23
October 2019 - 8:51 am IST

Download Our Mobile App

World

saudi-led-coalition-attacks-in-yemen-s-houthi-centers
പ്രതീകാത്മ ചിത്രം

ഹൂതി കേന്ദ്രങ്ങളിൽ സൗദിയുടെ തിരിച്ചടി; ഹുദൈദ തുറമുഖം തകർത്തു

Published:20 September 2019

ഹൂതി വിമതരുടെ പിടിയിലുള്ള ഹൊദൈദ തുറമുഖം ഉൾപ്പെടെ നാല് കേന്ദ്രങ്ങളാണ് സഖ്യസേന തകർത്തത്. വിദൂര നിയന്ത്രിത ബോട്ടുകളും കടൽമൈനുകളും നിർമിക്കുന്ന ഹൂതികളുടെ കേന്ദ്രങ്ങളാണ് തകർത്തതെന്ന് സൗദി പ്രതിരോധ വക്താവ് കേണൽ തുർക്കി അൽ മാലികി വ്യക്തമാക്കി.

ജിദ്ദ: സുപ്രധാന എണ്ണപ്പാടങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി യമനിലെ ഹൂതി വിമതരുടെ കേന്ദ്രങ്ങളിൽ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ അതിശക്തമായ ആക്രമണം. ഹൂതി വിമതരുടെ പിടിയിലുള്ള ഹൊദൈദ തുറമുഖം ഉൾപ്പെടെ നാല് കേന്ദ്രങ്ങളാണ് സഖ്യസേന തകർത്തത്. വിദൂര നിയന്ത്രിത ബോട്ടുകളും കടൽമൈനുകളും നിർമിക്കുന്ന ഹൂതികളുടെ കേന്ദ്രങ്ങളാണ് തകർത്തതെന്ന് സൗദി പ്രതിരോധ വക്താവ് കേണൽ തുർക്കി അൽ മാലികി വ്യക്തമാക്കി.

ഹൊദൈദ തുറമുഖം ഭീകരത വളര്‍ത്താനുള്ള പ്രധാനകേന്ദ്രമായി ഹൂതി വിമതര്‍ ഉപയോഗിക്കുകയാണെന്നും ബാലസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കാനുള്ള ഇടമാക്കി മാറ്റിയെന്നും കേണല്‍ തുര്‍ക്കി അല്‍ മല്‍ക്കി കുറ്റപ്പെടുത്തി. തെക്ക് പടിഞ്ഞാറന്‍ ചെങ്കടലിലെ ബാബ് അല്‍ മന്ദബ് കടലിടുക്കിലൂടെ നടക്കുന്ന എണ്ണനീക്കത്തിനും വാണിജ്യത്തിനും തടസം സൃഷ്ടിക്കുന്നവയാണ് ഹൂതികളുടെ ഈ കേന്ദ്രങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ആക്രമണങ്ങളിൽ സാധാരണ ജനങ്ങൾക്ക് ആൾനാശമുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.

അമെരിക്കയുടെ നേതൃത്വത്തില്‍ ആരംഭിച്ച കൂട്ടായ്മയില്‍ ഓസ്‌ട്രേലിയ, ബഹ്‌റൈന്‍, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളാണ് മറ്റംഗങ്ങള്‍. സൗദി അറേബ്യ ഈ സഖ്യത്തില്‍ ബുധനാഴ്ചയാണ് ചേര്‍ന്നത്. സൗദി അറേബ്യയുടെ സുപ്രധാന എണ്ണപ്പാടങ്ങള്‍ ഇറാന്‍ ആക്രമിച്ചു തകര്‍ത്തതിനു പിന്നാലെയാണ് ഗള്‍ഫ് മേഖലയില്‍ ഒമാന്‍ ഉള്‍ക്കടലും ഹോര്‍മുസ് കടലിടുക്കും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പുതിയ നാവികയുദ്ധ സഖ്യം നിലവില്‍ വന്നത്.


വാർത്തകൾ

Sign up for Newsletter



top