23
October 2019 - 7:57 am IST

Download Our Mobile App

Flash News
Archives

Mollywood

manju

എന്‍റെ ആഗ്രഹം, എന്നാൽ ശരിക്കും സംഭവിക്കുന്നതിതാണ്; ചിത്രം പങ്കുവച്ച് മഞ്ജു വാര്യർ

Published:19 September 2019

എന്‍റെ മുടിയിഴകൾ കാറ്റിൽ ഇങ്ങനെ പാറിപ്പറക്കണം എന്നാണ് എന്‍റെ ആഗ്രഹം. എന്നാൽ ശരിക്കും സംഭവിക്കുന്നത് ഇതാണ് എന്നാണ് മഞ്ജു കുറിച്ചിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ നടി മഞ്ജു വാര്യർ പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെയും ആരാധകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. കാറ്റിൽ മുടി പറക്കുന്നതിന്‍റെ രണ്ട് വ്യത്യസ്ത ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മഞ്ജുവിപ്പോൾ. എന്‍റെ മുടിയിഴകൾ കാറ്റിൽ ഇങ്ങനെ പാറിപ്പറക്കണം എന്നാണ് എന്‍റെ ആഗ്രഹം. എന്നാൽ ശരിക്കും സംഭവിക്കുന്നത് ഇതാണ് എന്നാണ് മഞ്ജു കുറിച്ചിരിക്കുന്നത്.

റോഷൻ ആൻഡ്രൂസ് ചിത്രം പ്രതി പൂവൻ കോഴിയിലാണ് മഞ്ജു ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഉണ്ണി ആർ ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമിക്കുന്നത്. സനൽ കുമാർ ശശിധരന്‍റെ കയറ്റം എന്ന ചിത്രവും മഞ്ജുവിന്‍റേതായി ഒരുങ്ങുന്നുണ്ട്.

മഞ്ജു ആദ്യമായി നിർമാണ രംഗത്തേക്ക് കടക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മഞ്ജുവിന്‍റെ തമിഴ് അരങ്ങേറ്റ ചിത്രമായ അസുരനും റിലീസിനൊരുങ്ങുകയാണ്. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധനുഷാണ് നായകൻ. 

 

 
 
 
 
 
 
 
 
 
 
 
 
 

1.How I want to look with my hair blowing in the wind... 2. How I actually look !!!

A post shared by Manju Warrier (@manju.warrier) on

 


വാർത്തകൾ

Sign up for Newsletter



top