10
December 2019 - 4:40 am IST

Download Our Mobile App

Flash News
Archives

Decor

decor.jpg

കുറഞ്ഞ ചെലവിൽ ഭംഗിയായി ഇനി വീട് അലങ്കരിക്കാം

Published:19 September 2019

ഒട്ടുമിക്ക വീടുകളിലും എല്ലാ ദിവസവും ഉപയോഗിക്കുന്ന ഒന്നാണ് മുട്ട. എന്നാൽ മുട്ടത്തോട് മാലിന്യകൂമ്പാരത്തിലേക്ക് തള്ളുകയാണ് നമ്മുടെ പതിവ്.

അധികം പണ ചെലവില്ലാതെ വീടുകൾ മനോഹരവും ആകർഷണീയവുമാക്കാൻ ഇന്ന് നിരവധി മാർഗങ്ങളുണ്ട്. എത്ര ചെറിയ വീടാണെങ്കിലും മനോഹരമായി അലങ്കരിച്ചാൽ വീടിന്‍റെ ലുക്ക് തന്നെ മാറും. ഇതിനായി പെയിന്‍റിംഗ് മുതൽ പല അലങ്കാര വസ്തുക്കൾ വരെയും ഉപയോഗിക്കാം. വ്യത്യസ്തമായി വീട് അലങ്കരിക്കാവുന്ന മാർഗങ്ങൾ പരിചയപ്പെടാം. 

മുട്ടത്തോട് ഇനി വെറുതേ കളയല്ലേ...

ഒട്ടുമിക്ക വീടുകളിലും എല്ലാ ദിവസവും ഉപയോഗിക്കുന്ന ഒന്നാണ് മുട്ട. എന്നാൽ മുട്ടത്തോട് മാലിന്യകൂമ്പാരത്തിലേക്ക് തള്ളുകയാണ് നമ്മുടെ പതിവ്. എന്നാൽ ഈ മുട്ടത്തോടുകൾ വീടിനെ ആകർഷണീയമാക്കുവാൻ മികച്ചതാണ്.

ഉപയോഗത്തിനു ശേഷം മുട്ടത്തോടുകൾ വൃത്തിയാക്കിയെടുത്താൽ ഇവയെ പൂക്കൾ അലങ്കരിച്ചു വയ്ക്കാൻ ഉപയോഗിക്കാം. ഡൈനിംഗ് റൂമോ അടുക്കളയോ ലിംവിംഗ് റൂം വരെ മുട്ടത്തോട് ഉപയോഗിച്ച് അലങ്കരിക്കാം. 

പഴയ കുപ്പികൾ പാഴാക്കണ്ട...

പഴയ വെള്ളക്കുപ്പികളോ വൈൻ കുപ്പികളോ ഒന്നും ഇനി വെറുതേ കൂട്ടിയിട്ട് കളയണ്ട. ഒന്നു വിചാരിച്ചാൽ ഇവകൊണ്ട് അതിമനോഹരങ്ങളായ ഫ്ലവർവെയ്സുകളുടെ ഒരു ശേഖരം തന്നെ വീട്ടിലുണ്ടാക്കാം.

പല നിറത്തിലുള്ള കുപ്പികളിൽ ചേരുന്ന നിറത്തിലുള്ള പൂക്കൾ വച്ച് അലങ്കരിച്ച് വീടിനുള്ളിൽ പ്രദർശിപ്പിക്കാം.

പെബിൾസ് പോട്ട്...

പാത്രത്തിൽ വെള്ളം നിറച്ച് പൂക്കൾ വച്ച് അലങ്കരിക്കുന്നത് പലപ്പോഴും നമ്മൾ കാണാറുണ്ട്. ഇത്തരം പാത്രങ്ങളിലേക്ക് ഉരുളൻ കല്ലുകൾ കൂടി നിറച്ചാൽ കാണാൻ കുറച്ചു കൂടി ഭംഗിയായിരിക്കും.

അതുപോലെ തന്നെ പല നിറത്തിലും വലുപ്പത്തിലുമുള്ള കല്ലുകളാണ് നിറക്കുന്നതെങ്കിൽ ലുക്ക് മാറുകയും ചെയ്യും. പൂക്കൾ മാത്രമല്ല ചെടികളും ബോട്ടിലുകളാക്കി ഉരുളൻ കല്ലുകൾ പാകാം.

ബൂട്ടുകളും പൂക്കൂടകളാക്കാം...

ഉപയോഗശൂന്യമായ ബൂട്ടുകളേയും ഫ്ലവർവെയ്സുകളാക്കി മാറ്റാം. ബൂട്ടുകൾക്കും വ്യത്യസ്ത പാറ്റേണുകളിലുള്ള നിറങ്ങൾ നൽകി അഴകുള്ള ഫ്ലവർവെയ്സുകൾ നിർമിക്കാം.

പ്ലാസ്റ്റിക് പൂക്കളോ ദിവസങ്ങളോളം വാടാതം നിൽക്കുന്ന പൂക്കളോ ചെടികളോ വയ്ക്കാൻ ഇത് ഉപയോഗിക്കാം. 

 


വാർത്തകൾ

Sign up for Newsletter



top