23
October 2019 - 8:52 am IST

Download Our Mobile App

Mollywood

ഫെയറി ടെയ്ൽ സുന്ദരിയായി പാര്‍വതി നായര്‍

Published:20 September 2019

ഫെയറി ടെയ്ൽ എന്ന ഫോട്ടൊഷൂട്ട് തീമിലൂടെയാണ് പാർവതി സുന്ദരിയായത്.  ലണ്ടനിലെ സീക്രട്ട് ഗാർഡനിലാണ് ഫോട്ടൊ ഷൂട്ട് നടന്നത്.

യക്ഷികഥ‍യിലെ സുന്ദരിയായി തിളങ്ങുകയാണ് പാർവതി നായർ. ഫെയറി ടെയ്ൽ എന്ന ഫോട്ടൊഷൂട്ട് തീമിലൂടെയാണ് പാർവതി സുന്ദരിയായത്.  ലണ്ടനിലെ സീക്രട്ട് ഗാർഡനിലാണ് ഫോട്ടൊ ഷൂട്ട് നടന്നത്.

ലണ്ടന്‍ ഫാഷൻ ഷോയിലും സെലിബ്രിറ്റീസിനും മേക്കോവർ നടത്തുന്ന ദിവ്യ കൃഷ്ണനാണ് പാര്‍വതിയുടെ മേക്കോവര്‍ നടത്തിയത്. മലയാളിയും ലണ്ടനില്‍ സ്ഥിരതാമസക്കാരിയുമായ ദിവ്യ കൃഷ്ണന്‍ ലണ്ടനില്‍ കൃഷ് മേക്കോവര്‍ എന്ന സ്ഥാപനം നടത്തുകയാണ്. ദിവ്യ കൃഷ്ണൻ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ പാർവതി നായരുടെ ചിത്രങ്ങൾ പുറത്തുവിട്ടത്.


 മോഹന്‍ലാലിന്‍റെ നീരാളി എന്ന ചിത്രത്തിലൂടെ പാർവതി കൂടുതൽ ശ്രദ്ധ നേടിയത്. തമിഴിലും, കന്നടയിലും ചിത്രങ്ങള്‍ ചെയ്ത ശേഷം ഇപ്പോൾ ബോളിവുഡിലെ ഒരു പുതിയ പടത്തിന്‍റെ ഷൂട്ടിങ്ങിനായി ലണ്ടനിൽ എത്തിയതായിരുന്നു പാര്‍വതി നായര്‍. രൺവീർ കപൂറും ദീപിക പദുകോണും  പ്രധാന വേഷത്തിലഭിനയിക്കുന്ന, കപിൽ ദേവിന്‍റെ ജീവിത കഥ പറയുന്ന  '83' എന്ന ചിത്രത്തില്‍ സുനിൽ ഗവാസ്കറിന്‍റെ ഭാര്യയുടെ വേഷത്തിലാണ് പാർവതി എത്തുന്നത്.

 


വാർത്തകൾ

Sign up for Newsletter



top