23
October 2019 - 8:41 am IST

Download Our Mobile App

Cricket

india-south-africa-t-20-cricket-match

ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ടി-20 ഇന്ന് ; പ​ര‌​മ്പ​ര പി​ടി​ക്കാ​ൻ ഇന്ത്യ

Published:21 September 2019

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ടി-20 ​പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​രം ഇ​ന്ന് ബം​ഗ​ളൂ​രു ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ൽ. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഏ​ഴ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ ഇ​ന്ന് ജ​യി​ച്ച് പ​ര​മ്പ​ര നേ​ടാ​നാ​കും ക​ള​ത്തി​ൽ ഇ​റ​ങ്ങു​ക.

ബം​ഗ​ളൂ​രു: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ടി-20 ​പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​രം ഇ​ന്ന് ബം​ഗ​ളൂ​രു ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ൽ. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഏ​ഴ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ ഇ​ന്ന് ജ​യി​ച്ച് പ​ര​മ്പ​ര നേ​ടാ​നാ​കും ക​ള​ത്തി​ൽ ഇ​റ​ങ്ങു​ക. ധ​ർ​മ​ശാ​ല​യി​ലെ ആ​ദ്യ മ​ത്സ​രം ക​ന​ത്ത ‌മ​ഴ​യെ തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ചി​രു​ന്നു. രാ​ത്രി ഏ​ഴി​നാ​ണ് പോ​രാ​ട്ടം. 
 
പ​ര​മ്പ​ര​യി​ലെ തു​ട​ക്ക​ത്തി​ലെ​ന്ന പോ​ലെ ‌ഋ​ഷ​ഭ് പ​ന്ത് ത​ന്നെ​യാ​ണ് ഇ​ന്ന​ത്തെ​യും ശ്ര​ദ്ധാ​കേ​ന്ദ്രം. ധോ​ണി​ക്ക് പ​ക​ര​ക്കാ​ര​നെ​ന്ന വി​ശേ​ഷ​ണ​വു​മാ​യി ടീ​മി​ലെ​ത്തി​യ പ​ന്തി​ന്‍റെ ഫോ​മി​ല്ലാ​യ്മ തു​ട​രു​ക​യാ​ണ്. സെ​ല​ക്റ്റ​ർ​മാ​ർ, ടീം ​മാ​നെ​ജ്മെ​ന്‍റ്, ഇ​ന്ത്യ​ൻ ബാ​റ്റി​ങ്പ​രി​ശീ​ല​ക​ൻ വി​ക്രം റാ​ത്ത​ർ, പ​രി​ശീ​ല​ക​ൻ ര​വി​ശാ​സ്ത്രി, നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി തു​ട​ങ്ങി​യ പ്ര​മു​ഖ​രെ​ല്ലാം ത​ന്നെ പ​ന്തി​നെ​തി​രേ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്നു. ഒ​പ്പം മു​ൻ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളും പ​ന്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​യ്മ​യെ തു​റ​ന്ന് കാ​ട്ടു​ന്ന​തും താ​ര​ത്തി​ന്‍റെ സ​മ്മ​ർ​ദം ഇ​ര​ട്ടി​പ്പി​ക്കും. ക​ഴി​ഞ്ഞ ഒ​ൻ​പ​ത് ഇ​ന്നി​ങ്സി​ൽ നി​ന്ന് ഒ​രു ത​വ​ണ മാ​ത്ര​മാ​ണ് പ​ന്തി​ന് അ​ർ​ധ സെ​ഞ്ചു​റി നേ​ടാ​നാ​യ​ത്. ഇ​തി​ൽ ആ​റ് ഇ​ന്നി​ങ്സി​ൽ പ​ന്തി​ന് ഇ​ര​ട്ട​യ​ക്കം കാ​ണാ​നാ​യി​ല്ല. പ​ന്തി​ന് പ​ക​ര​ക്കാ​ര​നാ​യി ഇ​ശാ​ൻ കി​ഷ​നെ​യോ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണെ​യോ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​കു​ക​യാ​ണ്. 
   
എ​ന്നാ​ല്‍ പ​ന്തി​നെ പി​ന്തു​ണ​ച്ച് മു​ഖ്യ സെ​ല​ക്റ്റ​ർ എം.​എ​സ്.​കെ. പ്ര​സാ​ദ് രം​ഗ​ത്തെ​ത്തി. പ​ന്തി​നോ​ട് സ​ഹി​ഷ്‌​ണു​ത കാ​ട്ട​ണ​മെ​ന്നും കാ​ത്തി​രി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​രാ​ധ​ക​രോ​ട് പ്ര​സാ​ദ് ആ​വ​ശ്യ​പ്പെ​ട്ട​ത്.   വി​രാ​ട് കോ​ഹ്‌​ലി‍യു​ടെ ബാ​റ്റി​ങ്ങ് മി​ക​വി​ന് മ​റു​പ​ടി പ​റ​യാ​നി​ല്ലാ​തെ​യാ​ണ് ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. 52 പ​ന്തി​ൽ 74 റ​ൺ​സു​മാ​യി നാ​യ​ക​ൻ മു​ന്നി​ൽ നി​ന്ന് ന​യി​ച്ച​പ്പോ​ൾ ഇ​ന്ത്യ ഏ​ഴ് വി​ക്ക​റ്റി​നാ​ണ് വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ന്ന് ഐ​പി​എ​ല്ലി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​ന്‍റെ സ്വ​ന്തം മൈ​താ​ന​ത്തേ​ക്ക് മ​ത്സ​രം എ​ത്തു​മ്പോ​ൾ കോ​ഹ്‌​ലി വെ​ടി​ക്കെ​ട്ടി​നാ​ണ് ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ന്ന​ത്. ഹി​റ്റ്മാ​ൻ രോ​ഹി​ത് ശ​ർ​മ വേ​ഗ​ത്തി​ൽ പു​റ​ത്താ​യെ​ങ്കി​ലും പ​രു​ക്ക്മാ​റി ടീ​മി​ൽ തി​രി​ച്ചെ​ത്തി​യ ശി​ഖാ​ർ ധ​വാ​ന്‍റെ പ്ര​ക​ട​ന​വും മൊ​ഹാ​ലി​യി​ൽ മി​ക​ച്ചു നി​ന്നു. ക​ഗി​സോ റ​ബാ​ഡ ന​യി​ക്കു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പേ​സ് ആ​ക്ര​മ​ണ​ത്തെ സ​മ​ർ​ദ്ധ​മാ​യി പ്ര​തി​രോ​ധി​ച്ച ഇ​ന്ത്യ​ൻ ബാ​റ്റ്സ്മാ​ന്മാ​ർ കൈ​യ​ടി അ​ർ​ഹി​ക്കു​ന്നു. 
   
പ്ര​മു​ഖ ബൗ​ള​ർ​മാ​ർ​ക്ക് വി​ശ്ര​മം കൊ​ടു​ത്ത് ര​ണ്ടാം​നി​ര പേ​സ് പ​ട​യു​മാ​യി ഇ​റ​ങ്ങി​യ ഇ​ന്ത്യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബാ​റ്റി​ങ്ങ് ക​രു​ത്തി​നെ പി​ടി​ച്ചു​കെ​ട്ടി​യി​രു​ന്നു. ന​വ​ദീ​പ് സെ​യ്നി, ദീ​പ​ക് ച​ഹാ​റും, വാ​ഷി​ങ്ട​ൺ സു​ന്ദ​റു​മെ​ല്ലാം മി​ക​വ് പ്ര​ക​ടി​പ്പി​ച്ചു. എ​ന്നാ​ൽ ഓ​ൾ​റൗ​ണ്ട​ർ ഹ​ർ​ദി​ക് പാ​ണ്ഡ്യ മാ​ത്ര​മാ​ണ് അ​ൽ​പ​മെ​ങ്കി​ലും റ​ൺ​സ് വ​ഴ​ങ്ങി​യ​ത്. മൊ​ഹാ​ലി​യി​ൽ ഇ​റ​ങ്ങി​യ ടീ​മി​ൽ നി​ന്ന് വ​ലി​യ മാ​റ്റ​മൊ​ന്നും ഇ​ന്നു​ണ്ടാ​കി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 
   
ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പു​തി​യ നാ​യ​ക​ൻ ക്വി​ന്‍റ​ൺ ഡീ​കോ​ക്ക് ആ​ദ്യ മ​ത്സ​ര​ത്തി​ലെ തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തു. മൂ​ർ​ച്ച കു​റ​ഞ്ഞ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ​ക്ക് മേ​ൽ ആ​ധി​പ​ത്യം സ്ഥാ​പി​ക്കാ​നാ​കാ​തി​രു​ന്ന​താ​ണ് തോ​ൽ​വി​ക്ക് കാ​ര​ണ​മെ​ന്ന് ടീം ​മാ​നെ​ജ്മെ​ന്‍റും പ​റ​ഞ്ഞു ക​ഴി​ഞ്ഞു. അ​തു​കൊ​ണ്ട് ബാ​റ്റി​ങ്ങി​ൽ കൂ​ടു​ത​ൽ ക​രു​ത്തു​മാ​യാ​കും ദ​ക്ഷി​ണാ​ഫ്രി​ക്ക ഇ​ന്ന് ക​ള​ത്തി​ൽ എ​ത്തു​ക. റീ​സാ ഹെ​ൻ​ഡ്രി​ക്വ​സും ഡേ​വി​ഡ് മി​ല്ല‌​റെ പോ​ലു​ള്ള പ്ര​മു​ഖ​ന്മാ​ർ​ക്ക് വ​ലി​യ സ്കോ​റു​ക​ൾ ക​ണ്ടെ​ത്താ​നാ​കാ​ത്ത​തും തോ​ൽ​വി​ക്ക് കാ​ര​ണ​മാ​ണ്. എ​ന്നാ​ൽ ആ​ദ്യ അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ടെം​ബാ ഭൂ​വ​മ്മ​യു​ടെ പ്ര​ക​ട​നം സ​ന്ദ​ർ​ശ​ക​ർ​ക്ക് നേ​രി​യ ആ​ശ്വാ​സം സ​മ്മാ​നി​ക്കു​ന്നു. ഒ​പ്പം ഇ​ന്ത്യ​യ്ക്കെ​തി​രേ എ​ന്നും മി​ക​ച്ച റെ​ക്കോ​ഡു​ള്ള ഡീ​കോ​ക്കും ഫോം ​പ്ര​ക​ടി​പ്പി​ച്ചു ക​ഴി​ഞ്ഞു. പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാ​ൻ ഇ​ന്ത്യ​യും സ​മ​നി​ല​യി​ലാ​ക്കാ​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ഇ​റ​ങ്ങു​മ്പോ​ൾ ഇ​ന്ന് ഒ​രു മി​ക​ച്ച മ​ത്സ​രം പ്ര​തീ​ക്ഷി​ക്കാം. 


വാർത്തകൾ

Sign up for Newsletter



top