23
October 2019 - 8:56 am IST

Download Our Mobile App

Hollywood

terminator

ഞാൻ കാണാനാഗ്രഹിച്ച ടെർമിനേറ്റർ ഇതാണ്; അർനോൾഡ് ഷ്വാസ്നെഗര്‍

Published:18 September 2019

ടെർമിനേറ്റർ: ഡാർക് ഫേറ്റ് എന്ന സിനിമയുടെ ട്രെയ്‌ലർ പുറത്തുവിട്ടിരുന്നു. താൻ കാണാൻ ആഗ്രഹിക്കുന്ന ടെർമിനേറ്റർ ഇതാണെന്നാണ് അർനോൾഡ് ഷ്വാസ്നെഗർ പറയുന്നത്. ഡാര്‍ക് ഫേറ്റിലെപോലെയുള്ള ആക്ഷനും വൈകാരികരംഗങ്ങളും രണ്ടാം സിനിമയിലൊഴികെ ഞാൻ കണ്ടിട്ടില്ല.

ടെർമിനേറ്റർ ആരാധകർക്കായി ടെർമിനേറ്റർ പരമ്പരയിലെ പുതിയ സിനിമ വരുകയാണ്. ടിം മില്ലെർ ആണ് പുതിയ സിനിമ ഒരുക്കുന്നത്. ടെർമിനേറ്റർ: ഡാർക് ഫേറ്റ് എന്ന സിനിമയുടെ ട്രെയ്‌ലർ പുറത്തുവിട്ടിരുന്നു. താൻ കാണാൻ ആഗ്രഹിക്കുന്ന ടെർമിനേറ്റർ ഇതാണെന്നാണ് അർനോൾഡ് ഷ്വാസ്നെഗർ പറയുന്നത്. ഡാര്‍ക് ഫേറ്റിലെപോലെയുള്ള ആക്ഷനും വൈകാരികരംഗങ്ങളും രണ്ടാം സിനിമയിലൊഴികെ ഞാൻ കണ്ടിട്ടില്ല.

ടെര്‍മിനേറ്റര്‍ സിനിമകളുടെ മികച്ച കാലഘട്ടത്തിലേക്കുള്ള തിരിച്ചുപോക്കായിരിക്കും ഡാര്‍ക് ഫേറ്റെന്നും അർനോൾഡ് ഷ്വാസ്നെഗര്‍ പറഞ്ഞു. 1984 ലാണ് ടെർമിനേറ്റർ ആദ്യം പ്രദർശനത്തിനെത്തിയത്. ജെയിംസ് കാമറൂണായിരുന്നു സംവിധാനം ചെയ്‍തത്. 

അർനോൾഡ് ഷ്വാസ്നെഗര്‍ പുതിയ ചിത്രത്തിൽ അതിഥിവേഷത്തിൽ എത്തുന്നുണ്ട്. സാറാ കോണറായി അഭിനയിച്ച ലിന്‍ഡാ ഹാമില്‍ടണ്‍ ചിത്രത്തിലുണ്ടാകും. മക്കെൻസി ഡേവിസ്, ഗബ്രിയൽ ലുന, നതാലിയ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.


വാർത്തകൾ

Sign up for Newsletter



top