23
October 2019 - 8:21 am IST

Download Our Mobile App

Flash News
Archives

Analysis

rubber-import-affects-price

ഇ​റ​ക്കു​മ​തി കൂ​ടും; റ​ബ​ർ വി​ല താ​ഴു​മെ​ന്ന് ആ​ശ​ങ്ക

Published:21 September 2019

ഇ​റ​ക്കു​മ​തി കൂ​ട്ടാ​ന്‍ ക​മ്പ​നി​ക​ള്‍ നീ​ക്കം ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ റ​ബ​റി​ന്‍റെ വി​ല 100-ലേ​ക്ക് താ​ഴു​മെ​ന്ന് വി​പ​ണി​യി​ല്‍ ആ​ശ​ങ്ക. മാ​സം അ​ര​ല​ക്ഷം ട​ണ്‍പ്ര​കാ​രം ഇ​റ​ക്കു​മ​തി​ചെ​യ്യാ​നാ​ണ് നീ​ക്കം.

കോ​ട്ട​യം: ഇ​റ​ക്കു​മ​തി കൂ​ട്ടാ​ന്‍ ക​മ്പ​നി​ക​ള്‍ നീ​ക്കം ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ റ​ബ​റി​ന്‍റെ വി​ല 100-ലേ​ക്ക് താ​ഴു​മെ​ന്ന് വി​പ​ണി​യി​ല്‍ ആ​ശ​ങ്ക. മാ​സം അ​ര​ല​ക്ഷം ട​ണ്‍പ്ര​കാ​രം ഇ​റ​ക്കു​മ​തി​ചെ​യ്യാ​നാ​ണ് നീ​ക്കം. പോ​യ​വ​ര്‍ഷം ആ​റു​ല​ക്ഷം ട​ണ്‍ റ​ബ​റാ​ണ് ക​മ്പ​നി​ക​ള്‍ ഇ​റ​ക്കു​മ​തി ചെ​യ്ത​ത്. ഈ​വ​ര്‍ഷം ഇ​തി​ലും കൂ​ടാ​നാ​ണ് സാ​ധ്യ​ത.
 
ആ​ര്‍എ​സ്എ​സ് നാ​ലാം ഗ്രേ​ഡി​ന് ജൂ​ണ്‍ 17-നാ​ണ് ഏ​റ്റ​വും മി​ക​ച്ച സ​മീ​പ​കാ​ല​വി​ല​യി​ല്‍ എ​ത്തി​യ​ത്. 153.50 രൂ​പ​യാ​യി​രു​ന്നു അ​ന്ന​ത്തെ വി​ല. അ​ത് താ​ഴ്ന്ന് ജൂ​ലാ​യി​ല്‍ 148-ലേ​ക്ക് എ​ത്തി. ഓ​ഗ​സ്റ്റി​ല്‍ 145-ലേ​ക്ക് വീ​ണു; ഈ​യാ​ഴ്ച അ​ത് 130-ലേ​ക്കും. മൂ​ന്നു​മാ​സ​ത്തി​നി​ടെ 25 രൂ​പ​യാ​ണ് വി​ല​യി​ടി​ഞ്ഞ​ത്. 
 
വി​ല മെ​ച്ച​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം വ​ന്ന​തോ​ടെ, വ്യാ​പാ​രി​ക​ള്‍ കൃ​ഷി​ക്കാ​രി​ല്‍നി​ന്ന് ച​ര​ക്കെ​ടു​ക്കു​ക​യും സൂ​ക്ഷി​ക്കു​ക​യും ചെ​യ്തു. 145 രൂ​പ​വ​രെ ന​ല്‍കി എ​ടു​ത്ത ച​ര​ക്ക് സൂ​ക്ഷി​ച്ച വ്യാ​പാ​രി​ക​ള്‍ വെ​ട്ടി​ലാ​യി. കി​ലോ​ഗ്രാ​മി​ന് 20 രൂ​പ​വ​രെ ന​ഷ്ടം സ​ഹി​ച്ച് വി​റ്റ​ഴി​ക്കാ​ന്‍ പ​റ്റാ​ത്ത സ്ഥി​തി​യി​ലാ​ണ​വ​ര്‍. നാ​മ​മാ​ത്ര​മാ​യി റ​ബ​ര്‍ എ​ടു​ത്ത ര​ണ്ട് ക​മ്പ​നി​ക​ള്‍ കി​ലോ​ഗ്രാ​മി​ന് 132 രൂ​പ​യാ​ണ് വ്യാ​പാ​രി​ക​ള്‍ക്ക് ന​ല്‍കി​യ​ത്. സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ താ​ങ്ങു​വി​ല പാ​ക്കേ​ജ് പ്ര​കാ​ര​മു​ള്ള കു​ടി​ശ്ശി​ക ഏ​പ്രി​ൽ മു​ത​ലു​ള്ള​ത് കി​ട്ടാ​നു​ണ്ട്. 
   
ജൂ​ലാ​യി​ല്‍ വി​ല 150 ക​ട​ന്ന​തി​നാ​ല്‍ ആ​സ​മ​യ​ത്തെ ബി​ല്ലു​ക​ള്‍ക്ക് സ​ഹാ​യ​ധ​നം കി​ട്ടി​ല്ല. വി​പ​ണി​വി​ല 150 രൂ​പ​യി​ല്‍നി​ന്ന് എ​ത്ര കു​റ​വാ​ണോ അ​താ​ണ് സ​ര്‍ക്കാ​ര്‍സ​ഹാ​യ​മാ​യി കി​ട്ടു​ക. സെ​പ്റ്റം​ബ​ര്‍ ക​ഴി​യാ​റാ​യി​ട്ടും തു​ട​രു​ന്ന ശ​ക്ത​മാ​യ മ​ഴ​യും വി​ല​യി​ടി​വും കൃ​ഷി​ക്കാ​രെ വീ​ണ്ടും തോ​ട്ടം വെ​റു​തേ​യി​ടാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്നു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top