23
October 2019 - 7:50 am IST

Download Our Mobile App

Flash News
Archives

National

Nusrat Jahan and Mimi Chakraborty

ദു​ർ​ഗാ​പൂ​ജ​യ്ക്ക് എം​പി​മാ​രു​ടെ നൃ​ത്തം, ദൃ​ശ്യം വൈ​റ​ലാ​യി

Published:20 September 2019

എം​പി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ വ്യ​വ​സാ​യി നി​ഖി​ന്‍ ജെ​യ്‌​നെ വി​വാ​ഹം ചെ​യ്ത നു​സ്ര​ത്ത് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​യി​രു​ന്നു. വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​തി​നാ​ൽ അ​ടു​ത്ത കൂ​ട്ടു​കാ​രി മി​മി​യും വൈ​കി​യാ​ണു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്

ന്യൂ​ഡ​ല്‍ഹി: പ​തി​നേ​ഴാം ലോ​ക്സ​ഭ​യി​ലെ മി​ന്നും താ​ര​ങ്ങ​ളാ​ണു തൃ​ണ​മൂ​ല്‍ എം​പി​മാ​രാ​യ മി​മി ച​ക്ര​വ​ര്‍ത്തി​യും നു​സ്ര​ത് ജ​ഹാ​നും. ബം​ഗാ​ളി സി​നി​മ​യി​ലെ മു​ൻ നി​ര നാ​യി​ക​മാ​രാ​യ ഇ​രു​വ​രും ആ​ദ്യ​മാ​യി പാ​ർ​ല​മെ​ന്‍റി​ലെ​ത്തി​യ​പ്പോ​ൾ വ​സ്ത്ര​ധാ​ര​ണ​ത്തി​ന്‍റെ പേ​രി​ലും സെ​ൽ​ഫി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റ് ചെ​യ്ത​തി​ന്‍റെ പേ​രി​ലു​മാ​യി​രു​ന്നു വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ​ത്. 

എം​പി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ വ്യ​വ​സാ​യി നി​ഖി​ന്‍ ജെ​യ്‌​നെ വി​വാ​ഹം ചെ​യ്ത നു​സ്ര​ത്ത് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​യി​രു​ന്നു. വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​തി​നാ​ൽ അ​ടു​ത്ത കൂ​ട്ടു​കാ​രി മി​മി​യും വൈ​കി​യാ​ണു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.  ഇ​പ്പോ​ഴി​താ ഇ​രു​വ​രും വീ​ണ്ടും വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്നു. ദു​ര്‍ഗാ പൂ​ജ​യോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​രു​വ​രും നൃ​ത്തം ചെ​യ്യു​ന്ന വി​ഡി​യൊ ആ​ൽ​ബം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. ഒ​ക്റ്റോ​ബ​ര്‍ നാ​ലു മു​ത​ല്‍ എ​ട്ടു വ​രെ പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന ദു​ര്‍ഗാ പൂ​ജ​യോ​ട​നു​ബ​ന്ധി​ച്ചാ​ണ് വി​ഡി​യൊ. 

ദു​ര്‍ഗാ ദേ​വി​യെ സ്തു​തി​ക്കു​ന്ന 'ആ​ഷേ മാ ​ദു​ര്‍ഗാ ഷേ' ​എ​ന്ന ബം​ഗാ​ളി ഗാ​ന​ത്തി​ന് ഇ​രു​വ​രും ചു​വ​ടു​വ​യ്ക്കു​ന്ന വി​ഡി​യൊ ക്യാ​പ്റ്റ​ന്‍ റ്റി​എം​റ്റി​യു​ടെ ഔ​ദ്യോ​ഗി​ക ഫെ​യ്സ്ബു​ക്ക്‌ പേ​ജി​ലൂ​ടെ​യാ​ണു പ​ങ്കു​വ​ച്ച​ത്. നൃ​ത്ത​ത്തി​ൽ ബം​ഗാ​ളി ച​ല​ച്ചി​ത്ര താ​രം ശു​ഭ​ശ്രീ ഗാം​ഗു​ലി​യും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്. തി​ങ്ക​ളാ​ഴ്ച റി​ലീ​സ് ചെ​യ്ത ഈ ​വീ​ഡി​യോ ഇ​തു​വ​രെ 16 ല​ക്ഷം പേ​ർ ണ് ​ക​ണ്ടി​രി​ക്കു​ന്ന​ത്. ബാ​ബ യാ​ദ​വാ​ണ് നൃ​ത്ത സം​വി​ധാ​യ​ക​ന്‍. നേ​ര​ത്തേ, നു​സ്ര​ത്ത് കു​ങ്കു​മം അ​ണി​ഞ്ഞ​തു​ൾ​പ്പെ​ടെ മ​ത​മൗ​ലി​ക​വാ​ദി​ക​ളു​ടെ വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. 

ഇ​ന്ദ്രാ​ദി​പ് ഗു​പ്ത​യാ​ണ് 'ആ​ഷേ മാ ​ദു​ര്‍ഗാ ഷേ' ​എ​ന്ന ഗാ​ന​ത്തി​ന് സം​ഗീ​തം ന​ല്‍കി​യി​രി​ക്കു​ന്ന​ത്. തൃ​ണ​മൂ​ല്‍ സ്ഥാ​നാ​ർ​ഥി​യാ​യി ജാ​ദ​വ്പൂ​രി​ല്‍ മ​ത്സ​രി​ച്ച മി​മി 6,88,472 വോ​ട്ടു​ക​ളും ബാ​സി​ര്‍ഹ​ത്തി​ല്‍ മ​ത്സ​രി​ച്ച നു​സ്ര​ത് 7,82,078 വോ​ട്ടു​ക​ളു​മാ​ണ് നേ​ടി​യ​ത്.


വാർത്തകൾ

Sign up for Newsletter



top