23
October 2019 - 8:51 am IST

Download Our Mobile App

Other news

പി.വി. സിന്ധുവിന് ബിഎംഡബ്യൂ ആഢംബര കാർ സമ്മാനിച്ച് നാഗാർജുന

Published:18 September 2019

73 ലക്ഷം രൂപ വിലയുള്ള ബിഎംഡബ്യൂ എക്സ് 5 എസ് യുവിയാണ് നാഗാർജുന ബാഡ്മിന്‍റണിലെ ഇന്ത്യൻ താരറാണിക്ക് നൽകിയത്. ലോക ചാംപ്യൻഷിപ്പിൽ സിന്ധു സ്വർണമണിഞ്ഞതിന് പിന്നാലെയാണ് സൂപ്പർ താരം സമ്മാനം നൽകിയത്.

ഹൈദരാബാദ്: ബാഡ്മിന്‍റണ്‍ ലോകചാംപ്യൻ പി.വി. സിന്ധുവിന് തെലുങ്ക് സൂപ്പർ സ്റ്റാർ നാഗാർജുനയുടെ വക മികച്ച സമ്മാനം.

73 ലക്ഷം രൂപ വിലയുള്ള ബിഎംഡബ്യൂ എക്സ് 5 എസ് യുവിയാണ് നാഗാർജുന ബാഡ്മിന്‍റണിലെ ഇന്ത്യൻ താരറാണിക്ക് നൽകിയത്. ലോക ചാംപ്യൻഷിപ്പിൽ സിന്ധു സ്വർണമണിഞ്ഞതിന് പിന്നാലെയാണ് സൂപ്പർ താരം സമ്മാനം നൽകിയത്.

 ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ സിന്ധുവിന്‍റെ പരിശീലകൻ പുല്ലേല ഗോപീചന്ദും തെലുങ്കാന ബാഡ്മിന്‍റണ്‍ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് വി. ചാമുണ്ഡേശ്വരനാഥും പങ്കെടുത്തു.

സിന്ധുവിനെ പോലൊരു താരത്തിന് സമ്മാനം നൽകുന്നതിൽ സന്തോഷമുണ്ടെന്നും താരത്തിന്‍റെ വിജയങ്ങൾക്ക് പിന്നിൽ പരിശീലകൻ ഗോപീചന്ദിന്‍റെ നിസ്വാർഥമായ സേവനമുണ്ടെന്നും നാഗാർജുന.

സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അടുത്ത ഒളിംപിക്സിൽ സ്വർണം നേടാൻ എല്ലാ പ്രയത്നവും നടത്തുമെന്നും സിന്ധു. ഒളിംപിക്സിൽ വെള്ളിമെഡൽ നേടിയപ്പോൾ‌ സിന്ധുവിന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ബിഎംഡബ്യു ആഢംബര കാർ സമ്മാനിച്ചിരുന്നു.


വാർത്തകൾ

Sign up for Newsletter



top