23
October 2019 - 8:33 am IST

Download Our Mobile App

Flash News
Archives

Kerala

congress-need-to-change-as-a-protest-party

സ​മ​ര സം​ഘ​ട​ന​യാ​യി കോ​ൺ​ഗ്ര​സ് മാ​റ​ണം: ആ​ന്‍റ​ണി

Published:16 September 2019

വ​ർ​ഗീ​യ​ത​യി​ലൂ​ടെ രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യം ത​ക​ർ​ക്കാ​ൻ ആ​ർ​എ​സ്എ​സ് ശ്ര​മി​ക്കു​മ്പോ​ൾ ദേ​ശീ​യ​മൂ​ല്യ​ങ്ങ​ളും ഐ​ക്യ​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ കോ​ൺ​ഗ്ര​സ് ഒ​രു സ​മ​ര സം​ഘ​ട​ന​യാ​യി മാ​റ​ണ​മെ​ന്ന് എ​ഐ​സി​സി പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം എ.​കെ. ആ​ന്‍റ​ണി.

കോ​ഴി​ക്കോ​ട്: വ​ർ​ഗീ​യ​ത​യി​ലൂ​ടെ രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യം ത​ക​ർ​ക്കാ​ൻ ആ​ർ​എ​സ്എ​സ് ശ്ര​മി​ക്കു​മ്പോ​ൾ ദേ​ശീ​യ​മൂ​ല്യ​ങ്ങ​ളും ഐ​ക്യ​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ കോ​ൺ​ഗ്ര​സ് ഒ​രു സ​മ​ര സം​ഘ​ട​ന​യാ​യി മാ​റ​ണ​മെ​ന്ന് എ​ഐ​സി​സി പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം എ.​കെ. ആ​ന്‍റ​ണി. ആ​വ​ശ്യം വ​ന്നാ​ൽ തെ​രു​വി​ലി​റ​ങ്ങാ​നും ജ​യി​ലി​ൽ പോ​വാ​നും ക​ഴി​യു​ന്ന സ​മ​ര സം​ഘ​ന​യാ​യി കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി മാ​റു​മ്പോ​ൾ കേ​ര​ള​ത്തി​ലെ പാ​ർ​ട്ടി അ​തി​ന്‍റെ മു​ന്നി​ൽ ത​ന്നെ​യു​ണ്ടാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലീ​ഡ​ർ കെ. ​ക​രു​ണാ​ക​ര​ൻ ജ​ന്മ​ശ​താ​ബ്ദി പു​ര​സ്കാ​രം കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നു സ​മ്മാ​നി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ആ​ന്‍റ​ണി. 
 
ഏ​ക​ത്വ​ത്തി​ൽ ഐ​ക്യ​മെ​ന്ന​താ​ണ് ബി​ജെ​പി​യു​ടെ മു​ദ്രാ​വാ​ക്യം, അ​തു നി​ല​നി​ൽ​ക്കി​ല്ല. ബ്രി​ട്ടീ​ഷു​കാ​രു​ടെ ഭി​ന്നി​പ്പി​ച്ച് ഭ​രി​ക്കു​ക​യെ​ന്ന ത​ന്ത്ര​മാ​ണ് ബി​ജെ​പി പ​യ​റ്റു​ന്ന​ത്. തൊ​ലി​പ്പു​റ​ത്തെ ചി​കി​ത്സ​കൊ​ണ്ട് മാ​റാ​വു​ന്ന അ​വ​സ്ഥ​യി​ല​ല്ല രാ​ജ്യ​ത്തെ സ​മ്പ​ദ് വ്യ​വ​സ്ഥ. അ​തി​നു പ​രി​ഹാ​രം കാ​ണാ​ൻ ഡോ. ​മ​ൻ​മോ​ഹ​ൻ സി​ങ് ഉ​ൾ​പ്പ​ടെ​യു​ള്ള വി​വ​ര​മു​ള്ള​വ​രു​ടെ അ​ഭി​പ്രാ​യം കേ​ന്ദ്ര സ​ർ​ക്കാ​ർ തേ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
 
ആ​രെ​യും മ​ണി​യ​ടി​ക്കാ​ത്ത മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ സ​വി​ശേ​ഷ​ത നി​ർ​ഭ​യ​ത്വ​മാ​ണ്. താ​നും കെ. ​ക​രു​ണാ​ക​ര​നും ത​മ്മി​ൽ അ​ഭി​പ്രാ​യ വ്യാ​ത്യാ​സ​ങ്ങ​ൾ ഏ​റെ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ക​രു​ണാ​ക​ര​ൻ തോ​ൽ​ക്ക​ണ​മെ​ന്ന് താ​ൻ ആ​ഗ്ര​ഹി​ച്ചി​ട്ടി​ല്ലെ​ന്നും ആ​ന്‍റ​ണി പ​റ​ഞ്ഞു. 
ലീ​ഡ​ർ സ്റ്റ​ഡി സെ​ന്‍റ​ർ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ കെ. ​മു​ര​ളീ​ധ​ര​ൻ എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​പി. അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദീ​ഖ്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ, പി.​എം. സു​രേ​ഷ്ബാ​ബു, കെ.​പി. അ​നി​ൽ​കു​മാ​ർ, കെ​പി​സി​സി സെ​ക്ര​ട്ട​റി കെ. ​പ്ര​വീ​ൺ​കു​മാ​ർ എം.​ടി. പ​ത്മ, കെ.​സി. അ​ബു, പി.​വി. ഗം​ഗാ​ധ​ര​ൻ, കെ.​എം. അ​ഭി​ജി​ത്ത്, ഡോ.​കെ. മൊ​യ്തു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


വാർത്തകൾ

Sign up for Newsletter



top