23
October 2019 - 7:56 am IST

Download Our Mobile App

Flash News
Archives

Bollywood

mouni roy

തന്‍റെ കാറിന്‍റെ സണ്‍റൂഫ് തകര്‍ന്നു; മുംബൈ മെട്രൊക്കെതിരെ പരാതിയുമായി ബോളിവുഡ് നടി

Published:18 September 2019

ജൂഹുവിലേക്ക് പോകുകയായിരുന്ന തന്‍റെ കാറിന്‍റെ മുകളിലേക്ക് മെട്രൊയുടെ പണിനടക്കുന്ന സ്ഥലത്തുനിന്ന്  വലിയ പാറക്കല്ല് വന്നു വീണുവെന്നാണ് മൗനിയുടെ പരാതി.  സംഭവത്തിൽ കാറിന്‍റെ സണ്‍ റൂഫ് തകർന്നു.

മുംബൈ:മുംബൈ മെട്രൊയുടെ അനാസ്ഥയ്ക്കെതിരെ ബോളിവുഡ് സിനിമാതാരത്തിന്‍റെ പരാതി. ബോളിവുഡ് നടി മൗനി റോയ് ആണ്  പരാതിയുമായി രംഗത്തെത്തിയത്.

ജൂഹുവിലേക്ക് പോകുകയായിരുന്ന തന്‍റെ കാറിന്‍റെ മുകളിലേക്ക് മെട്രൊയുടെ പണിനടക്കുന്ന സ്ഥലത്തുനിന്ന്  വലിയ പാറക്കല്ല് വന്നു വീണുവെന്നാണ് മൗനിയുടെ പരാതി.  സംഭവത്തിൽ കാറിന്‍റെ സണ്‍ റൂഫ് തകർന്നു. തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നും മൗനി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മെട്രൊ അധികൃതർ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നില്ല എന്നായിരുന്നു മൗനിയുടെ പ്രധാന ആരോപണം. ഇന്‍സ്റ്റഗ്രാം പോസ്റ്റ് പിന്നീട് നടി പിൻവലിച്ചു. നടിയുടെ പരാതിൽ മുംബൈ മെട്രൊ അധികൃതർ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.


വാർത്തകൾ

Sign up for Newsletter



top