23
October 2019 - 9:08 am IST

Download Our Mobile App

Flash News
Archives

Cricket

mohali-twenty-20-india-defeats-south-africa

മൊഹാലി ട്വന്‍റി-20: ദക്ഷിണാഫ്രിക്കയെ ഏഴു വിക്കറ്റിന് കീഴടക്കി കോഹ്‌ലിപ്പട

Published:18 September 2019

കോഹ്‌ലി 52 പന്തിൽ 72 റൺസെടുത്തു പുറത്താകാതെ നിന്നു. ശിഖർ ധവാൻ 40 റൺസെടുത്ത് പുറത്തായി. സ്കോർ: ദക്ഷിണാഫ്രിക്ക 149/5 & (20 ഓവർ), ഇന്ത്യ 151/3 (19 ഓവർ).

മൊഹാലി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്‍റി-20 മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 150 റൺസ് എന്ന വിജയ ലക്ഷ്യം ആറ് പന്ത് ബാക്കി നിൽക്കേ ടീം ഇന്ത്യ മറികടക്കുകയായിരുന്നു. നായകൻ വിരാട് കോഹ്‌ലിയുടെ അപരാജിത പോരാട്ടമാണ് ഇന്ത്യയെ വിജയ തീരത്തെത്തിച്ചത്. കോഹ്‌ലി 52 പന്തിൽ 72 റൺസെടുത്തു പുറത്താകാതെ നിന്നു. ശിഖർ ധവാൻ 40 റൺസെടുത്ത് പുറത്തായി. സ്കോർ: ദക്ഷിണാഫ്രിക്ക 149/5 (20 ഓവർ), ഇന്ത്യ 151/3 (19 ഓവർ).

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി നായകൻ ക്വിന്‍റൺ ഡി കോക്ക് (37 പന്തിൽ 52) മാത്രമാണ് ട്വന്‍റി-20 ശൈലിയിൽ ബാറ്റ് വീശിയത്. ഡി കോക്ക് പുറത്താകുന്നത് വരെ തരക്കേടില്ലാത്തെ വേഗതയിൽ സ്കോർ ഉയർത്തിയ ദക്ഷിണാഫ്രിക്കയെ മധ്യ ഓവറുകളിൽ ഇന്ത്യൻ ബൗളിങ് നിര പിടിച്ച് കെട്ടുകയായിരുന്നു. ഇന്ത്യയ്ക്കുവേണ്ടി ദീപക് ചാഹര്‍ രണ്ടും നവദീപ് സൈനി, രവീന്ദ്ര ജഡേജ, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.


വാർത്തകൾ

Sign up for Newsletter



top