23
October 2019 - 7:47 am IST

Download Our Mobile App

Flash News
Archives

Football

Asamoah-Gyan

ഒ​സാ​മോ​വ ഗ്യാ​ൻ ഇ​ന്ത്യ​യി​ലേ​ക്ക്

Published:19 September 2019

ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ പ​ന്തു ത​ട്ടാ​ൻ ഗ്യാ​ന്‍ എ​ത്തു​ന്നു. ഘാ​ന​യു​ടെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഗോ​ള്‍ സ്‌​കോ​റ​റാ​യ മു​ന്‍ നാ​യ​ക​ന്‍ ക്ല​ബി​ലെ​ത്തി​യ​താ​യി നോ​ര്‍ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് എ​ഫ്‌​സി ആ​രാ​ധ​ക​രെ അ​റി​യി​ച്ചു.

കോ​ല്‍ക്ക​ത്ത: 2010 ലോ​ക​ക​പ്പി​ൽ ഒ​രു രാ​ജ്യ​ത്തി​ന്‍റെ സ്വ​പ്നം മു​ഴു​വ​ൻ തോ​ളി​ലേ​റ്റി ന​ട​ന്നു നീ​ങ്ങി​യ​യാ​ൾ. ഒ​ടു​വി​ൽ ഒ​രു നി​മി​ഷം പി​ഴ​ച്ച് മൈ​താ​ന​ത്ത് മു​ഖം​പൊ​ത്തി ക​ര​ഞ്ഞി​രു​ന്ന ഒ​സാ​മോ​വാ ഗ്യാ​ൻ എ​ന്ന ഘാ​ന​യു​ടെ ഇ​തി​ഹാ​സ താ​ര​ത്തെ ആ​രും മ​റ​ന്നി​ട്ടു​ണ്ടാ​കി​ല്ല. ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ പ​ന്തു ത​ട്ടാ​ൻ ഗ്യാ​ന്‍ എ​ത്തു​ന്നു. ഘാ​ന​യു​ടെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഗോ​ള്‍ സ്‌​കോ​റ​റാ​യ മു​ന്‍ നാ​യ​ക​ന്‍ ക്ല​ബി​ലെ​ത്തി​യ​താ​യി നോ​ര്‍ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് എ​ഫ്‌​സി ആ​രാ​ധ​ക​രെ അ​റി​യി​ച്ചു. 

തു​ര്‍ക്കി ക്ല​ബി​ല്‍ ക​രാ​ര്‍ അ​വ​സാ​നി​ച്ച താ​രം ജൂ​ലൈ ഒ​ന്നു​മു​ത​ല്‍ ഫ്രീ ​ഏ​ജ​ന്‍റാ​യി​രു​ന്നു. പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ സ​ണ്ട​ര്‍ല​ന്‍ഡി​നാ​യി 36 മ​ത്സ​ര​ങ്ങ​ളി​ല്‍ ക​ളി​ച്ചി​ട്ടു​ള്ള താ​രം 11 ഗോ​ള്‍ നേ​ടി​യി​ട്ടു​ണ്ട്. ലോ​ണി​ല്‍ യു​എ​ഇ ക്ല​ബ് അ​ല്‍ ഐ​നി​ല്‍ ക​ളി​ച്ച പ​രി​ച​യ​വും ഗ്യാ​നി​നു​ണ്ട്. 66 മ​ത്സ​ര​ങ്ങ​ളി​ല്‍ 60 ഗോ​ളു​ക​ളാ​ണ് അ​വി​ടെ ഘാ​ന സൂ​പ്പ​ര്‍ താ​രം അ​ടി​ച്ചു​കൂ​ട്ടി​യ​ത്. ലീ​ഗ് വ​ണ്ണി​ല്‍ റെ​ന്ന​സി​നാ​യും ഒ​രു വ​ര്‍ഷ​ക്കാ​ലം ചൈ​നീ​സ് ലീ​ഗി​ലും താ​രം പ​ന്തു​ത​ട്ടി.

ഘാ​ന​ക്കാ​യി 2003ല്‍ 17-ാം ​വ​യ​സി​ലാ​യി​രു​ന്നു അ​സ​മോ​വ ഗ്യാ​ന്‍റെ അ​ന്താ​രാ​ഷ്‌​ട്ര അ​ര​ങ്ങേ​റ്റം. സൊ​മാ​ലി​യ​ക്കെ​തി​രെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ത​ന്നെ ഗോ​ള്‍ നേ​ടി ശ്ര​ദ്ധ​യാ​ക​ര്‍ഷി​ച്ചു. 107 മ​ത്സ​ര​ങ്ങ​ളി​ല്‍ 51 ഗോ​ളു​ക​ള്‍ അ​ടി​ച്ചു​കൂ​ട്ടി. 2006 ലോ​ക​ക​പ്പി​ല്‍ ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​നെ​തി​രെ 68-ാം സെ​ക്ക​ന്‍റി​ല്‍ ഗോ​ള്‍ നേ​ടി ഗ്യാ​ന്‍ ച​രി​ത്ര​മെ​ഴു​തി. 2010, 2014 ലോ​ക​ക​പ്പു​ക​ളി​ലും ഗോ​ള്‍ നേ​ടി​യ അ​സ​മോ​വ ഗ്യാ​ന്‍ ക​ഴി​ഞ്ഞ മെ​യി​ല്‍ അ​ന്താ​രാ​ഷ്‌​ട്ര ഫു​ട്ബോ​ളി​ല്‍ നി​ന്ന് ബൂ​ട്ട​ഴി​ച്ചു.


വാർത്തകൾ

Sign up for Newsletter



top