30
May 2020 - 5:30 pm IST

Download Our Mobile App

Other news

amit panghal

ലോക ബോക്‌സിങ്  ചാംപ്യന്‍ഷിപ്പില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യയുടെ അമിത് പാംഗല്‍

Published:21 September 2019

52 കിലോ വിഭാഗം സെമി ഫൈനലില്‍ ശക്തമായ പോരാട്ടത്തിൽ കസാക്കിസ്ഥാൻ സാക്കെന്‍ ബിബോസിനോവിനെ കീഴടക്കിയാണ് അമിത് കലാശപോരാട്ടത്തിന് ബെർത്ത് സ്വന്തമാക്കുന്നത്. ഫൈനലില്‍ ഉസ്‌ബെക്കിസ്‌താന്‍ താരം ഷക്കോബിദിന്‍ സോറോവിനെ അമിത് പാംഗല്‍ മത്സരിക്കും. 

ന്യൂഡൽഹി: ഇടിക്കൂട്ടിൽ ഇടിച്ച് കയറി ഇന്ത്യൻതാരം അമിത് പാംഗല്‍.  ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പിന്‍റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായി അമിത് പാംഗല്‍.

52 കിലോ വിഭാഗം സെമി ഫൈനലില്‍ ശക്തമായ പോരാട്ടത്തിൽ കസാക്കിസ്ഥാൻ സാക്കെന്‍ ബിബോസിനോവിനെ കീഴടക്കിയാണ് അമിത് കലാശപോരാട്ടത്തിന് ബെർത്ത് സ്വന്തമാക്കുന്നത്. ഫൈനലില്‍ ഉസ്‌ബെക്കിസ്‌താന്‍ താരം ഷക്കോബിദിന്‍ സോറോവിനെ അമിത് പാംഗല്‍ മത്സരിക്കും. 

പാംഗലിന് മുന്‍പ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ആര്‍ക്കും സെമി ഫൈനൽ കടക്കാനായിട്ടില്ല. ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഇതുവരെ ആറ് മെഡലുകളാണ് നേടാനായത്. ഈ വര്‍ഷം ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ 52 കിലോ വിഭാഗത്തില്‍ സ്വര്‍ണം ജേതാവാണ് അമിത് പാംഗല്‍. 2018 ഏഷ്യന്‍ ഗെയിംസിലും അമിത് പാംഗല്‍ ജേതാവായിരുന്നു. 

 


വാർത്തകൾ

Sign up for Newsletter



top