23
October 2019 - 8:13 am IST

Download Our Mobile App

Flash News
Archives

Kerala

pala-bye-election-ldf-udf-nda

ആ​വേ​ശ​ക്കൊ​ടു​മു​ടി​യി​ൽ പാ​ലാ​യി​ൽ ക​ലാ​ശ​ക്കൊ​ട്ട്

Published:20 September 2019

# ബി​നീ​ഷ് മ​ള്ളൂ​ശേ​രി

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ച​ര​ണ സ​മാ​പ​ന​ദി​നം മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും പ്ര​തി​പ​ക്ഷ - ദേ​ശീ​യ നേ​താ​ക്ക​ളും ക​ളം കൈ​യി​ലെ​ടു​ത്ത​തോ​ടെ മ​റ്റെ​ങ്ങും കാ​ണാ​ത്ത ത​ര​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശേ​ഭ​രി​ത​രാ​യി. യു​ഡി​എ​ഫും എ​ല്‍ഡി​എ​ഫും എ​ന്‍ഡി​എ​യും ഒ​പ്പ​ത്തി​നൊ​പ്പം ക​ലാ​ശ​ക്കൊ​ട്ടി​ന് അ​ണി​നി​ര​ന്നു.

പാ​ലാ: കേ​വ​ലം ആ​ഴ്ച​ക​ൾ മാ​ത്രം നീ​ണ്ടു​നി​ന്ന പാ​ലാ​യി​ലെ പ്ര​ച​ര​ണ​ത്തി​ന്‍റെ ക​ലാ​ശ​ക്കൊ​ട്ട് മ​ണ്ഡ​ല​ത്തെ ആ​വേ​ശ​ക്കൊ​ടു​മു​ടി​യി​ലെ​ത്തി​ച്ചു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ച​ര​ണ സ​മാ​പ​ന​ദി​നം മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും പ്ര​തി​പ​ക്ഷ - ദേ​ശീ​യ നേ​താ​ക്ക​ളും ക​ളം കൈ​യി​ലെ​ടു​ത്ത​തോ​ടെ മ​റ്റെ​ങ്ങും കാ​ണാ​ത്ത ത​ര​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശേ​ഭ​രി​ത​രാ​യി. യു​ഡി​എ​ഫും എ​ല്‍ഡി​എ​ഫും എ​ന്‍ഡി​എ​യും ഒ​പ്പ​ത്തി​നൊ​പ്പം ക​ലാ​ശ​ക്കൊ​ട്ടി​ന് അ​ണി​നി​ര​ന്നു.

ഇ​ന്നു ശ്രീ​നാ​രാ​യ​ണ ഗു​രു​സ​മാ​ധി​യാ​യ​തു പ​രി​ഗ​ണി​ച്ചാ​ണ് ക​ലാ​ശ​ക്കൊ​ട്ട് ഒ​രു​ദി​വ​സം നേ​ര​ത്തേ​യാ​ക്കാ​ൻ മു​ഖ്യ പാ​ര്‍ട്ടി​ക​ള്‍ തീ​രു​മാ​നി​ച്ച​ത്. പോ​ളി​ങ് ബൂ​ത്തു​ക​ളി​ലേ​ക്കു പോ​കും മു​ൻ​പു​ള്ള ര​ണ്ടു നാ​ളു​ക​ളി​ൽ ഇ​നി നി​ശ​ബ്ദ പ്ര​ചാ​ര​ണം.  യു​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ക​ലാ​ശ​ക്കൊ​ട്ട് പാ​ലാ കു​രി​ശു​പ​ള്ളി ക​വ​ല​യി​ല്‍ ആ​യി​ര​ങ്ങ​ള്‍ അ​ണി​നി​ര​ന്ന സ​മ്മേ​ള​ന​ത്തോ​ടെ​യാ​യി​രു​ന്നു. ഉ​ച്ച​യ്ക്ക് ഒ​രു മ​ണി മു​ത​ല്‍ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നും പ്ര​വ​ര്‍ത്ത​ക​ര്‍ ഇ​രു​ച​ക്ര റാ​ലി​ക​ളി​ലൂ​ടെ ന​ഗ​ര​ത്തി​ലെ​ത്തി. പ്ര​വ​ര്‍ത്ത​ക​രു​ടെ അ​ക​മ്പ​ടി​യോ​ടെ സ്ഥാ​നാ​ര്‍ഥി ജോ​സ് ടോം ​സ​മ്മേ​ള​ന വേ​ദി​യി​ലെ​ത്തി. തെ​ര​ഞ്ഞെ​ടു​പ്പു സ​മി​തി ചെ​യ​ര്‍മാ​ന്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ, എം​പി​മാ​രാ​യ എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍, ജോ​സ് കെ ​മാ​ണി, തോ​മ​സ് ചാ​ഴി​കാ​ട​ന്‍, എം​എ​ല്‍എ​മാ​രാ​യ അ​ന്‍വ​ര്‍ സാ​ദ​ത്ത്, എ​ന്‍. ഷം​സു​ദ്ദീ​ന്‍, റോ​ഷി അ​ഗ​സ്റ്റി​ന്‍, ഡോ. ​എ​ന്‍. ജ​യ​രാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. 

ആ​യി​ര​ക്ക​ണ​ക്കി​ന് എ​ല്‍ഡി​എ​ഫ് പ്ര​വ​ര്‍ത്ത​ക​രും അ​നു​ഭാ​വി​ക​ളും പാ​ലാ​യി​ലെ​ത്തി. സ്റ്റേ​ഡി​യം ജം​ക്‌​ഷ​നി​ല്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍ത്ത​ക​ര്‍ പ്ര​ക​ട​ന​മാ​യി തൊ​ടു​പു​ഴ റോ​ഡി​ലു​ള്ള സ​മ്മേ​ള​ന ന​ഗ​റി​ലേ​ക്കെ​ത്തി. തു​ട​ര്‍ന്ന് ന​ട​ന്ന സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍സി​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കാ​ണ​ക്കാ​രി അ​ര​വി​ന്ദാ​ക്ഷ​ന്‍ അ​ധ്യ​ക്ഷ​നാ​യി. പി​ണ​റാ​യി​യെ​യും സ്ഥാ​നാ​ര്‍ഥി മാ​ണി സി. ​കാ​പ്പ​നെ​യും ആ​വേ​ശ​ത്തോ​ടെ പ്ര​വ​ര്‍ത്ത​ക​ര്‍ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ചു. സി​പി​ഐ ദേ​ശീ​യ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം കെ ​ഇ ഇ​സ്മാ​യി​ല്‍, എ​ന്‍സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​പി. പീ​താം​ബ​ര​ന്‍, ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍ഗ്ര​സ്സ് ചെ​യ​ര്‍മാ​ന്‍ ഫ്രാ​ന്‍സീ​സ് ജോ​ര്‍ജ്, ജ​ന​താ​ദ​ള്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ര്‍ഗീ​സ് ജോ​ര്‍ജ്, മ​ന്ത്രി​മാ​രാ​യ എം.​എം. മ​ണി, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. തോ​മ​സ് ചാ​ണ്ടി എം​എ​ല്‍എ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

നൂ​റു​ക​ണ​ക്കി​നു വ​നി​ത​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ടാ​ണ് എ​ന്‍ഡി​എ​യു​ടെ ക​ലാ​ശ​ക്കൊ​ട്ട് ശ്ര​ദ്ധേ​യ​മാ​യ​ത്. ഘ​ട​ക ക​ക്ഷി​ക​ളാ​യ കേ​ര​ള കോ​ണ്‍ഗ്ര​സ് പാ​ര​മ്പ​ര്യ​മു​ള്ള നേ​താ​ക്ക​ളാ​യി​രു​ന്നു റാ​ലി​യു​ടെ മു​ന്‍നി​ര​യി​ല്‍. ക​ട​പ്പാ​ട്ടൂ​ര്‍ ബൈ​പ്പാ​സി​ല്‍ നി​ന്നാ​രം​ഭി​ച്ച ക​ലാ​ശ​ക്കൊ​ട്ട് റാ​ലി ജ​ന​റ​ല്‍ ആ​ശു​പ​ത്രി ജം​ക്‌​ഷ​നി​ലാ​ണ് സ​മാ​പി​ച്ച​ത്. 

സ്ഥാ​നാ​ര്‍ഥി എ​ന്‍. ഹ​രി​ക്കൊ​പ്പം എ​ന്‍ഡി​എ നേ​താ​ക്ക​ളാ​യ ഒ. ​രാ​ജ​ഗോ​പാ​ല്‍ എം​എ​ല്‍എ, പി.​കെ. കൃ​ഷ്ണ​ദാ​സ്, കെ. ​സു​രേ​ന്ദ്ര​ന്‍, എം.​ടി. ര​മേ​ശ്, കെ.​പി.​ശ്രീ​ശ​ന്‍, പി.​സി. തോ​മ​സ്, പി.​സി. ജോ​ര്‍ജ് എം​എ​ല്‍എ, ബി​നു പു​ളി​ക്ക​ക്ക​ണ്ടം എ​ന്നി​വ​ര്‍ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. 


വാർത്തകൾ

Sign up for Newsletter



top