ISL-2018-219
21
January 2019 - 8:49 am IST
Flash News
Archives

National

സ്ത്രീകളെ മാത്രം സ്ഥാനാർഥികളാക്കി ജസ്റ്റിസ് കർണന്‍റെ പുതിയ രാഷ്‌ട്രീയ പാർട്ടി

Published:17 May 2018

ആന്‍റി കറപ്‌ഷൻ ഡൈനമിക് പാർട്ടി എന്ന പേരിലാണ് കർണൻ പുതിയ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്.  2019ലെ പൊതുതെരഞ്ഞെടുപ്പിൽ സ്ത്രീകളെ മാത്രം സ്ഥാനാർഥികളാക്കി തന്‍റെ പാർട്ടി മത്സരിക്കുമെന്നും അദ്ദേഹം

കോൽക്കത്ത: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ജഡ്‌ജിമാർക്കുമെതിരേ രൂക്ഷി വിമർശനമുയർത്തി കോടതിയലക്ഷ്യ നടപടി നേരിട്ട കോൽക്കത്ത ഹൈക്കോടതി മുൻ ജ‌ഡ്‌ജി ജസ്റ്റിസ് കർണൻ പുതിയ രാഷ്‌ട്രീയ പാർട്ടി രൂപീകരിച്ചു. ആന്‍റി കറപ്‌ഷൻ ഡൈനമിക് പാർട്ടി എന്ന പേരിലാണ് കർണൻ പുതിയ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്.  2019ലെ പൊതുതെരഞ്ഞെടുപ്പിൽ സ്ത്രീകളെ മാത്രം സ്ഥാനാർഥികളാക്കി തന്‍റെ പാർട്ടി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


 പാർട്ടിയുടെ രജിസ്‌ട്രേഷനായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്. അഴിമതി ഇല്ലതാക്കുകകയാണ് പാർട്ടിയുടെ ലക്ഷ്യം.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലടക്കം തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും കർണൻ‌ പറഞ്ഞു. കോൽക്കത്തയിൽ നിരവധി മനുഷ്യാവകാശ സംഘടനകൾ സംഘടിപ്പിച്ച കൺവെൻഷനിൽ സംസാരിക്കവെയാണ് കർണൻ പുതിയ പാർട്ടിയെക്കുറിച്ച് പ്രഖ്യാപിച്ചത്. 


 കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതി ആറുമാസം കർണനെ ശിക്ഷിച്ചിരുന്നു. 20 സഹ ജഡ്‌ജിമാരെ അഴിമതിക്കാരെന്നു വിശേഷിപ്പിച്ച് അവരുടെ പേരുകൾ പ്രഖ്യാപിക്കുകയും അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് അടക്കം കത്തുകൾ നൽകിയതോടെയാണ് കർണൻ വാർത്തകളിൽ നിറഞ്ഞത്. 

 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top