23
October 2019 - 7:57 am IST

Download Our Mobile App

Flash News
Archives

Kerala

wall-collapsed-dies-baby-girl-at-idukki

ഇടുക്കിയില്‍ മതില്‍ ഇടിഞ്ഞുവീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

Published:20 September 2019

നിര്‍മ്മാണത്തിലിരുന്ന മതിലാണ് ഇടിഞ്ഞു വീണത്. കുട്ടിയെ മുറ്റത്തിരുത്തിയ ശേഷം മണ്ണ് നിറക്കുന്ന ജോലി തുടരുന്നതിനിടയില്‍ ഭിത്തി തകര്‍ന്നു വീഴുകയായിരുന്നു.

ഇടുക്കി: വീടിനോട് ചേര്‍ന്നുള്ള മണ്‍തിട്ട ഇടിഞ്ഞ് വീഴാതിരിക്കാൻ നിര്‍മ്മിച്ച സംരക്ഷണ ഭിത്തി തകര്‍ന്നുവീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. മുരിക്കാശ്ശേരി പെരിയാർവാലി സ്വദേശി മരുതുംകുന്നേൽ ജോഷി - സുനു ദമ്പതികളുടെ മകൾ ഇവാനിയ ആണ് മരിച്ചത്. 

ഇടുക്കി പെരിയാര്‍വാലിയിലാണ് സംഭവം. നിര്‍മ്മാണത്തിലിരുന്ന മതിലാണ് ഇടിഞ്ഞു വീണത്. കുട്ടിയെ മുറ്റത്തിരുത്തിയ ശേഷം മണ്ണ് നിറക്കുന്ന ജോലി തുടരുന്നതിനിടയില്‍ ഭിത്തി തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തില്‍ സാരമായി പരുക്കേറ്റ കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുട്ടിയെ എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കോതമംഗലത്ത് വച്ചാണ് മരിച്ചത്.


വാർത്തകൾ

Sign up for Newsletter



top