23
October 2019 - 8:06 am IST

Download Our Mobile App

Flash News
Archives

Kerala

sfi-ksu

കെ​എ​സ്‌​യു, എ​ഐ​എ​സ്എ​ഫ് മ​ത്സ​രി​ക്കും : യൂ​ണി. കോ​ളെ​ജി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി

Published:20 September 2019

# സ്വ​ന്തം ലേ​ഖ​ക​ൻ

ഇ​രു​സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ ന​ൽ​കി​യ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ സാ​ങ്കേ​തി​ക​പ്പി​ഴ​വു ചൂ​ണ്ടി​ക്കാ​ട്ടി കൂ​ട്ട​മാ​യി ത​ള്ളി​യി​രു​ന്നെ​ങ്കി​ലും ഇ​ന്ന​ലെ ചേ​ർ​ന്ന വി​ദ്യാ​ർ​ഥി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ ചി​ല പ​ത്രി​ക​ക​ൾ അം​ഗീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌​യു, എ​ഐ​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ ഏ​താ​നും പ​ത്രി​ക​ക​ൾ സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​തോ​ടെ യൂ​ണി​വേ​ഴ്സി​റ്റി കോ​ളെ​ജി​ലെ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​ര​ത്തി​നു ക​ള​മൊ​രു​ങ്ങി.  ഇ​രു​സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ ന​ൽ​കി​യ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ സാ​ങ്കേ​തി​ക​പ്പി​ഴ​വു ചൂ​ണ്ടി​ക്കാ​ട്ടി കൂ​ട്ട​മാ​യി ത​ള്ളി​യി​രു​ന്നെ​ങ്കി​ലും ഇ​ന്ന​ലെ ചേ​ർ​ന്ന വി​ദ്യാ​ർ​ഥി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ ചി​ല പ​ത്രി​ക​ക​ൾ അം​ഗീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.  ഇ​ത് പ്ര​കാ​രം വൈ​സ് ചെ​യ​ർ​മാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ആ​ർ​ട്‌​സ് ക്ല​ബ് സെ​ക്ര​ട്ട​റി പ​ദ​വി​ക​ളി​ലേ​ക്കു​ള്ള കെ​എ​സ്‌​യു സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​പ​ത്രി​ക​ക​ൾ സ്വീ​ക​രി​ച്ചു. ഇ​തോ​ടൊ​പ്പം യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ പ്ര​തി​നി​ധി​യ​ട​ക്ക​മു​ള്ള എ​ഐ​എ​സ്എ​ഫി​ന്‍റെ ര​ണ്ടു പ​ത്രി​ക​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. 

ആ​റ് സീ​റ്റു​ക​ളി​ലേ​ക്കാ​ണ് കെ​എ​സ്‌​യു പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്. എ​ഐ​എ​സ്എ​ഫ് മൂ​ന്ന് സീ​റ്റു​ക​ളി​ലേ​ക്ക് പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ഈ ​പ​ത്രി​ക​ക​ളെ​ല്ലാം ത​ള്ളി​യി​രു​ന്നു. അ​തേ​സ​മ​യം, എ​സ്എ​ഫ്ഐ​യു​ടെ എ​ല്ലാ പ​ത്രി​ക​ക​ളും സ്വീ​ക​ര‌ി​ച്ചി​രു​ന്നു. 

ചെ​റി​യ പി​ഴ​വു​ക​ൾ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​തെ​ന്നും കോ​ട​തി​യി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും കെ​എ​സ്‌​യു-​എ​ഐ​എ​സ്എ​ഫ് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണു സ​മ​വാ​യ​ത്തി​നു കോ​ളെ​ജ് അ​ധി​കൃ​ത​ർ യോ​ഗം വി​ളി​ച്ച​ത്. കെ​എ​സ്‌​യു സ്ഥാ​നാ​ർ​ഥി​ക​ളാ​യ ഐ​ശ്വ​ര്യ ജോ​സ​ഫ്(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ആ​ര്യ എ​സ്.​നാ​യ​ർ( വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ) അ​മ​ൽ സി. ​ച​ന്ദ്ര( ആ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ​ക്കും എ​ഐ​എ​സ്എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യ റെ​നി​ൻ (യു​യു​സി), നാ​ദി​റ(​ഫ​സ്റ്റ് ഇ​യ​ര്‍ പി​ജി റെ​പ്പ്) തു​ട​ങ്ങി​യ​വ​ർ​ക്കും മ​ത്സ​ര​ത്തി​നി​റ​ങ്ങാം. കൂ​ടാ​തെ കോ​ട​തി​യി​ൽ നി​ന്നും അ​നു​കൂ​ല വി​ധി സ​മ്പാ​ദി​ച്ചെ​ത്തി​യാ​ൽ പ​ത്രി​ക നി​ല​വി​ൽ അം​ഗീ​ക​രി​ക്കാ​ത്ത​വ​ർ​ക്കും മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ‍യി​ലാ​ണ് സം​ഘ​ട​ന​ക​ൾ. 

കെ​എ​സ് യു​വി​ന്‍റെ ചെ​യ​ര്‍മാ​ന്‍, മാ​ഗ​സി​ന്‍ എ​ഡി​റ്റ​ര്‍, യു​യു​സി സ്ഥാ​ന​ത്തേ​ക്കു​മു​ള്ള പ​ത്രി​ക​ക​ള്‍ ഇ​ന്ന​ല​ത്തെ യോ​ഗം അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. ജ​ന​ന തീ​യ​തി​യി​ലെ പി​ഴ​വും വ​കു​പ്പ് മേ​ധാ​വി​യു​ടെ ഒ​പ്പി​ല്ലാ​ത്ത​തു​മാ​ണ് പ​ത്രി​ക ത​ള്ളു​ന്ന​തി​ന് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ഇ​തി​നെ​തി​രേ തി​ങ്ക​ളാ​ഴ്ച ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് കെ​എ​സ്‌​യു സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം. അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പി​ന് ത​ങ്ങ​ൾ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞെ​ന്നും പ്ര​ചാ​ര​ണം ‌ആം‌​രം​ഭി​ച്ച​താ​യും എ​സ്എ​ഫ്ഐ ജി​ല്ലാ നേ​തൃ​ത്വം പ​റ​ഞ്ഞു. എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ പ്ര​വ​ർ​ത്ത​ക​നെ കു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വി​വാ​ദ​ത്തി​നൊ​ടു​വി​ലാ​ണ് യൂ​ണി​വേ​ഴ്സി​റ്റി കോ​ളെ​ജ് ക്യാം​പ​സി​ൽ മ​റ്റു സം​ഘ​ട​ന​ക​ൾ​ക്ക് പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​വ​സ​രം ‌ല​ഭി​ച്ച​ത്.


വാർത്തകൾ

Sign up for Newsletter



top