ISL-2018-219
21
October 2018 - 5:17 am IST
Flash News
Archives

Travel

പ്ര​തീ​ക്ഷ​യു​ടെ പാ​ള​ത്തി​ൽ Old Railway Station

Published:17 May 2018

സം​ഗീ​ത​സം​ഘ​ങ്ങ​ളു​ടെ അ​വ​ത​ര​ണ​ങ്ങ​ള്‍ അ​ര​ങ്ങു ത​ക​ർ​ക്കു​ന്നു. എ​ല്ലാ​വ​രു​ടേ​യും ക​ണ്ണു​ക​ൾ വ​ട​ക്കു​ഭാ​ഗ​ത്തേ​ക്കാ​യി​രു​ന്നു. ഒ​ടു​വി​ൽ ആ ​കാ​ത്തി​രി​പ്പി​നു വി​രാ​മ​മാ​കു​ന്നു. കൊ​ച്ചി​യി​ലേ​ക്കു​ള്ള ആ​ദ്യ​തീ​വ​ണ്ടി പ്ലാ​റ്റ്ഫോ​മി​ലേ​ക്കെ​ത്തു​ക​യാ​ണ്.

നൂ​റ്റി​പ്പ​തി​നാ​റു വ​ർ​ഷം മു​മ്പ​ത്തെ ഒ​രു പ​ക​ൽ. നി​ര​വ​ധി ജ​ന​ങ്ങ​ള്‍ ആ​കാം​ക്ഷ​യോ​ടെ കാ​ത്തു നി​ൽ​ക്കു​ന്നു. പ്ലാ​റ്റ്ഫോ​മി​ന് അ​രി​കി​ല്‍ കൊ​ട്ടാ​രം എ​ന്ന പേ​രി​ല്‍ രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കാ​യി നി​ര്‍മി​ച്ച കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ൽ കൊ​ച്ചി രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളും. സം​ഗീ​ത​സം​ഘ​ങ്ങ​ളു​ടെ അ​വ​ത​ര​ണ​ങ്ങ​ള്‍ അ​ര​ങ്ങു ത​ക​ർ​ക്കു​ന്നു. എ​ല്ലാ​വ​രു​ടേ​യും ക​ണ്ണു​ക​ൾ വ​ട​ക്കു​ഭാ​ഗ​ത്തേ​ക്കാ​യി​രു​ന്നു. ഒ​ടു​വി​ൽ ആ ​കാ​ത്തി​രി​പ്പി​നു വി​രാ​മ​മാ​കു​ന്നു. കൊ​ച്ചി​യി​ലേ​ക്കു​ള്ള ആ​ദ്യ​തീ​വ​ണ്ടി പ്ലാ​റ്റ്ഫോ​മി​ലേ​ക്കെ​ത്തു​ക​യാ​ണ്. ഷൊ​ര്‍ണ്ണൂ​രി​ല്‍ നി​ന്നു കൊ​ച്ചി​യി​ലേ​ക്കു​ള്ള ആ​ദ്യ പാ​സ​ഞ്ച​ർ തീ​വ​ണ്ടി. കൊ​ച്ചി സ്റ്റേ​റ്റ് റെ​യ്‌ൽവേ സ​ര്‍വീ​സി​ന്‍റെ ആ​വി​എ​ന്‍ജി​ന്‍റെ ത​ല​യി​ല്‍ ബ​ന്ധി​ച്ചു വ​ള​രെ കു​റ​ച്ചു ബോ​ഗി​ക​ള്‍ മാ​ത്ര​മാ​യി​രു​ന്നു ആ​ദ്യ​യാ​ത്ര​യി​ൽ. കൊ​ച്ചി​യു​ടെ ഗ​താ​ഗ​ത​ച​രി​ത്ര​ത്തി​ലെ വ​ഴി​ത്തി​രി​വാ​യി​രു​ന്ന പാ​സ​ഞ്ച​ര്‍ തീ​വ​ണ്ടി​യു​ടെ വ​ര​വ് 1902 ജൂ​ലൈ മാ​സ​ത്തി​ലാ​യി​രു​ന്നു. അ​തി​നും ഒ​രു മാ​സം മു​മ്പ്, ജൂ​ണ്‍ ര​ണ്ടി​നു ഗു​ഡ്സ് സ​ര്‍വീ​സി​നാ​യി ഷൊ​ര്‍ണൂ​ര്‍ - കൊ​ച്ചി തീ​വ​ണ്ടി​പ്പാ​ത തു​റ​ന്നു​കൊ​ടു​ത്തി​രു​ന്നു. 

പി​ന്നീ​ട​് ട്രെ​യ്നി​ന്‍റെ ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തി​യ ഈ ​ഓ​ൾ​ഡ് റെ​യ്‌​ൽ​വേ സ്റ്റേ​ഷ​ൻ വി​സ്മൃ​തി​യി​ലേ​ക്കു മ​റ​ഞ്ഞു. കാ​ടു പി​ടി​ച്ച ശേ​ഷി​പ്പു​ക​ളാ​ൽ നി​റ​ഞ്ഞു ഇ​വി​ടം. ച​രി​ത്രം വ​ന്നി​റ​ങ്ങി​യ ഓ​ൾ​ഡ് റെ​യ്‌​‌ൽവേ സ്റ്റേ​ഷ​ൻ ന​വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നു ദീ​ർ​ഘ​കാ​ല​ത്തെ പ​ഴ​ക്ക​മു​ണ്ട്. ഇ​പ്പോ​ൾ ന​വീ​ക​ര​ണ​ത്തി​നു​ള്ള അ​നു​മ​തി ല​ഭി​ക്കു​മ്പോ​ൾ ആ ​പ്ര​തീ​ക്ഷ​ക​ൾ​ക്കു വീ​ണ്ടും ജീ​വ​ൻ വ​യ്ക്കു​ക​യാ​ണ്. 
കൊ​ച്ചി​യി​ലെ ഓ​ള്‍ഡ് റെയ്‌ൽവേ സ്റ്റേ​ഷ​നി​ലേ​ക്ക് ആ​ദ്യ പാ​സ​ഞ്ച​ര്‍ട്രെ​യ്ന്‍ പു​ക​യൂ​തി​യെ​ത്തി​യി​ട്ടു ഈ ​മാ​സം പ​തി​നാ​റി​നു 116 വ​ര്‍ഷം തി​ക​യു​ക​യാ​ണ്. 

കൊ​ച്ചി​യു​ടെ ഗ​താ​ഗ​ത​ച​രി​ത്ര​ത്തി​ലെ സ്മ​ര​ണ​യാ​ണ്, സ്മാ​ര​ക​മാ​ണ് എ​റ​ണാ​കു​ളം ടെ​ര്‍മി​ന​സ് സ്റ്റേ​ഷ​ന്‍ എ​ന്ന ഓ​ള്‍ഡ് സ്റ്റേ​ഷ​ന്‍. കൊ​ച്ചി​യി​ലേ​ക്കു​ള്ള ആ​ദ്യ​പാ​ള​ത്തി​നു മീ​തേ കാ​ല​ത്തി​ന്‍റെ അ​തി​രി​ല്ലാ​ത്ത പ​ച്ച​പ്പു പ​ട​ർ​ന്നി​രി​ക്കു​ന്നു. കാ​ടു പി​ടി​ച്ച അ​ക​ത്ത​ള​ങ്ങ​ളും ത​ക​ര്‍ന്ന​ടി​ഞ്ഞ നി​ര്‍മാ​ണ​ങ്ങ​ളും മാ​ത്ര​മാ​ണ് ഇ​വി​ടെ ശേ​ഷി​ക്കു​ന്ന​ത്. 

കൊ​ച്ചി​യു​ടെ തീ​വ​ണ്ടി​ച്ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തു​മ്പോ​ൾ, അ​തി​നാ​യി ക​ഠി​ന​പ്ര​യ​ത്നം ചെ​യ്ത ജ​ന​സ്നേ​ഹി​യാ​യ രാ​ജാ​വി​നെ ഓ​ർ​ക്കാ​തെ വ​യ്യ. കൊ​ച്ചി മ​ഹാ​രാ​ജാ​വാ​യ രാ​മ​വ​ര്‍മ്മ. പാ​ത സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള മു​ഴു​വ​ന്‍ ചെ​ല​വും സ്റ്റേ​റ്റി​നോ​ട് ഏ​റ്റെ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു ബ്രി​ട്ടി​ഷ് ഭ​ര​ണാ​ധി​കാ​രി​ക​ള്‍. പ​ക്ഷേ, അ​ത്ത​ര​മൊ​രു പ​ദ്ധ​തി പ്രാ​വ​ര്‍ത്തി​ക​മാ​ക്കാ​നു​ള്ള പ​ണ​മി​ല്ല. എ​ന്നാ​ല്‍ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കാ​നു​ള്ള മ​ന​സു​മു​ണ്ടാ​യി​രു​ന്നി​ല്ല രാ​ജാ​വി​ന്. സ്വ​പ്ന പ​ദ്ധ​തി യാ​ഥാ​ര്‍ഥ്യ​മാ​ക്കാ​ന്‍ ത​ന്നെ തീ​രു​മാ​നി​ച്ചു. നി​ല​വ​റ​യ്ക്കു​ള്ളി​ലെ നി​ല​യി​ല്ലാ​ത്ത സ​മ്പാ​ദ്യം വി​റ്റ് പാ​ത നി​ര്‍മി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു കൊ​ച്ചി മ​ഹാ​രാ​ജാ​വ്.

ഹി​സ് എ​ക്സ​ലെ​ന്‍സി രാ​മ​വ​ര്‍മ്മ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തെ​ല്ലാം വി​റ്റു. എ​ന്നി​ട്ടും പ​ണം തി​ക​യാ​തെ വ​ന്ന​പ്പോ​ള്‍ തൃ​പ്പൂ​ണി​ത്തു​റ ശ്രീ​പൂ​ര്‍ണ​ത്ര​യീ​ശ ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്വ​ര്‍ണ​ത്തി​ല്‍ തീ​ര്‍ത്ത ആ​ന​ച്ച​മ​യ​ങ്ങ​ളും രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​ഭ​ര​ണ​ങ്ങ​ളും വി​റ്റെ​ന്നു രേ​ഖ​ക​ള്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ പ​ണം ശ​രി​യാ​യ​പ്പോ​ഴും ക​ട​മ്പ​ക​ള്‍ ഒ​രു​പാ​ടു​ണ്ടാ​യി​രു​ന്നു. പാ​ത ക​ട​ന്നു പോ​കു​ന്ന അ​ങ്ക​മാ​ലി മു​ത​ല്‍ ഇ​ട​പ്പ​ള്ളി വ​രെ​യു​ള്ള ഇ​രു​പ​ത്തൊ​മ്പ​തു കി​ലോ​മീ​റ്റ​ര്‍ ഭാ​ഗം തി​രു​വി​താം​കൂ​ര്‍ സ്റ്റേ​റ്റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലാ​യി​രു​ന്നു. റെ​യ്‌ൽവേ ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ആ ​സ്ഥ​ലം വി​ട്ടു ന​ല്‍കാ​ന്‍ തി​രു​വി​താം​കൂ​റി​ന് അ​പേ​ക്ഷ ന​ല്‍കി. അ​ങ്ങ​നെ മ​ദ്രാ​സ് റെ​യ്‌ൽവേ ക​മ്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 1899ല്‍ ​പാ​ത​യു​ടെ നി​ര്‍മാ​ണം തു​ട​ങ്ങി.

പ്ര​ശ​സ്ത​ർ വ​ന്നി​റ​ങ്ങി​യ സ്റ്റേ​ഷ​ൻ

പാ​ത ക​ട​ന്നു വ​രു​ന്ന പ്ര​ദേ​ശ​ത്തു പു​ഴ​യു​ടെ കു​റു​കെ പാ​ല​ങ്ങ​ള്‍ നി​ര്‍മി​ക്കാ​നും കാ​ല​താ​മ​സ​മു​ണ്ടാ​യി. എ​ന്താ​യാ​ലും എ​ല്ലാ ബു​ദ്ധി​മു​ട്ടു​ക​ളും അ​തി​ജീ​വി​ച്ച് ആ ​പാ​ത​യി​ലൂ​ടെ 1902 ജൂ​ണി​ൽ ഗു​ഡ്സ് തീ​വ​ണ്ടി​യോ​ടി. ജൂ​ലൈ പ​തി​നാ​റി​നു പാ​സ​ഞ്ച​ര്‍ ട്രെ​യ്നും. ഒ​റ്റ​ട്രാ​ക്കി​ല്‍ നൂ​റു കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ലാ​യി​രു​ന്നു ഷൊ​ര്‍ണൂ​ര്‍ - കൊ​ച്ചി പാ​ത. മ​ഹാ​രാ​ജാ​വ് യാ​ത്ര ചെ​യ്യു​മ്പോ​ള്‍ മാ​ത്രം ട്രെ​യ്നി​നോ​ടു ഘ​ടി​പ്പി​ച്ചി​രു​ന്ന ഒ​രു പ്ര​ത്യേ​ക സ​ലൂ​ണ്‍ ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു. 

മ​ഹാ​ത്മാ​ഗാ​ന്ധി, ലാ​ല്‍ ബ​ഹാ​ദൂ​ര്‍ ശാ​സ്ത്രി, ലോ​ര്‍ഡ് ഇ​ര്‍വി​ന്‍.....​അ​ങ്ങ​നെ ഒ​രു​പാ​ടു ച​രി​ത്ര​സാ​ന്നി​ധ്യ​ങ്ങ​ള്‍. ചെ​ങ്ക​ല്ല് കൊ​ട്ടി പ്ര​ത്യേ​കം ഷെ​യ്പ്പ് ചെ​യ്താ​ണു റെ​യ്‌ൽവേ സ്റ്റേ​ഷ​ന്‍ നി​ര്‍മി​ച്ചി​രി​ക്കു​ന്ന​ത്. എ​റ​ണാ​കു​ള​ത്തു പ​ഴ​യ ഹൈ​ക്കോ​ർ​ട്ട് കെ​ട്ടി​ട​ത്തി​നു സ​മീ​പം ( റാം ​മോ​ഹ​ന്‍ പാ​ല​സ്) ത​ന്നെ റെ​യ്‌ൽവേ സ്റ്റേ​ഷ​ന്‍ നി​ര്‍മി​ക്കാ​ന്‍ കാ​ര​ണ​ങ്ങ​ള്‍ അ​ന​വ​ധി​യാ​യി​രു​ന്നു. ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗം, എ​റ​ണാ​കു​ളം മാ​ര്‍ക്ക​റ്റി​ന്‍റെ സാ​മീ​പ്യം, ബോ​ട്ട് ജെ​ട്ടി​യും അ​ടു​ത്തു​ണ്ടാ​യി​രു​ന്നു. മ​ട്ടാ​ഞ്ചേ​രി, വൈ​പ്പി​ൻ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു എ​ത്തി​പ്പെ​ടാ​നും അ​നു​യോ​ജ്യ​മാ​യ ഇ​ടം. 

 ഗ​താ​ഗ​ത​മാ​ര്‍ഗ​ങ്ങ​ളി​ല്‍ സാ​ഹ​ച​ര്യ​ങ്ങ​ള്‍ക്ക് അ​നു​സ​രി​ച്ചു​ള്ള മാ​റ്റ​ങ്ങ​ള്‍ ഒ​രു​പാ​ടു​ണ്ടാ​യി. 1929ല്‍ ​സൗ​ത്ത് റെ​യ്‌ൽവേ സ്റ്റേ​ഷ​ന്‍ നി​ല​വി​ല്‍ വ​ന്നു. 1943ല്‍ ​ആ ട്രാ​ക്ക് ഹാ​ര്‍ബ​ര്‍ ഭാ​ഗ​ത്തേ​ക്കു നീ​ട്ടി. അ​തോ​ടെ പ​ഴ​യ​തി​ന്‍റെ പ്രൗ​ഢി​യും പ്രാ​ധാ​ന്യ​വും പ​തു​ക്കെ ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ങ്കി​ലും അ​റു​പ​തു​ക​ളു​ടെ ആ​ദ്യം വ​രെ എ​റ​ണാ​കു​ളം ടെ​ര്‍മി​ന​സ് സ്റ്റേ​ഷ​നി​ലേ​ക്ക് പാ​സ​ഞ്ച​ര്‍ തീ​വ​ണ്ടി​ക​ള്‍ എ​ത്തി​യി​രു​ന്നു. പി​ന്നീ​ട​തു എ​റ​ണാ​കു​ളം റെ​യ്‌ൽവേ ഗു​ഡ്സ് സ്റ്റേ​ഷ​നാ​യി. പി​ന്നീ​ടു സി​മ​ന്‍റ് സ്റ്റോ​ര്‍ ചെ​യ്യു​ന്ന കേ​ന്ദ്ര​മാ​യി. ഇ​പ്പോ​ള്‍ ഓ​ള്‍ഡ് റെ​യ്‌ൽവേ സ്റ്റേ​ഷ​നും. അ​ങ്ങ​നെ കൊ​ച്ചി​യു​ടെ ആ​ദ്യ തീ​വ​ണ്ടി​യാ​പ്പീ​സി​നെ കാ​ല​വും അ​ധി​കൃ​ത​രും ക​രു​ണ​യി​ല്ലാ​തെ ത​രം താ​ഴ്ത്തി​ക്കൊ​ണ്ടി​രു​ന്നു. ഇ​ത്ര​യും കാ​ലം ഇ​രു​പ​ത്തി​ര​ണ്ടേ​ക്ക​ര്‍ വ​രു​ന്ന റെ​യ്ല്‍വേ സ്റ്റേ​ഷ​ന്‍ സ്ഥ​ലം, അ​വ​ഗ​ണ​ന എ​ന്ന വാ​ക്കി​ന്‍റെ ത​ണ​ലി​ലാ​യി​രു​ന്നു. ഇ​പ്പോ​ൾ വീ​ണ്ടും ന​വീ​ക​ര​ണ​ത്തി​ന്‍റെ സാ​ധ്യ​ത തെ​ളി​യു​ന്നു. 

 


വാർത്തകൾ

Sign up for Newsletter



top