23
October 2019 - 8:33 am IST

Download Our Mobile App

Flash News
Archives

Updates

post-office-atm

എ​ടി​എം പോ​സ്റ്റ്മാ​ൻ ത​യാ​ർ

Published:19 September 2019

# സ്വ​ന്തം ലേ​ഖി​ക

ത​പാ​ൽ വ​കു​പ്പി​നു കീ​ഴി​ൽ എ​സ്പി​സി ആ​ധാ​ർ എ​നേ​ബി​ൾ​ഡ് പേ​യ്‌​മെ​ന്‍റ് സി​സ്റ്റം (എ​ഇ​പി​എ​സ്) പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തോ​ടെ​യാ​ണ് പോ​സ്റ്റു​മാ​ന്മാ​ർ​ക്ക് ന്യൂ​ജെ​ൻ നി​യ​മ​നം ന​ൽ​കു​ന്ന​ത്. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ മാ​ത്രം 470 പോ​സ്റ്റ്മാ​ന്മാ​രാ​ണ് എ​ഇ​പി​എ​സ് സേ​വ​നം ന​ൽ​കു​ക

ആ​ല​പ്പു​ഴ: എ​ടി​എം വ​രെ പോ​കാ​തെ അ​ക്കൗ​ണ്ടി​ലെ പ​ണം കൈ​ക​ളി​ലെ​ത്തി​യാ​ലോ? എ​ടി​എ​മ്മി​നു തു​ല്യ​മാ​യ സേ​വ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ത​പാ​ൽ വ​കു​പ്പ്. സ​ഞ്ച​രി​ക്കു​ന്ന എ​ടി​എ​മ്മാ​യി പോ​സ്റ്റ്മാ​നാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക. ത​പാ​ൽ വ​കു​പ്പി​ന്‍റെ മൈ​ക്രോ എ​ടി​എം ആ​പ്പും മൊ​ബൈ​ൽ ഫോ​ണും ബ​ന്ധി​പ്പി​ച്ചാ​ണ് സേ​വ​നം ല​ഭ്യ​മാ​വു​ക.

ഏ​ത് അ​ക്കൗ​ണ്ടി​ൽ നി​ന്നും പ​ണം പി​ൻ​വ​ലി​ക്കാം. പ​ര​മാ​വ​ധി തു​ക 10000 രൂ​പ വ​രെ​യാ​ണ്. മ​റ്റൊ​രാ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം കൈ​മാ​റാം. ബാ​ല​ൻ​സും അ​റി​യാം. ത​പാ​ൽ വ​കു​പ്പി​നു കീ​ഴി​ൽ എ​സ്പി​സി ആ​ധാ​ർ എ​നേ​ബി​ൾ​ഡ് പേ​യ്‌​മെ​ന്‍റ് സി​സ്റ്റം (എ​ഇ​പി​എ​സ്) പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തോ​ടെ​യാ​ണ് പോ​സ്റ്റു​മാ​ന്മാ​ർ​ക്ക് ന്യൂ​ജെ​ൻ നി​യ​മ​നം ന​ൽ​കു​ന്ന​ത്. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ മാ​ത്രം 470 പോ​സ്റ്റ്മാ​ന്മാ​രാ​ണ് എ​ഇ​പി​എ​സ് സേ​വ​നം ന​ൽ​കു​ക. പോ​സ്റ്റ് വു​മ​ൺ ഉ​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ ത​ത്കാ​ലം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നി​ല്ല. ത​പാ​ൽ​വ​കു​പ്പി​ൽ എ​സ്ബി അ​ക്കൗ​ണ്ട് എ​ടു​ത്ത​വ​ർ​ക്ക് എ​ഇ​പി​എ​സ് സേ​വ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാം. അ​ല്ലാ​ത്ത​വ​ർ​ക്ക് പു​തി​യ അ​ക്കൗ​ണ്ട് എ​ടു​ത്താ​ൽ സേ​വ​നം ല​ഭ്യ​മാ​കും.

പു​തി​യ നീ​ക്കം പ്രാ​യ​മാ​യ​ർ​ക്ക് കൂ​ടു​ത​ൽ ഉ​പ​ക​രി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ക​ണ​ക്ക് കൂ​ട്ട​ൽ. യൂ​സ​ർ​നെ​യി​മോ പാ​സ്‌​വേ​ഡോ ന​ൽ​കാ​തെ പൂ​ർ​ണ​മാ​യും ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ഇ​പി​എ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പോ​സ്റ്റ് ഓ​ഫീ​സി​ൽ നേ​രി​ട്ടെ​ത്തി​യും ഇ​തേ സേ​വ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. സ​ർ​വീ​സ് ചാ​ർ​ജി​ല്ല. ആ​ധാ​ർ ലി​ങ്ക് ചെ​യ്ത എ​ല്ലാ അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്നും പ​ണം പി​ൻ​വ​ലി​ക്കാം.

പോ​സ്റ്റു​മാ​ന്‍റെ കൈ​വ​ശ​മു​ള്ള മൊ​ബൈ​ൽ ആ​പ്പി​ൽ അ​ക്കൗ​ണ്ട് ന​മ്പ​ർ, മൊ​ബൈ​ൽ ന​മ്പ​ർ, ആ​ധാ​ർ​കാ​ർ​ഡി​ലെ ക്യൂ​ആ​ർ കോ​ഡ് എ​ന്നി​വ ന​ൽ​കി​യാ​ണ് എ​ഇ​പി​എ​സി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. ഏ​ത് രീ​തി സ്വീ​ക​രി​ച്ചാ​ലും ആ​ധാ​റി​ലെ ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ ന​ൽ​കി​യാ​ലേ ഇ​ട​പാ​ടു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ ക​ഴി​യൂ. പ​ണം എ​ടു​ക്കേ​ണ്ട​വ​ർ അ​താ​ത് പോ​സ്റ്റോ​ഫീ​സി​ലോ, പോ​സ്റ്റു​മാ​നെ​യോ രാ​വി​ലെ ത​ന്നെ വി​ളി​ച്ച​റി​യി​ക്ക​ണം. പോ​സ്റ്റു​മാ​ൻ പ​ണം ന​ൽ​കു​മ്പോ​ൾ​ത​ന്നെ അ​ക്കൗ​ണ്ടു​ട​മ​യ്ക്ക് എ​സ്എം​എ​സാ​യി പി​ൻ​വ​ലി​ക്ക​ൽ വി​വ​ര​മെ​ത്തും.


വാർത്തകൾ

Sign up for Newsletter



top