23
October 2019 - 8:57 am IST

Download Our Mobile App

Football

dimitar-berbatov-announce-retirement

ബെ​ർ​ബ​റ്റോ​വ് വി​ര​മി​ച്ചു

Published:20 September 2019

ഐ​എ​സ്എ​ൽ ഒ​രു സീ​സ​ണി​ൽ കേ​ര​ളാ ബ്ല​സ്റ്റേ​ഴ്സി​ന്‍റെ താ​ര​മാ​യി​രു​ന്നു ബെ​ർ​ബ​റ്റേ​വ്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്ത ഒ​രു വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ബെ​ര്‍ബ​റ്റോ​വ് വി​ര​മി​ക്ക​ല്‍ തീ​രു​മാ​നം അ​റി​യി​ച്ച​ത്.

ല​ണ്ട​ന്‍: പ്രീ​മി​യ​ര്‍ ലീ​ഗ് ക്ല​ബ്ബ് മാ​ഞ്ചെ​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ ഇ​തി​ഹാ​സ​താ​രം ദി​മി​ത​ര്‍ ബെ​ര്‍ബ​റ്റോ​വ് ഫു​ട്‌​ബോ​ളി​ല്‍ നി​ന്ന് വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ചു. 20 വ​ര്‍ഷ​ത്തെ ക​രി​യ​റി​നാ​ണ് ഈ ​ബ​ള്‍ഗേ​റി​യ​ന്‍ താ​രം അ​വ​സാ​നം കു​റി​ച്ചി​രി​ക്കു​ന്ന​ത്. ഐ​എ​സ്എ​ൽ ഒ​രു സീ​സ​ണി​ൽ കേ​ര​ളാ ബ്ല​സ്റ്റേ​ഴ്സി​ന്‍റെ താ​ര​മാ​യി​രു​ന്നു ബെ​ർ​ബ​റ്റേ​വ്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്ത ഒ​രു വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ബെ​ര്‍ബ​റ്റോ​വ് വി​ര​മി​ക്ക​ല്‍ തീ​രു​മാ​നം അ​റി​യി​ച്ച​ത്.

ര​ണ്ടു പ​തി​റ്റാ​ണ്ടു നീ​ണ്ട ക​രി​യ​റി​ല്‍ 650 ഓ​ളം മ​ത്സ​ര​ങ്ങ​ളി​ല്‍ ബെ​ര്‍ബ​റ്റോ​വ് ബൂ​ട്ടു​കെ​ട്ടി​യി​ട്ടു​ണ്ട്. 1998-ല്‍ ​ബ​ള്‍ഗേ​റി​യ​ന്‍ ക്ല​ബ്ബ് സി​എ​സ്കെ​എ സോ​ഫി​യ​യി​ലൂ​ടെ​യാ​ണ് ബെ​ര്‍ബ​റ്റോ​വ് ക്ല​ബ്ബ് ക​രി​യ​റി​ന് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. 2008-ല്‍ ​മാ​ഞ്ചെ​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ലെ​ത്തി​യ താ​രം 2012 വ​രെ അ​വി​ടെ തു​ട​ര്‍ന്നു. ര​ണ്ട് ലീ​ഗ് കി​രീ​ട​ങ്ങ​ളി​ലും പ​ങ്കാ​ളി​യാ​യി. യു​ണൈ​റ്റ​ഡി​നാ​യി 150 ഓ​ളം മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ചു. 2011-ല്‍ ​പ്രീ​മി​യ​ര്‍ ലീ​ഗി​ലെ ഗോ​ള്‍ഡ​ന്‍ ബൂ​ട്ട് ജേ​താ​വാ​ണ് ഈ ​സ്‌​ട്രൈ​ക്ക​ര്‍.

  2017-ല്‍ ​കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​നാ​യി ഐ​എ​സ്എ​ല്ലി​ല്‍ ക​ളി​ച്ച താ​രം തൊ​ട്ട​ടു​ത്ത വ​ര്‍ഷം ക്ല​ബ്ബ് വി​ട്ടു. ബ​യേ​ര്‍ ലെ​വ​ര്‍ക്കു​സ​ന്‍, ടോ​ട്ട​ന്‍ഹാം എ​ന്നീ ക്ല​ബ്ബു​ക​ള്‍ക്കാ​യും ക​ളി​ച്ചി​ട്ടു​ണ്ട്. ബ​ള്‍ഗേ​റി​യ​ക്കാ​യി 78 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച താ​രം 48 ഗോ​ളു​ക​ളും സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. 2010-ല്‍ ​ദേ​ശീ​യ ടീ​മി​നോ​ട് വി​ട​പ​റ​ഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top