23
October 2019 - 8:04 am IST

Download Our Mobile App

Flash News
Archives

Cricket

rishabh-pant

എ​ന്താ പ​ന്തേ ?

Published:20 September 2019

ധോ​ണി​യു​ടെ പി​ൻ​ഗാ​മി​യാ​യി ടീ​മും സെ​ല​ക്റ്റ​ർ​മാ​രും ക​രു​തു​ന്ന പ​ന്തി​ന് അ​വ​സാ​ന ഒ​ൻ​പ​ത് ഇ​ന്നി‌​ങ്സി​ൽ നേ​ടാ​നാ​യ​ത് ഒ​റ്റ അ​ർ​ധ​സെ​ഞ്ച്വ​റി​മാ​ത്രം. ആ​റ് ത​വ​ണ ര​ണ്ട​ക്കം ക​ണ്ടി​ല്ല. കോ​ച്ച് ര​വി ശാ​സ്ത്രി​യും ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യും പ​ന്തി​ന്‍റെ പ്ര​ക​ട​ന​ത്തി​ൽ തൃ​പ്ത​ര​ല്ല.

മൊ​ഹാ​ലി: ട്വ​ന്‍റി- 20 ലോ​ക​ക​പ്പ് ല​ക്ഷ്യ​മി​ട്ട് മു​ന്നേ​റു​മ്പോ​ൾ ടീം ​ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ ആ​ശ​ങ്ക ഋ​ഷ​ഭ് പ​ന്തി​ന്‍റെ മോ​ശം പ്ര​ക​ട​ന​മാ​ണ്. ടീ​മും സെ​ല​ക്ട​ർ​മാ​രും പ്ര​തീ​ക്ഷി​ക്കു​ന്ന പ്ര​ക​ട​നം ന​ട​ത്താ​ൻ പ​ന്തി​ന് ക​ഴി​യു​ന്നി​ല്ല. ബാ​റ്റ്സ്മാ​ൻ​മാ​ർ ഉ​ത്ത​ര​വാ​ദി​ത്തം മ​റ​ക്ക​രു​തെ​ന്ന ബാ​റ്റി​ങ് പ​രി​ശീ​ല​ക​ൻ വി​ക്രം റാ​ത്ത​റി​ന്‍റെ വാ​ക്കു​ക​ളു​ടെ ചൂ​ടാ​റും​മു​ൻ​പ് ക്രീ​സി​ലെ​ത്തി​യി​ട്ടും റി​ഷ​ഭ് പ​ന്തി​ന് മാ​റ്റ​മൊ​ന്നും ഉ​ണ്ടാ​യി​ല്ല.

ധോ​ണി​യു​ടെ പി​ൻ​ഗാ​മി​യാ​യി ടീ​മും സെ​ല​ക്റ്റ​ർ​മാ​രും ക​രു​തു​ന്ന പ​ന്തി​ന് അ​വ​സാ​ന ഒ​ൻ​പ​ത് ഇ​ന്നി‌​ങ്സി​ൽ നേ​ടാ​നാ​യ​ത് ഒ​റ്റ അ​ർ​ധ​സെ​ഞ്ച്വ​റി​മാ​ത്രം. ആ​റ് ത​വ​ണ ര​ണ്ട​ക്കം ക​ണ്ടി​ല്ല. കോ​ച്ച് ര​വി ശാ​സ്ത്രി​യും ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യും പ​ന്തി​ന്‍റെ പ്ര​ക​ട​ന​ത്തി​ൽ തൃ​പ്ത​ര​ല്ല.

പ​ന്ത് പ്ര​തീ​ക്ഷി​ച്ച പ്ര​ക​ട​നം ന​ട​ത്താ​തെ നി​രാ​ശ​പ്പെ​ടു​ത്തു​മ്പോ​ൾ മ​ല​യാ​ളി​താ​രം സ​ഞ്ജു സാം​സ​ന്‍റെ​യും ഇ​ഷാ​ൻ കി​ഷ​ന്‍റെ​യും സാ​ധ്യ​ത​ക​ളാ​ണ് കൂ​ടു​ന്ന​ത്. ലോ​ക​ക​പ്പി​ന് മു​ൻ​പ് ടീ​മി​ൽ യു​വ​താ​ര​ങ്ങ​ളു​ടെ പ​രീ​ക്ഷ​ണം തു​ട​രു​മെ​ന്ന് കോ​ഹ്‌​ലി​യും സെ​ല​ക്റ്റ​ർ​മാ​രും ആ​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top