Subpage Banner
Subpage Banner
22
August 2018 - 2:44 am IST
Flash News
Archives

Cricket

റോ​യ​ൽ​സി​ന് ഇ​നി​യും സാ​ധ്യ​ത​യു​ണ്ട്: ര​ഹാ​നെ

Published:17 May 2018

മോ​ശം ബാ​റ്റി​ങ്ങാ​ണ് തോ​ൽ​വി​ക്കു കാ​ര​ണം. രാ​ഹു​ൽ ത്രി​പാ​ഠി​യും ജോ​സ് ബ​ട്ട്ല​റും മി​ക​ച്ച തു​ട​ക്കം ന​ൽ​കി​യ​ശേ​ഷം ബാ​റ്റ്സ്മാ​ൻ​മാ​ർ കൂ​ട്ടു​കെ​ട്ടു​ക​ളൊ​ന്നു​മു​ണ്ടാ​ക്കി​യി​ല്ല.

ആ​രെ​യും വ്യ​ക്തി​പ​ര​മാ​യി കു​റ്റ​പ്പെ​ടു​ത്തി​യ​ത​ല്ലെ​ന്നും ര​ഹാ​നെ കൂ​ട്ടി​ച്ചേ​ർ​ത്തു. 

കോ​ൽ​ക്ക​ത്ത: ഐ​പി​എ​ല്ലി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് ഇ​നി​യും പ്ലേ ​ഓ​ഫ് സാ​ധ്യ​ത​യു​ണ്ടെ​ന്ന്  ക്യാ​പ്റ്റ​ൻ അ​ജി​ൻ​ക്യ ര​ഹാ​നെ. ചൊ​വ്വാ​ഴ്ച രാ​ത്രി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നോ​ട് രാ​ജ​സ്ഥാ​ൻ ആ​റു വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ആ​ദ്യം ബാ​റ്റ് ചെ​യ്ത റോ​യ​ൽ​സ് 142 റ​ൺ​സി​ന് ഓ​ൾ ഔ​ട്ടാ​യ​പ്പോ​ൾ ക്രി​സ് ലി​ൻ (45), നാ​യ​ക​ൻ ദി​നേ​ശ് കാ​ർ​ത്തി​ക്ക് (31 പ​ന്തി​ൽ 41 നോ​ട്ടൗ​ട്ട്, അ​ഞ്ച് ഫോ​ർ, ഒ​രു സി​ക്സ്) എ​ന്നി​വ​രു​ടെ മി​ക​വി​ൽ 18 ഓ​വ​റി​ൽ നൈ​റ്റ് റൈ​ഡേ​ഴ്സ് ല​ക്ഷ്യം മ​റി​ക​ട​ന്നു.

ന​മ്മ​ൾ സ്വ​യം വി​ശ്വാ​സ​മ​ർ​പ്പി​ക്കേ​ണ്ട​തു​ണ്ട്. ക്രി​ക്ക​റ്റി​ൽ എ​ന്തും സം​ഭ​വി​ക്കാം. അ​തൊ​രു ര​സ​ക​ര​മാ​യ ക​ളി​യാ​യി​രു​ന്നു. പി​ഴ​വു​ക​ളി​ൽ നി​ന്ന് പാ​ഠം പ​ഠി​ക്കേ​ണ്ട​തു​ണ്ട്- മ​ത്സ​ര​ശേ​ഷം ര​ഹാ​നെ പ​റ​ഞ്ഞു. മോ​ശം ബാ​റ്റി​ങ്ങാ​ണ് തോ​ൽ​വി​ക്കു കാ​ര​ണം. രാ​ഹു​ൽ ത്രി​പാ​ഠി​യും ജോ​സ് ബ​ട്ട്ല​റും മി​ക​ച്ച തു​ട​ക്കം ന​ൽ​കി​യ​ശേ​ഷം ബാ​റ്റ്സ്മാ​ൻ​മാ​ർ കൂ​ട്ടു​കെ​ട്ടു​ക​ളൊ​ന്നു​മു​ണ്ടാ​ക്കി​യി​ല്ല. ആ​രെ​യും വ്യ​ക്തി​പ​ര​മാ​യി കു​റ്റ​പ്പെ​ടു​ത്തി​യ​ത​ല്ലെ​ന്നും ര​ഹാ​നെ കൂ​ട്ടി​ച്ചേ​ർ​ത്തു. 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top