23
October 2019 - 7:53 am IST

Download Our Mobile App

Flash News
Archives

Troll

കമ്പിയില്ലേല്‍ കമ്പിയെണ്ണും; ട്രോളി എം.എം. മണി

Published:19 September 2019

ഇതോടെ പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസിൽ ആരോപണവിധേയനായ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെയാണ് ട്രോളിയതെന്ന് പറഞ്ഞ് നിരവധി പേരാണ് കമാന്‍റുമായി രംഗത്തെത്തിയത്. ഇബ്രാഹിംകുഞ്ഞിനെ ലക്ഷ്യം വച്ചുള്ള പരിഹാസമാണെന്ന കമന്‍റുകളും അതിലുണ്ട്.  ‌

ഇടുക്കി: കമ്പിയില്ലേല്‍ കമ്പിയെണ്ണും’ എന്ന് മാത്രമാണ് വൈദ്യുതി മന്ത്രി എം.എം. മണി ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത്. ഇതോടെ പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസിൽ ആരോപണവിധേയനായ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെയാണ് ട്രോളിയതെന്ന് പറഞ്ഞ് നിരവധി പേരാണ് കമാന്‍റുമായി രംഗത്തെത്തിയത്. ഇബ്രാഹിംകുഞ്ഞിനെ ലക്ഷ്യം വച്ചുള്ള പരിഹാസമാണെന്ന കമന്‍റുകളും അതിലുണ്ട്.  ‌

 

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് മുൻപ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ക്രമക്കേടിൽ ഇബ്രാഹിം കുഞ്ഞിന് വ്യക്തമായ പങ്കുണ്ടെന്ന് ഡയറക്റ്റർ വിളിച്ച യോഗത്തിൽ അന്വേഷണ സംഘം അറിയിച്ചിരുന്നു.

ഇബ്രാഹിം കുഞ്ഞിനെയും റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോർപ്പറേഷൻ മുൻ എംഡിയായിരുന്ന മുഹമ്മദ് ഹനീഷിനെയും വീണ്ടും വിശദമായി ചോദ്യം ചെയ്യാനാണ് വിജിലൻസിന്‍റെ തീരുമാനം.


വാർത്തകൾ

Sign up for Newsletter



top