Subpage Banner
Subpage Banner
22
August 2018 - 2:42 am IST
Flash News
Archives

Special

തെ​രു​വി​ന്‍റെ മ​ണി​ക്ക് കോ​ടി​ക​ൾ

Published:17 May 2018

സ്റ്റൈ​ൽ മ​ന്ന​ൻ ര​ജ​നി​കാ​ന്തി​ന്‍റെ പു​തി​യ ചി​ത്രം കാ​ല​യ്ക്കാ​യി ആ​രാ​ധ​ക​ർ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്.

ചി​ത്ര​ത്തി​നെ സം​ബ​ന്ധി​ക്കു​ന്ന ഓ​രോ കാ​ര്യ​ങ്ങ​ളും ആ​വേ​ശ​ത്തോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ വ​ര​വേ​ൽ​ക്കു​ന്ന​ത്.

സ്റ്റൈ​ൽ മ​ന്ന​ൻ ര​ജ​നി​കാ​ന്തി​ന്‍റെ പു​തി​യ ചി​ത്രം കാ​ല​യ്ക്കാ​യി ആ​രാ​ധ​ക​ർ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​നെ സം​ബ​ന്ധി​ക്കു​ന്ന ഓ​രോ കാ​ര്യ​ങ്ങ​ളും ആ​വേ​ശ​ത്തോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ വ​ര​വേ​ൽ​ക്കു​ന്ന​ത്. എ​ന്നാ​ൽ ചി​ത്ര​ത്തി​ൽ താ​ര​രാ​ജാ​വി​നൊ​പ്പം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന നാ​യ​യാ​ണ് ഇ​പ്പോ​ൾ താ​ര​മാ​യി​രി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ പോ​സ്റ്റ​റി​ൽ ര​ജ​നി​കാ​ന്തി​നൊ​പ്പം പ്ര​ത്യ​ക്ഷ​പ്പെ​ട്ട നാ​യ. മ​ണി എ​ന്നാ​ണു നാ​യ​യു​ടെ പേ​ര്. സാ​ധാ​ര​ണ ട്രെ​യ്ൻ ചെ​യ്ത നാ​യ​ക​ളാ​ണു സി​നി​മ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ള്ള​ത്. ഇ​ൻ​സ്ട്ര​ക്റ്റ​റു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്ന നാ​യ​ക​ൾ. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ലും മ​ണി വ്യ​ത്യ​സ്ത​നാ​ണ്.

മ​ണി​യു​ടെ വി​ശേ​ഷ​ങ്ങ​ൾ
മ​ണി ഒ​രു സാ​ധാ​ര​ണ നാ​യ​യാ​ണ്. മ​റ്റു സ​വി​ശേ​ഷ​ത​ക​ളൊ​ന്നും അ​വ​കാ​ശ​പ്പെ​ടാ​നി​ല്ലാ​ത്ത തെ​രു​വു നാ​യ. ഡോ​ഗ് ട്രെ​യ്ന​റാ​യ സൈ​മ​ണാ​ണു മ​ണി​യെ സി​നി​മ​യി​ൽ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. നി​ര​വ​ധി സി​നി​മ​ക​ളി​ൽ സ​ഹ​ക​രി​ച്ചി​ട്ടു​ള്ള അ​നി​മ​ൽ ട്രെ​യ്ന​റാ​ണു സൈ​മ​ൺ. കാ​ലാ സി​നി​മ​യ്ക്കു വേ​ണ്ടി നാ​യ​യെ വേ​ണ​മെ​ന്നു സം​വി​ധാ​യ​ക​ൻ പാ ​ര​ഞ്ജി​ത്ത് പ​റ​ഞ്ഞ​പ്പോ​ൾ, പ​തി​വു പോ​ലെ ഹൈ ​ബ്രീ​ഡ് നാ​യ​ക​ളെ കാ​ണി​ച്ചു കൊ​ടു​ത്തു. എ​ന്നാ​ൽ സം​വി​ധാ​യ​ക​നും ര​ജ​നി​ക്കും തൃ​പ്തി​യാ​യി​ല്ല. അ​വ​സാ​നം ചെ​ന്നൈ​യി​ലെ തെ​രു​വി​ൽ നി​ന്നും മ​ണി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. നാ​യ​യു​ടെ ചി​ത്രം ക​ണ്ടി​ഷ്ട​പ്പെ​ട്ട സം​വി​ധാ​യ​ക​ൻ നാ​യ​യെ കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ര​ജ​നി​യു​ടെ സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​തോ​ടെ മ​ണി​യു​ടെ മൂ​ല്യം കൂ​ടി. തെ​രു​വു നാ​യ​യി​ൽ നി​ന്നും താ​ര​മാ​യു​ള്ള പ​രി​ണാ​മം. ഇ​പ്പോ​ൾ മ​ണി​യു​ടെ വി​ല കോ​ടി​ക​ളാ​ണ്. ഇ​തി​നോ​ട​കം ത​ന്നെ നാ​ലു സി​നി​മ​ക​ളി​ൽ മ​ണി സാ​ന്നി​ധ്യം അ​റി​യി​ച്ചു ക​ഴി​ഞ്ഞു. നിരവധി പേർ മണിയെ വാങ്ങാൻ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ മണിയെ വിൽക്കേണ്ടതില്ല എന്നാണു സൈമണിന്‍റെ തീരുമാനം. 

സി​നി​മ​യി​ൽ എ​ടു​ക്കാ​ൻ ഉ​റ​പ്പി​ച്ച​പ്പോ​ൾ ആ​ദ്യം വാ​ക്സി​ൻ എ​ടു​ത്തു. പി​ന്നീ​ടു ചി​ല പ​രി​ശീ​ല​ന​ങ്ങ​ൾ. സാ​ധാ​ര​ണ ട്രെ​യ്ന​ർ പ​റ​യു​മ്പോ​ഴാ​ണു നാ​യ​ക​ൾ അ​തു​പോ​ലെ ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ കാ​ലാ​യി​ൽ അ​ഭി​ന​യി​ക്കു​മ്പോ​ൾ ര​ജ​നി പ​റ​യു​ന്ന നി​ർ​ദ്ദേ​ശ​ങ്ങ​ൾ വ​രെ മ​ണി അ​നു​സ​രി​ച്ചു തു​ട​ങ്ങി. ഓ​രോ ദി​വ​സ​വും സെ​റ്റി​ൽ എ​ത്തു​മ്പോ​ൾ, ത​ന്‍റെ കാ​ൽ​ച്ചു​വ​ട്ടി​ൽ കി​ട​ക്കു​ന്ന നാ​യ​ക്ക് ബി​സ്ക്ക​റ്റു​മാ​യി​ട്ടാ​യി​രു​ന്നു ര​ജ​നി​യു​ടെ വ​ര​വ്. 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top