23
October 2019 - 7:48 am IST

Download Our Mobile App

Flash News
Archives

Market

big-loss-in-car-market

വി​ൽ​പ്പ​ന​യി​ൽ ഇ​ടി​വ്: വാ​ഹ​ന വി​ല കു​റ​യു​മെ​ന്ന് റി​പ്പോ​ർ​ട്ട്

Published:21 September 2019

ഏ​താ​ണ്ട് ഒ​രു വ​ര്‍ഷ​ത്തി​ലേ​റെ​യാ​യി വി​ല്‍പ്പ​ന​യി​ല്‍ ഉ​ണ്ടാ​യ ഇ​ടി​വി​നെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ബാ​ധി​ച്ച ഓ​ട്ടോ​മൊ​ബൈ​ല്‍ ഘ​ട​ക നി​ര്‍മാ​ണ മേ​ഖ​ല​യ്ക്കും ഈ ​നീ​ക്ക​ത്തി​ന്‍റെ ഗു​ണം ല​ഭി​ക്കും.

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ്ര​മു​ഖ വാ​ഹ​ന നി​ര്‍മാ​താ​ക്ക​ള്‍ വി​ല ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​ന്‍ ത​യാ​റെ​ടു​ക്കു​ന്ന​താ​യി റി​പ്പോ​ര്‍ട്ട്. ന​വ​രാ​ത്രി, ദീ​പാ​വ​ലി ഉ​ത്സ​വ​ങ്ങ​ള്‍ ആ​സ​ന്ന​മാ​ക​വേ കോ​ര്‍പ്പ​റേ​റ്റ് നി​കു​തി സ​ര്‍ക്കാ​ര്‍ വെ​ട്ടി​ക്കു​റ​ച്ച​തോ​ടെ ക​മ്പ​നി​ക​ളു​ടെ ലാ​ഭ​ക്ഷ​മ​ത ഉ​യ​രു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​രു ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടേ​തു​ള്‍പ്പെ​ടെ വി​ല​ക്കു​റ​വി​നു ക​ള​മൊ​രു​ങ്ങു​ന്ന​ത്. പ​ല മോ​ഡ​ലു​ക​ള്‍ക്കും നേ​ര​ത്തെ ത​ന്നെ വി​ല കു​റ​ച്ചി​രു​ന്നു.
   
ഏ​താ​ണ്ട് ഒ​രു വ​ര്‍ഷ​ത്തി​ലേ​റെ​യാ​യി വി​ല്‍പ്പ​ന​യി​ല്‍ ഉ​ണ്ടാ​യ ഇ​ടി​വി​നെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ബാ​ധി​ച്ച ഓ​ട്ടോ​മൊ​ബൈ​ല്‍ ഘ​ട​ക നി​ര്‍മാ​ണ മേ​ഖ​ല​യ്ക്കും ഈ ​നീ​ക്ക​ത്തി​ന്‍റെ ഗു​ണം ല​ഭി​ക്കും. കോ​ര്‍പ്പ​റേ​റ്റ് നി​കു​തി ബാ​ധ്യ​ത കു​റ​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​ത്പ​ന്ന​ങ്ങ​ളി​ലും ബി​സി​ന​സി​ന്‍റെ മ​റ്റ് വ​ശ​ങ്ങ​ളി​ലും ഗ​വേ​ഷ​ണ-​വി​ക​സ​ന രം​ഗ​ത്തും കൂ​ടു​ത​ല്‍ പ​ണം ചെ​ല​വ​ഴി​ക്കാ​ന്‍ നി​ർ​മാ​താ​ക്ക​ള്‍ക്കു ക​ഴി​യും.
   
ഒ​രു ദ​ശ​ക​ത്തി​ലെ ഏ​റ്റ​വും മോ​ശം സാ​മ്പ​ത്തി​കാ​വ​സ്ഥ​യെ നേ​രി​ടു​ന്ന വാ​ഹ​ന ക​മ്പ​നി​ക​ളു​ടെ നെ​ഗ​റ്റീ​വ് വി​കാ​രം മാ​റി​വ​രു​ന്ന​താ​യാ​ണ് സൂ​ച​ന. വെ​ള്ളി​യാ​ഴ്ച​ത്തെ എ​ന്‍എ​സ്ഇ നി​ഫ്റ്റി 50 ബെ​ഞ്ച്മാ​ര്‍ക്കി​ലെ മി​ക​ച്ച അ​ഞ്ച് നേ​ട്ട​ക്കാ​രി​ല്‍ മൂ​ന്നും വാ​ഹ​ന ക​മ്പ​നി​ക​ളാ​ണ്. ഐ​ഷ​ര്‍ മോ​ട്ടോ​ഴ്സ് 13.38 ശ​ത​മാ​നം, ഹീ​റോ മോ​ട്ടോ​കോ​ര്‍പ്പ് 12.34 ശ​ത​മാ​നം, മാ​രു​തി സു​സു​ക്കി ഇ​ന്ത്യ 10.54 ശ​ത​മാ​നം വീ​തം ഓ​ഹ​രി മൂ​ല്യം ഉ​യ​ർ​ന്ന​ത്. 
   
ഇ​ന്ത്യ​യി​ല്‍ ഉ​ത്പാ​ദ​ന അ​വ​സ​രം അ​ന്വേ​ഷി​ക്കു​ന്ന ഓ​ട്ടോ​മൊ​ബൈ​ല്‍ ക​മ്പ​നി​ക​ള്‍ 2023 മാ​ര്‍ച്ച് 31 ന​കം ഉ​ത്പാ​ദ​നം ആ​രം​ഭി​ക്കു​ക​യാ​ണെ​ങ്കി​ല്‍  കു​റ​ഞ്ഞ നി​കു​തി നി​ര​ക്ക് (15 % )ന​ല്‍കി​യാ​ല്‍ മ​തി​യാ​കും. രാ​ജ്യ​ത്ത് നി​ക്ഷേ​പം ന​ട​ത്താ​ന്‍ പ​ദ്ധ​തി​യി​ടു​ന്ന ക​മ്പ​നി​ക​ളെ ഇ​ത് ആ​ക​ര്‍ഷി​ക്കു​മെ​ന്ന് വി​ദ​ഗ്ദ്ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ക​മ്പ​നി​ക​ളു​ടെ ഫ​ല​പ്ര​ദ​മാ​യ നി​കു​തി നി​ര​ക്ക് 17.5 % മാ​ത്ര​വും ആ​യി​രി​ക്കും.
   
ഉ​യ​ര്‍ന്ന കോ​ര്‍പ്പ​റേ​റ്റ് നി​കു​തി എ​ല്ലാ​യ്‌​പ്പോ​ഴും ഇ​ന്ത്യ​യി​ല്‍ നി​ക്ഷേ​പം ന​ട​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ക​മ്പ​നി​ക​ള്‍ നേ​രി​ട്ടു​പോ​ന്ന പ്ര​ധാ​ന പ്ര​ശ്‌​ന​മാ​ണെ​ന്ന് മാ​രു​തി സു​സു​ക്കി ഇ​ന്ത്യ ലി​മി​റ്റ​ഡ് ചെ​യ​ര്‍മാ​ന്‍ ഭാ​ര്‍ഗ​വ പ​റ​ഞ്ഞു.​പു​തി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ലൂ​ടെ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ട് സ​ന്ദേ​ശ​ങ്ങ​ള്‍ ന​ല്‍കി​യി​രി​ക്കു​ന്നു. മാ​ന്ദ്യ​ത്തി​ല്‍ നി​ന്ന് ക​ര​ക​യ​റു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ക, വി​പ​ണി​യി​ല്‍ ഉ​ല്‍പ്പ​ന്ന​ങ്ങ​ളു​ടെ ഡി​മാ​ന്‍ഡ് വ​ര്‍ദ്ധി​പ്പി​ക്കു​ന്ന​തി​ന് വി​വി​ധ ത​രം ന​ട​പ​ടി​ക​ള്‍ എ​ടു​ക്കു​ന്ന​തി​നു​ള്ള അ​ധി​ക ദ്ര​വ്യ​ക്ഷ​മ​ത​യ്ക്ക് അ​വ​രെ പ്രാ​പ്ത​മാ​ക്കു​ക എ​ന്നി​വ.


വാർത്തകൾ

Sign up for Newsletter



top