23
October 2019 - 7:52 am IST

Download Our Mobile App

Flash News
Archives

Other news

world-wrestling-championships,-bajrang-punia-ravi-dahiya-qualifies-tokyo-olympics

ബ​ജ്‌​രം​ഗി​നും ര​വി കു​മാ​റി​നും ഒ​ളിം​പി​ക് യോ​ഗ്യ​ത

Published:19 September 2019

ഇ​തോ​ടെ ഒ​ളിം​പി​ക്സി​ന് യോ​ഗ്യ​ത നേ​ടു​ന്ന ഇ​ന്ത്യ​ന്‍ ഗു​സ്തി താ​ര​ങ്ങ​ളു​ടെ എ​ണ്ണം മൂ​ന്നാ​യി. വ​നി​താ ഗു​സ്തി​യി​ല്‍ നേ​ര​ത്തെ ഇ​ന്ത്യ​യു​ടെ വി​നേ​ഷ് ഫോ​ഗ​ട്ട് വെ​ങ്ക​ല മെ​ഡ​ലോ​ടെ യോ​ഗ്യ​ത നേ​ടി​യി​രു​ന്നു.

ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​യു​ടെ ബ​ജ്‌​രം​ഗ് പൂ​നി​യ​യ്ക്കും ര​വി കു​മാ​ര്‍ ദ​ഹി​യ​യ്ക്കും ടോ​ക്യോ ഒ​ളിം​പി​ക്സ് യോ​ഗ്യ​ത. ലോ​ക ഗു​സ്തി ചാം​പ്യ​ൻ​ഷി​പ്പി​ന്‍റെ സെ​മി പ്ര​വേ​ശ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​വ​രു​വും ഒ​ളിം​പി​ക്സ് യോ​ഗ്യ​ത നേ​ടി​യ​ത്. എ​ന്നാ​ൽ ചാം​പ്യ​ൻ​ഷി​പ്പി​ന്‍റെ സെ​മി​യി​ൽ ഇ​രു​വ​രും തോ​റ്റു​മ​ട​ങ്ങി. ഇ​തോ​ടെ ഒ​ളിം​പി​ക്സി​ന് യോ​ഗ്യ​ത നേ​ടു​ന്ന ഇ​ന്ത്യ​ന്‍ ഗു​സ്തി താ​ര​ങ്ങ​ളു​ടെ എ​ണ്ണം മൂ​ന്നാ​യി. വ​നി​താ ഗു​സ്തി​യി​ല്‍ നേ​ര​ത്തെ ഇ​ന്ത്യ​യു​ടെ വി​നേ​ഷ് ഫോ​ഗ​ട്ട് വെ​ങ്ക​ല മെ​ഡ​ലോ​ടെ യോ​ഗ്യ​ത നേ​ടി​യി​രു​ന്നു.

ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​ര​മാ​യ ബ​ജ്‌​രം​ഗ് പു​രു​ഷ​ന്മാ​രു​ടെ 65 കി​ലോ​ഗ്രാം ഫ്രീ​സ്‌​റ്റൈ​ല്‍ ഗു​സ്തി​യു​ടെ സെ​മി​യി​ൽ ക​സാ​ക്കി​സ്താ​ന്‍റെ  ദൗ​ല​ത്ത് നി​യാ​സ്ബെ​ക്കോ​വി​നോ​ടാ​ണ് തോ​റ്റ​ത്. മൊ​ത്തം സ്കോ​ർ 9-9 എ​ന്ന നി​ല​യി​ലാ​ണെ​ങ്കി​ലും ഒ​രു പീ​രി​യ​ഡി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി​യ​തി​ന്‍റെ ആ​നു​കൂ​ല്യ​ത്തി​ലാ​ണ് ദൗ​ല​ത്തി​നെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ബ​ജ്​​രം​ഗി​ന് ഇ​നി വെ​ള്ളി​യാ​ഴ്ച വെ​ങ്ക​ല മെ​ഡ​ലി​നു​വേ​ണ്ടി പോ​രാ​ടാം.

ഉ​ത്ത​ര കൊ​റി​യ​യു​ടെ യോ​ങ് ചോ​ല്‍ സോ​നി​നെ മ​ല​ര്‍ത്തി​യ​ടി​ച്ചാ​ണ് ബ​ജ്​​രം​ഗ് സെ​മി​യി​ല്‍ എ​ത്തി​യ​ത്. സ്‌​കോ​ര്‍: 8-1. ര​വി​കു​മാ​ര്‍ ദ​ഹി​യ പു​രു​ഷ​ന്മാ​രു​ടെ 57 കി​ലോ​ഗ്രാം വി​ഭാ​ഗം സെ​മി​യി​ൽ നി​ല​വി​ലെ ലോ​ക​ചാ​മ്പ്യ​നും ലോ​ക ര​ണ്ടാം ന​മ്പ​ർ ഗു​സ്തി​ക്കാ​ര​നു​മാ​യ സാ​വു​ർ ഉ​ഗ്യു​യേ​വി​നോ​ടാ​ണ് തോ​റ്റ​ത്. സ്കോ​ർ: 4-6. ര​വി​കു​മാ​ർ വെ​ള്ളി​യാ​ഴ്ച റ​പ്പ​ഷാ​ഗെ റൗ​ണ്ടി​ൽ വെ​ങ്ക​ല മെ​ഡ​ലി​നു​വേ​ണ്ടി പോ​രാ​ടും. ജ​പ്പാ​ന്‍റെ മു​ന്‍ ലോ​ക​ചാം​പ്യ​ന്‍ യു​കി ത​കാ​ഹാ​ഷി​യെ തോ​ൽ​പ്പി​ച്ചാ​ണ് ര​വി​കു​മാ​ര്‍ സെ​മി​യി​ൽ എ​ത്തി​യ​ത്. തു​ട​ക്ക​ത്തി​ല്‍ 0-6 എ​ന്ന സ്‌​കോ​റി​ല്‍ പി​ന്നി​ലാ​യി​രു​ന്ന ര​വി​കു​മാ​ര്‍ പി​ന്നീ​ടു​ള്ള റൗ​ണ്ടു​ക​ളി​ല്‍ ഉ​ജ്വ​ല​മാ​യി തി​രി​ച്ചു​വ​ന്നാ​ണ് 17-6 എ​ന്ന സ്‌​കോ​റി​ല്‍ വി​ജ​യം പി​ടി​ച്ചെ​ടു​ത്ത​ത്.


വാർത്തകൾ

Sign up for Newsletter



top