23
October 2019 - 7:54 am IST

Download Our Mobile App

Flash News
Archives

Updates

champions-boat-league

ചാംപ്യ​ന്‍സ് ബോട്ട് ലീ​ഗി​ന്‍റെ വ​ര​വി​ല്‍ ഉ​ഷാ​റാ​യി ടൂ​റി​സം മേ​ഖ​ല

Published:17 September 2019

# സി​ത്താ​ര സി​ദ്ധ​കു​മാ​ര്‍

കേ​ര​ളീ​യ സം​സ്കാ​ര​ത്തി​ന്‍റെ അ​ട​യാ​ളം കൂ​ടി​യാ​യ ജ​ല​മേ​ള കാ​ണ​ണ​മെ​ങ്കി​ല്‍ ഓ​ഗ​സ്റ്റി​ല്‍ ആ​ല​പ്പു​ഴ​യി​ല്‍ ന​ട​ക്കു​ന്ന നെ​ഹ്റു​ട്രോ​ഫി മാ​ത്ര​മാ​യി​രു​ന്നു ഇ​തു​വ​രെ സ​ഞ്ചാ​രി​ക​ള്‍ക്കു​ള്ള അ​വ​സ​രം. എ​ന്നാ​ലി​പ്പോ​ള്‍ ഓ​ഗ​സ്റ്റ് മു​ത​ല്‍ ന​വം​ബ​ര്‍ വ​രെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി 12 ജ​ല​പ്പൂ​ര​ങ്ങ​ളാ​ണ് ചാംപ്യ​ന്‍സ് ബോ​ട്ട് ലീ​ഗി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന​ത്

ആ​ല​പ്പു​ഴ: ജ​ല​മേ​ള​ക​ള്‍ ലീ​ഗ് അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തു​ന്ന ചാ​ംപ്യന്‍സ് ബോ​ട്ട് ലീ​ഗി​നു തു​ട​ക്കം കു​റി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്ത് ടൂ​റി​സം മേ​ഖ​ല​യി​ല്‍ പു​ത്ത​നു​ണ​ര്‍വ്. കേ​ര​ളീ​യ സം​സ്കാ​ര​ത്തി​ന്‍റെ അ​ട​യാ​ളം കൂ​ടി​യാ​യ ജ​ല​മേ​ള കാ​ണ​ണ​മെ​ങ്കി​ല്‍ ഓ​ഗ​സ്റ്റി​ല്‍ ആ​ല​പ്പു​ഴ​യി​ല്‍ ന​ട​ക്കു​ന്ന നെ​ഹ്റു​ട്രോ​ഫി മാ​ത്ര​മാ​യി​രു​ന്നു ഇ​തു​വ​രെ സ​ഞ്ചാ​രി​ക​ള്‍ക്കു​ള്ള അ​വ​സ​രം. എ​ന്നാ​ലി​പ്പോ​ള്‍ ഓ​ഗ​സ്റ്റ് മു​ത​ല്‍ ന​വം​ബ​ര്‍ വ​രെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി 12 ജ​ല​പ്പൂ​ര​ങ്ങ​ളാ​ണ് ചാംപ്യ​ന്‍സ് ബോ​ട്ട് ലീ​ഗി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന​ത്.

പ്രാ​ഥ​മി​ക മൂ​ന്ന് മ​ത്സ​ര​ങ്ങ​ള്‍ പി​ന്നി​ടു​മ്പോ​ള്‍ ത​ന്നെ വി​നോ​ദ​സ​ഞ്ചാ​ര രം​ഗ​ത്ത് പ്ര​ക​ട​മാ​യ മാ​റ്റ​ങ്ങ​ള്‍ ക​ണ്ടു​തു​ട​ങ്ങി​യ​താ​യി മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു. വ​ള്ളം​ക​ളി പ്ര​ഫ​ഷ​ണ​ലാ​യ​തോ​ടെ കാ​ണി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍ധ​ന​വു​ണ്ടാ​യി. 

"സി​ബി​എ​ല്‍' ല​ക്ഷ്യ​മാ​ക്കി കേ​ര​ള​ത്തി​ലേ​ക്ക് സ​ഞ്ചാ​രി​ക​ള്‍ എ​ത്തി​ത്തു​ട​ങ്ങി. മ​ത്സ​രം സ്റ്റാ​ര്‍ സ്പോ​ര്‍ട്സി​ല്‍ ലൈ​വാ​യ​തി​നാ​ല്‍ അ​ടു​ത്ത ക​ളി എ​വി​ടെ​യാ​ണെ​ന്ന് അ​ന്വേ​ഷി​ച്ച് നി​ര​വ​ധി ഫോ​ണ്‍ കോ​ളു​ക​ള്‍ വ​രു​ന്നു​ണ്ട്. സി​ബി​എ​ല്ലി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. അ​ടു​ത്ത​വ​ര്‍ഷ​മാ​കു​മ്പോ​ഴേ​ക്കും സി​ബി​എ​ല്‍ തി​യ​തി​ക്ക​നു​സ​രി​ച്ച് കേ​ര​ളം കാ​ണാ​നെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം വ​ര്‍ധി​ക്കു​മെ​ന്ന് ആ​ല​പ്പു​ഴ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍സി​ല്‍ സെ​ക്ര​ട്ട​റി എം. ​മാ​ലി​ന്‍ പ​റ​ഞ്ഞു.

വ​ട​ക്കേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​മാ​ണ് സി​ബി​എ​ല്‍ കാ​ണാ​ന്‍ സ​ഞ്ചാ​രി​ക​ള്‍ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​ത്. മ​ണ്‍സൂ​ണ്‍ ടൂ​റി​സ​ത്തെ ല​ക്ഷ്യ​മി​ട്ടാ​ണ് ഒ​ക്റ്റോ​ബ​ര്‍ ന​വം​ബ​ര്‍ മാ​സ​ങ്ങ​ളി​ലാ​യി സി​ബി​എ​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ്ര​ഥ​മ സി​ബി​എ​ല്ലി​ല്‍ ഇ​തു​വ​രെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യി. ഓ​രോ മേ​ള​യ്ക്കു ശേ​ഷ​വും അ​ടു​ത്ത തി​യ​തി അ​ന്വേ​ഷി​ച്ചു​ള്ള വി​ളി​ക​ള്‍ ത​ങ്ങ​ളെ​യും തേ​ടി​യെ​ത്താ​റു​ണ്ടെ​ന്ന് ഇ​ത്ത​വ​ണ നെ​ഹ്റു​ട്രോ​ഫി​യി​ല്‍ മു​ത്ത​മി​ട്ട പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബ് ഭാ​ര​വാ​ഹി രാ​ഹു​ല്‍ ര​മേ​ഷ് പ​റ​ഞ്ഞു.

ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കൊ​ല്ലം ജി​ല്ല​ക​ളി​ലാ​യാ​ണ് സി​ബി​എ​ല്‍ ന​ട​ക്കു​ന്ന​ത്. ഇ​തോ​ടെ മ​ധ്യ​തെ​ക്ക​ന്‍ ദേ​ശ​ക്കാ​രു​ടെ ആ​വേ​ശ​മെ​ന്ന് പൊ​തു​വേ പേ​രു​കേ​ട്ട വ​ള്ളം​ക​ളി വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലും സ്ഥാ​നം ഉ​റ​പ്പി​ക്കു​ക​യാ​ണ്. അ​ങ്ങ​നെ ജ​ല​മേ​ള വ​ഴി വി​വി​ധ ജി​ല്ല​ക​ളു​ടെ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ളും വ​ര്‍ധി​ക്കു​ക​യാ​ണ്.


വാർത്തകൾ

Sign up for Newsletter



top