23
October 2019 - 8:58 am IST

Download Our Mobile App

Flash News
Archives

Market

onion-market-price

ഓ​ണം ക​ഴി​ഞ്ഞ​പ്പോ​ള്‍ വി​ല​യി​ല്‍ കു​തി​പ്പ്

Published:19 September 2019

സ​വാ​ള​യു​ടെ വി​ല​യി​ലാ​ണ് വ​ന്‍ കു​തി​പ്പ്, ഓ​ണ​ത്തി​ന് മു​ന്‍പ് 25 രൂ​പ​യി​ല്‍ നി​ന്നി​രു​ന്ന മൊ​ത്ത​വ്യാ​പാ​ര​വി​ല ഇ​ന്ന​ലെ 50 രൂ​പ​യ്ക്ക് മു​ക​ളി​ലെ​ത്തി.‌ ഉ​ത്ത​രേ​ന്ത്യ​യി​ല്‍നി​ന്ന് സ​വാ​ള​യെ​ത്തു​ന്ന​ത് കു​റ​ഞ്ഞ​തോ​ടെ​യാ​ണ് വി​ല​കൂ​ടു​ന്ന​ത്.

കൊ​ച്ചി: ഓ​ണം ക​ഴി​ഞ്ഞ​തോ​ടെ വി​പ​ണി​യി​ല്‍ വി​ല​കു​തി​ക്കു​ന്നു. സ​വാ​ള​യു​ടെ വി​ല​യി​ലാ​ണ് വ​ന്‍ കു​തി​പ്പ്, ഓ​ണ​ത്തി​ന് മു​ന്‍പ് 25 രൂ​പ​യി​ല്‍ നി​ന്നി​രു​ന്ന മൊ​ത്ത​വ്യാ​പാ​ര​വി​ല ഇ​ന്ന​ലെ 50 രൂ​പ​യ്ക്ക് മു​ക​ളി​ലെ​ത്തി.‌  ഉ​ത്ത​രേ​ന്ത്യ​യി​ല്‍നി​ന്ന് സ​വാ​ള​യെ​ത്തു​ന്ന​ത് കു​റ​ഞ്ഞ​തോ​ടെ​യാ​ണ് വി​ല​കൂ​ടു​ന്ന​ത്. മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ക​ന​ത്ത മ​ഴ​യാ​ണ് സ​വാ​ള​യു​ടെ വ​ര​വ് കു​റ​ച്ച​തെ​ന്നാ​ണ് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്ന​ത്. ര​ണ്ടു​മാ​സം ക​ഴി​ഞ്ഞാ​ല്‍ മാ​ത്ര​മേ പ​ഴ​നി​ല​യി​ല്‍ സ​വാ​ള എ​ത്തി​തു​ട​ങ്ങാ​ന്‍ ഇ​ട​യു​ള്ളൂ എ​ന്നാ​ണ് വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നു ല​ഭി​ക്കു​ന്ന സൂ​ച​ന. 35 രൂ​പ​യി​ലാ​യി​രു​ന്ന ഉ​ള്ളി​ക്ക് വി​ല​ക​യ​റി വി​ല 39 വ​രെ എ​ത്തി. പൂ​ജ-​ദീ​പാ​വ​ലി അ​വ​ധി​യാ​കു​ന്ന​തോ​ടെ ഉ​ത്ത​രേ​ന്ത്യ​യി​ല്‍ ഇ​നി​യും വി​ല​കു​തി​ച്ചു​ക​യ​റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മൊ​ത്ത വ്യാ​പാ​രി​ക​ള്‍ ന​ല്‍കു​ന്ന സൂ​ച​ന. സ​വാ​ള കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​യി​ല്ലെ​ങ്കി​ല്‍ ഉ​ള്ളി​യു​ടെ വി​ല ഇ​നി​യും കേ​ര​ള മാ​ര്‍ക്ക​റ്റി​ല്‍ കൂ​ടാ​നാ​ണ് സാ​ധ്യ​ത.

മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ പൂ​ന​യി​ല്‍നി​ന്ന് ടോ​റ​സ് ലോ​റി​ക​ളി​ലാ​ണ് സ​വാ​ള​യെ​ത്തി​ക്കു​ന്ന​ത്. ഒ​രു ചാ​ക്ക് സ​വാ​ള കേ​ര​ള​ത്തി​ലെ​ത്തു​മ്പോ​ള്‍ 1600-2000 രൂ​പ​യാ​കും. കേ​ടു​ള്ള​വ​യും വി​ല്‍പ്പ​ന​യ്ക്ക് യോ​ഗ്യ​മ​ല്ലാ​ത്ത​വ​യും നീ​ക്കി മൊ​ത്ത​ക​ച്ച​വ​ട​ക്കാ​ര്‍ ചി​ല്ല​റ വ്യാ​പാ​ര​ത്തി​ന് ന​ല്‍കു​മ്പോ​ള്‍ വി​ല ഉ​ദ്ദേ​ശി​ക്കു​ന്ന​തി​ന് മു​ക​ളി​ലെ​ത്തും. സാ​ധാ​ര​ണ​ക്കാ​രി​ലേ​ക്ക് എ​ത്തു​മ്പോ​ഴേ​ക്കും പി​ന്നെ​യും വി​ല ഉ​യ​രും. ഓ​ണ​ത്തി​ന് ക​ട​ക​ളി​ല്‍ എ​ടു​ത്തു​വ​ച്ചി​ട്ടു​ള്ള ഉ​ള്ളി​യു​ടെ​യും സ​വാ​ള​യു​ടെ​യും ക​രു​ത​ല്‍ ശേ​ഖ​രം തീ​രു​ന്ന​തോ​ടെ ഇ​നി​യും വി​ല ഉ​യ​രും.

വ​ഴി​ക്ക​ച്ച​വ​ട​ത്തി​ന് 100 രൂ​പ​യ്ക്ക് അ​ഞ്ചു​കി​ലോ വി​റ്റി​രു​ന്ന ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നു​ള്ള രു​ചി​ക്കു​റ​വു​ള്ള  സ​വാ​ള​യ്ക്കും കി​ലോ​യ്ക്ക് 30നും 35​നു​മി​ട​യി​ലേ​ക്കാ​ണ് മൊ​ത്ത​ക​ച്ച​വ​ട​ക്കാ​ര്‍ വി​ല ഉ​യ​ര്‍ത്തി​യ​ത്. സ​വാ​ള ക​ഴി​ഞ്ഞാ​ൽ അ​മ്പ​ര​പ്പി​ക്കു​ന്ന വി​ല ക​യ​റ്റ​മു​ണ്ടാ​യി​രി​ക്കു​ന്ന ചെ​റു നാ​ര​യ്ക്കാ​ണ്. കി​ലോ​യ്ക്ക് 440 രൂ​പ​യി​ലേ​ക്കാ​ണ് ഇ​ന്ന​ലെ കോ​ട്ട​യം പ​ത്ത​നം​തി​ട്ട മാ​ര്‍ക്ക​റ്റി​ല്‍ ചെ​റു നാ​ര​ങ്ങ​യു​ടെ വി​ല എ​ത്തി​യ​ത്. ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്ന് നാ​ര​ങ്ങ എ​ത്തു​ന്ന​ത് കു​റ​ഞ്ഞ​താ​ണ് വി​ല​ക​യ​റ്റ​ത്തി​ന് കാ​ര​ണം.

ഓ​ണ​വും ചി​ങ്ങ​മാ​സ​ത്തി​ലെ വി​വാ​ഹ​ച്ച​ട​ങ്ങു​ക​ളു​ടെ തി​ര​ക്കു​മാ​ണ് നാ​ര​ങ്ങാ​വി​പ​ണി​യെ പി​ടി​ച്ചു​ല​ച്ച​ത്. വെ​ളു​ത്തു​ള്ളി​യു​ടെ വി​ല ര​ണ്ട് ദി​വ​സം കൊ​ണ്ട് 80 രൂ​പ​യ്ക്ക് മു​ക​ളി​ലെ​ത്തി. ഒ​രു കി​ലോ​യ്ക്ക് 200 രൂ​പ​യാ​ണ് ഇ​ന്ന​ല​ത്തെ വെ​ളു​ത്തു​ള്ളി​യു​ടെ വി​ല. അ​രി​യു​ടെ വി​ല​യി​ലും നേ​ര​യ വ​ര്‍ധ​ന വ​ന്നി​ട്ടു​ണ്ട്. മൊ​ത്ത​വ്യാ​പാ​രി​ക​ള്‍ക്ക് ല​ഭി​ക്കു​ന്ന ബ്രാ​ൻ​ഡ​ഡ് അ​രി​ക​ള്‍ ഒ​രു രൂ​പ കൂ​ടി​യി​ട്ടു​ണ്ട്. കി​ലോ​യ്ക്ക് 44 രൂ​പ​യാ​ണ് ഇ​ന്ന​ലെ കു​ത്ത​രി​യു​ടെ മൊ​ത്ത​വ്യാ​പാ​ര വി​ല. അ​രി​ക്ക് ദൗ​ര്‍ല​ഭ്യം ഉ​ണ്ടെ​ന്നും വി​ല കൂ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നു​മാ​ണ് ക​മ്പ​മ്പി​ക​ള്‍ വ്യാ​പാ​രി​ക​ള്‍ക്ക് ന​ല്‍കി​യി​രി​ക്കു​ന്ന സൂ​ച​ന. ക​ര്‍ണാ​ട​ക​യി​ല്‍ നി​ന്നും, ആ​ന്ധ്ര​യി​ല്‍ നി​ന്നും ആ​വ​ശ്യ​ത്തി​ന് നെ​ല്ല് കി​ട്ടു​ന്നി​ല്ലെ​ന്നാ​ണ് ഇ​വ​രു​ടെ പ​രാ​തി.  


വാർത്തകൾ

Sign up for Newsletter



top