23
October 2019 - 7:49 am IST

Download Our Mobile App

Flash News
Archives

National

sashi-tharoor

രാ​ഹു​ലി​നോ​ടു വി​യോ​ജി​ച്ച് ത​രൂ​ർ : മോ​ദി പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്, ബ​ഹു​മാ​നം ന​ൽ​ക​ണം

Published:20 September 2019

മോ​ദി​യു​ടെ നി​ല​പാ​ടു​ക​ളോ​ടും ന​യ​ങ്ങ​ളോ​ടും വി​യോ​ജി​ക്കാ​മെ​ങ്കി​ലും വി​ദേ​ശ​ത്തു പോ​കു​മ്പോ​ൾ അ​ദ്ദേ​ഹം രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​ണെ​ന്ന​തു മ​റ​ക്ക​രു​ക​തെ​ന്നു ത​രൂ​ർ. പ്ര​ധാ​ന​മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​ത്തി​നു ബ​ഹു​മാ​നം ന​ൽ​ക​ണ​മെ​ന്നും ത​രൂ​ർ ട്വീ​റ്റ് ചെ​യ്തു. 

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ യു​എ​സി​ലെ "ഹൗ​ഡി മോ​ദി' പ​രി​പാ​ടി​യെ വി​മ​ർ​ശി​ച്ച രാ​ഹു​ൽ ഗാ​ന്ധി​യോ​ടു വി​യോ​ജി​ച്ച് കോ​ൺ​ഗ്ര​സ് എം​പി ശ​ശി ത​രൂ​ർ. മോ​ദി​യു​ടെ നി​ല​പാ​ടു​ക​ളോ​ടും ന​യ​ങ്ങ​ളോ​ടും വി​യോ​ജി​ക്കാ​മെ​ങ്കി​ലും വി​ദേ​ശ​ത്തു പോ​കു​മ്പോ​ൾ അ​ദ്ദേ​ഹം രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​ണെ​ന്ന​തു മ​റ​ക്ക​രു​ക​തെ​ന്നു ത​രൂ​ർ. പ്ര​ധാ​ന​മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​ത്തി​നു ബ​ഹു​മാ​നം ന​ൽ​ക​ണ​മെ​ന്നും ത​രൂ​ർ ട്വീ​റ്റ് ചെ​യ്തു. 

പ്ര​തി​പ​ക്ഷ എം​പി എ​ന്ന നി​ല​യി​ൽ ന​രേ​ന്ദ്ര മോ​ദി​യു​ടെ ന​യ​ങ്ങ​ളെ​യും പ്ര​സ്താ​വ​ന​ക​ളെ​യും ന​ട​പ​ടി​ക​ളെ​യും നി​ഷ്ക്രി​യ​ത്വ​ത്തെ​യും വി​മ​ർ​ശി​ക്കാ​നും പ​രാ​ജ​യ​ങ്ങ​ളെ തു​റ​ന്നു​കാ​ട്ടാ​നും എ​നി​ക്ക് അ​വ​കാ​ശ​മു​ണ്ട്. പ​ക്ഷേ, വി​ദേ​ശ​ത്തേ​ക്കു പോ​കു​മ്പോ​ൾ അ​ദ്ദേ​ഹം രാ​ജ്യ​ത്തി​ന്‍റെ പ​താ​ക​യാ​ണ് അ​ദ്ദേ​ഹം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​ത്. എ​ന്‍റെ രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി അ​ർ​ഹി​ക്കു​ന്ന ആ​ദ​ര​വോ​ടെ അ​ദ്ദേ​ഹം സ്വീ​ക​രി​ക്ക​പ്പെ​ടാ​നാ​ണ് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്- ത​രൂ​ർ ട്വീ​റ്റി​ൽ വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യ​ങ്ങ​ൾ ത​ന്നെ അ​ദ്ദേ​ഹം പി​ന്നീ​ട് മാ​ധ്യ​മ​ങ്ങ​ളോ​ടു നേ​രി​ട്ടു പ​റ​യു​ക​യും ചെ​യ്തു. 

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഹൂ​സ്റ്റ​ൺ ച​ട​ങ്ങ് ഹൗ​ഡി മോ​ദി​യെ പ​രി​ഹ​സി​ച്ച് ഹൗ​ഡി എ​ക്ക​ണോ​മി എ​ന്നു ക​ഴി​ഞ്ഞ​ദി​വ​സം രാ​ഹു​ൽ ഗാ​ന്ധി ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ത​രൂ​രി​ന്‍റെ പ്ര​സ്താ​വ​ന. മോ​ദി​യെ എ​ന്തി​നു​മേ​തി​നും വി​മ​ർ​ശി​ക്ക​രു​തെ​ന്നു ത​രൂ​ർ ഇ​ന്ന​ലെ​യും ആ​വ​ർ​ത്തി​ച്ചു. വി​മ​ർ​ശി​ക്കാം, പ​ക്ഷേ, അ​തു ക്രി​യാ​ത്മ​ക​മാ​യി​രി​ക്ക​ണ​മെ​ന്നാ​ണു ത​രൂ​രി​ന്‍റെ നി​ർ​ദേ​ശം. 


വാർത്തകൾ

Sign up for Newsletter



top