ന് നേ​തൃ​ത്വം ന​ൽ​കു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. കോ​ൺ​ഗ്ര​സ് ആ​ദ്യം സ്വ​ന്തം രാ​ഷ്ട്രീ​യം പ​റ​യ​ട്ടെ എ​ന്നാ​യി​രു​ന്നു ചെ​ന്നി​ത്ത​ല​യ്ക്ക്  സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​റു​പ​ടി.

ഇ​ട​തു​പ​ക്ഷ​ത്തെ പ​ര​സ്യ​മാ​യി വെ​ല്ലു​വി​ളി​ച്ചാ​യി​രു​ന്നു  ചെ​ന്നി​ത്ത​ല​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം. ഈ ​സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ൾ പ​റ​യാ​മോ​യെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​നെ രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടാ​ൻ ത​യാ​റു​ണ്ടോ​യെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. ആ​ട്ടി​ൻ തോ​ല​ണി​ഞ്ഞ ചെ​ന്നാ​യ്ക്ക​ളു​ടെ ത​ന്ത്ര​മാ​ണ് ഇ​ട​തു മു​ന്ന​ണി പ​യ​റ്റു​ന്ന​ത്. ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളെ ക​ബ​ളി​പ്പി​ക്കാ​നു​ള്ള രാ​ഷ്ട്രീ​യ പ്ര​ച​ര​ണ​മാ​ണ് പാ​ലാ​യി​ൽ എ​ൽ​ഡി​എ​ഫ് ന​ട​ത്തു​ന്ന​ത്.​

സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്ത് ജ​ന​ങ്ങ​ളെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ച​തു​കൊ​ണ്ടൊ​ന്നും പാ​ലാ​യി​ലെ ജ​ന​വി​ധി അ​ട്ടി​മ​റി​ക്കാ​നാ​കി​ല്ല. പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ​ർ​ക്കാ​രി​ന്‍റെ വി​ല​യി​രു​ത്ത​ല​ല്ല. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ന്നെ ജ​നം സ​ർ​ക്കാ​രി​നെ വി​ല​യി​രു​ത്തി​യ​താ​ണ്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ മോ​ശ​മാ​യി​രി​ക്കു​ക​യാ​ണ്. ശ​ബ​രി​മ​ല​യി​ൽ പ​ഴ​യ സാ​ഹ​ച​ര്യം ആ​വ​ർ​ത്തി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്നു. ഇ​തു​കൊ​ണ്ടാ​ണ് നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ല എ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത്. ബി​ജെ​പി​യും ശ​ബ​രി​മ​ല വി​ശ്വാ​സി​ക​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണ്. പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മ്പോ​ൾ സ​ർ​ക്കാ​ർ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ര​സ്യം ന​ൽ​കി​യ​ത് ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

കോ​ൺ​ഗ്ര​സ് ആ​ദ്യം സ്വ​ന്തം രാ​ഷ്ട്രീ​യം പ​റ​യ​ട്ടെ​യെ​ന്നും അ​തി​ന് ശേ​ഷം വി​മ​ർ​ശി​ച്ചാ​ൽ മ​തി​യെ​ന്നു​മാ​യി​രു​ന്നു ചെ​ന്നി​ത്ത​ല​യ്ക്ക് കോ​ടി​യേ​രി​യു​ടെ മ​റു​പ​ടി. യു​ഡി​എ​ഫി​ന്‍റെ അ​ഞ്ചു വ​ർ​ഷ​ത്തെ അ​ഴി​മ​തി ഉ​യ​ർ​ത്തി​ക്കാ​ട്ടു​മെ​ന്നും അ​തി​ന് മ​റു​പ​ടി പ​റ​യാ​ൻ ത​യാ​റാ​ണോ​യെ​ന്നും കോ​ടി​യേ​രി ചോ​ദി​ച്ചു. രാ​ഷ്ട്രീ​യ പ്ര​ച​ര​ണം ത​ന്നെ​യാ​ണ് എ​ൽ​ഡി​എ​ഫ് ന​ട​ത്തു​ന്ന​ത്. പാ​ലാ​യി​ൽ യു​ഡി​എ​ഫി​നാ​ണ് രാ​ഷ്ട്രീ​യം ഇ​ല്ലാ​ത്ത​തെ​ന്നും എ​ൽ​ഡി​എ​ഫി​ന്‍റെ അ​ജ​ൻ​ഡ ര​മേ​ശ് ചെ​ന്നി​ത്ത​ല തീ​രു​മാ​നി​ക്കേ​ണ്ടെ​ന്നും കോ​ടി​യേ​രി തി​രി​ച്ച​ടി​ച്ചു.


വാർത്തകൾ

Sign up for Newsletter



top