23
October 2019 - 8:02 am IST

Download Our Mobile App

Flash News
Archives

Special

പി.വി. സിന്ധുവിനെ വിവാഹം കഴിക്കണം, വിചിത്രമായ പരാതിയുമായി എഴുപതുകാരൻ

Published:17 September 2019

പി.വി. സിന്ധുവിനെ വിവാഹം കഴിക്കണം. ഇതായിരുന്നു അയാളുടെ ആവശ്യം. പരാതിക്കാരന്‍റെ പ്രായമാകട്ടെ 70 വയസായിരുന്നു. വിവാഹം ചെയ്തു തന്നില്ലെങ്കില്‍ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 
രാമനാഥപുരം സ്വദേശി മലൈസ്വാമിയാണ് വിചിത്ര പരാതിയുമായി ജില്ലാകലക്റ്ററുടെ അടുത്തെത്തിയത്. എല്ലാ മാസത്തിലും പൊതുപരാതി സ്വീകരിക്കുന്ന പരിപാടിയിലായിരുന്നു മലൈസ്വാമി പരാതിയുമായി എത്തിയത്.

ചെന്നൈ: ബാഡ്മിന്‍റൺ ഇതിഹാസം പി.വി. സിന്ധുവിനെ വിവാഹം കഴിക്കണം, ഇല്ലെങ്കിൽ തട്ടികൊണ്ടുപോകും. വിചിത്രമായ പരാതിയുമായെത്തിയ  എഴുപതുകാരനെ കണ്ട് ഞെട്ടി തമിഴ്നാട്ടിലെ രാമനാഥപുരം കലക്റ്റര്‍.

ഇന്നാണ് പരാതിക്കാരന്‍ കലക്റ്ററുടെയടുത്ത് പരാതിയുമായെത്തിയത്. ലോക ബാഡ്മിന്‍റണ്‍ ചാംപ്യന്‍ പി.വി. സിന്ധുവിനെ വിവാഹം കഴിക്കണം. ഇതായിരുന്നു അയാളുടെ ആവശ്യം. പരാതിക്കാരന്‍റെ പ്രായമാകട്ടെ 70 വയസായിരുന്നു. വിവാഹം ചെയ്തു തന്നില്ലെങ്കില്‍ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

രാമനാഥപുരം സ്വദേശി മലൈസ്വാമിയാണ് വിചിത്ര പരാതിയുമായി ജില്ലാകലക്റ്ററുടെ അടുത്തെത്തിയത്. എല്ലാ മാസത്തിലും പൊതുപരാതി സ്വീകരിക്കുന്ന പരിപാടിയിലായിരുന്നു മലൈസ്വാമി പരാതിയുമായി എത്തിയത്.

തനിക്ക് 70 വയസായിട്ടില്ലെന്നും 16 വയസ് മാത്രമെയുള്ളുവെന്നും അയാൾ‌  അവകാശപ്പെട്ടു. പി.വി. സിന്ധുവിന്‍റെ കരിയര്‍ ഗ്രാഫില്‍ ആകൃഷ്ടനായിട്ടാണ് മലൈസ്വാമി വിവാഹ ആവശ്യവുമായി എത്തിയിരിക്കുന്നത്. 


വാർത്തകൾ

Sign up for Newsletter



top