23
October 2019 - 8:04 am IST

Download Our Mobile App

Flash News
Archives

Kollywood

nayantara1

വിഘ്നേഷ് ശിവനൊപ്പം മുഖം മറച്ചു പിടിച്ച് നയൻതാര

Published:17 September 2019

ഇപ്പോഴിത ഇരുവരുടെയും പുതിയ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വിഘ്‍നേശ് ശിവനൊപ്പം നില്‍ക്കുന്ന നയൻതാര മുഖം മറിച്ചിരിക്കുകയാണ് ഫോട്ടൊയിൽ. എന്തുകൊണ്ടാണ് നയൻതാര മുഖം മറച്ചിരിക്കുന്നത് എന്ന് വിഘ്‍നേശ് ശിവൻ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. നേട്രികണ്‍ ആണ് നയൻതാര നായികയാകുന്ന പുതിയ സിനിമ.

സംവിധായകൻ വിഘ്‍നേശ് ശിവനും നയൻതാരയും ഒന്നിച്ചുള്ള ചിത്രങ്ങൾ പലപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിത ഇരുവരുടെയും പുതിയ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വിഘ്‍നേശ് ശിവനൊപ്പം നില്‍ക്കുന്ന നയൻതാര മുഖം മറിച്ചിരിക്കുകയാണ് ഫോട്ടൊയിൽ. എന്തുകൊണ്ടാണ് നയൻതാര മുഖം മറച്ചിരിക്കുന്നത് എന്ന് വിഘ്‍നേശ് ശിവൻ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. നേട്രികണ്‍ ആണ് നയൻതാര നായികയാകുന്ന പുതിയ സിനിമ.

വിഘ്‍നേശ് ശിവൻ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ നയൻതാരയുടെ ലുക്ക് പുറത്താകാതിരിക്കാനാണ് മുഖം മറച്ചുപിടിച്ചിരിക്കുന്നത്. ഫസ്റ്റ് ലുക്ക് ഉടൻ പുറത്തുവിടുമെന്നും വിഘ്‍നേശ് ശിവൻ പറഞ്ഞു. രജനികാന്ത് നായകനായി1981ല്‍ പ്രദര്‍ശനത്തിന് എത്തിയ നേട്രികണ്‍ (മൂന്നാം കണ്ണ്) എന്ന പേര് തന്നെയാണ് നയൻതാരയുടെ സിനിമയ്‍ക്കും.

മിലിൻഡ് റാവുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തന്‍റെ സിനിമയുടെ പേര് ഉപയോഗിക്കാൻ രജനികാന്ത് സമ്മതം നല്‍കിയിരുന്നുവെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. നയൻതാര അന്ധയായ കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത്.


വാർത്തകൾ

Sign up for Newsletter



top