23
October 2019 - 7:52 am IST

Download Our Mobile App

Flash News
Archives

National

rahul-gandhi-against-howdy-modi-on-dig-at-corporate-tax-cut

'ഹൗഡി മോദി' ചിലവേറിയത്; കോർപ്പറേറ്റ് ടാക്സ് ഇളവുകൾക്കെതിരേ രാഹുലിന്‍റെ ഒളിയമ്പ്

Published:20 September 2019

1.4 ലക്ഷം കോടിയിലധികം രൂപ മുടക്കിയാണ് 'ഹൗഡി മോഡി' സംഘടിപ്പിക്കുന്നതെന്നും ലോകത്തിലെ തന്നെ ഏറ്റവും ചിലവേറിയ പരിപാടിയാണിതെന്നും രാഹുൽ ആരോപിച്ചു. 

ന്യൂഡൽഹി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കോർപ്പറേറ്റ് ടാക്സ് ഇളവുകളുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമെരിക്കയിലെ ഹൂസ്റ്റണിൽ പങ്കെടുക്കുന്ന പരിപാടിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 1.4 ലക്ഷം കോടിയിലധികം രൂപ മുടക്കിയാണ് 'ഹൗഡി മോഡി' സംഘടിപ്പിക്കുന്നതെന്നും ലോകത്തിലെ തന്നെ ഏറ്റവും ചിലവേറിയ പരിപാടിയാണിതെന്നും രാഹുൽ ആരോപിച്ചു. 

രാജ്യം സാമ്പത്തിക മാന്ദ്യത്തിന്‍റെ പിടിയിലമരുമ്പോൾ പ്രധാനമന്ത്രി ഇത്തരത്തിലുള്ള പ്രവർത്തികൾക്ക് മുതിരുന്നത് ആശ്ചര്യജനകമാണ്. എന്തെല്ലാം പരിപാടികൾ സംഘടിപ്പിച്ചാലും രാജ്യത്തെ സാമ്പത്തിക തകർച്ചയിലേക്ക് തള്ളിവിട്ടുവെന്ന യാഥാർഥ്യം മറക്കാനാവില്ലെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

കോര്‍പ്പറേറ്റ് ടാക്‌സും ഓഹരി വില്‍ക്കുമ്പോഴുള്ള സര്‍ച്ചാര്‍ജും കുറച്ചുകൊണ്ട് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ വീണ്ടുമൊരു ഉത്തേജന പാക്കേജ് ഇന്ന് രാവിലെ പ്രഖ്യാപിപ്പിച്ചിരുന്നു. ഇതിലൂടെ ഏകദേശം 1.45 ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങളാണ് ഇന്ത്യൻ കമ്പനികൾക്കും പുതിയ നിർമാണ കമ്പനികൾക്കും ലഭിക്കുന്നത്. ഇതിനോടുള്ള പരോക്ഷ പ്രതികരണം കൂടിയാണ് 'ഹൗഡി മോദി'യെ കുറിച്ചുള്ള രാഹുലിന്‍റെ വിമർശനം.


വാർത്തകൾ

Sign up for Newsletter



top