23
October 2019 - 7:52 am IST

Download Our Mobile App

Flash News
Archives

Kollywood

nayan-viki

വിക്കിക്ക് ഇന്ന് പിറന്നാൾ; സർപ്രൈസൊരുക്കി നയൻ

Published:18 September 2019

വിഘ്നേഷ് പിറന്നാൾ കേക്ക് മുറിക്കുന്നതിന്‍റെ ദൃശ്യങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.ഇരുവരും കറുപ്പ് നിറത്തിലെ വസ്ത്രമണിഞ്ഞാണ് പിറന്നാൾ ആഘോഷിച്ചത്.

സംവിധായകൻ വിഘ്നേഷ് ശിവന്‍റെ 34-ാം പിറന്നാളാണിന്ന്. നയൻതാര വിഘ്നേഷിനൊരുക്കിയ ബർത്ത് ഡേ ആഘോഷങ്ങളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇരുവരും കറുപ്പ് നിറത്തിലെ വസ്ത്രമണിഞ്ഞാണ് പിറന്നാൾ ആഘോഷിച്ചത്.

വിഘ്നേഷ് പിറന്നാൾ കേക്ക് മുറിക്കുന്നതിന്‍റെ ദൃശ്യങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. സംഗീത സംവിധായകൻ അനിരുദ്ധും ആഘോഷത്തിൽ പങ്കെടുത്തിരുന്നു. നയൻതാര നായികയായെത്തുന്ന നേട്രികണ്‍ എന്ന ചിത്രം നിർമിക്കുന്നത് വിഘ്നേഷാണ്.

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ തരംഗമാകാറുണ്ട്. കഴിഞ്ഞ ദിവസം വിഘ്നേഷിനൊപ്പം മുഖം മറച്ചു പിടിച്ചു നിൽക്കുന്ന നയൻതാരയുടെ ചിത്രം ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

നേട്രികണ്‍ എന്ന ചിത്രത്തിലെ നയൻതാരയുടെ ലുക്ക് പുറത്താകാതിരിക്കാനാണ് മുഖം മറച്ചുപിടിച്ചിരിക്കുന്നതെന്ന് വിഘ്നേഷ് പറഞ്ഞിരുന്നു. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഉടൻ പുറത്തുവിടുമെന്നും വിഘ്‍നേഷ് ശിവൻ പറഞ്ഞു. നയൻതാര അന്ധയായ കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത്.

 

വാർത്തകൾ

Sign up for Newsletter



top