ISL-2018-219
21
January 2019 - 8:49 am IST
Flash News
Archives

Bollywood

വിവാഹവാർത്തയിൽ നിന്ന് സോനം കപൂർ വിവാദ വാർത്തയിലേക്ക്

Published:17 May 2018

മതവികാരം വ്രണപ്പെടുത്തിയെന്ന വാർത്തയ്ക്ക് പിന്നാലെ ഫെമിനിസ്റ്റ് എന്നറിയപ്പെടുന്ന സോനം  കപൂർ പേരുമാറ്റിയെന്ന വാർത്തയാണ് നടിയെ സോഷ്യൽ മീഡിയകളിൽ വൈറലാക്കിയിരിക്കുന്നത്. ഭർത്താവിന്‍റെ പേരാണ് സോനം കൂടെ ചേർത്തിരിക്കുന്നത്.  ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ഇപ്പോഴത്തെ പേര് സോനം കെ അഹൂജ എന്നാണ്

ബോളിവുഡ് സിനിമകളിൽ കാണുന്ന പോലെ തന്നെ പാട്ടും ആട്ടവും ആഘോഷങ്ങളുമൊക്കെയായി അത്യാർഭാടമായിരുന്നു താരപുത്രി സോനം കപൂറിന്‍റെ വിവാഹം. ഹിന്ദി സിനിമാലോകത്തെ ഒട്ടുമിക്ക താരങ്ങളും സോനത്തിന്‍റെ വിവാഹചടങ്ങിനെത്തുകയും ചെയ്‌തു. വിവാഹവും വെഡിങ് കാർഡും മെഹന്ദി ചടങ്ങും സോനത്തിന്‍റെ വേഷവിധാനങ്ങളുടെയുമെല്ലാം വിശേഷങ്ങൾ വാർത്തകളിൽ നിറഞ്ഞിരുന്നു. ബിസിനസുകാരനായ ആനന്ദ് അഹൂജയുമായുള്ള വിവാഹം കഴിഞ്ഞ് ഏറെയാകും മുൻപേ സോനം കപൂർ കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പോയി. എന്നാൽ സോനം മടങ്ങിയെത്തിയത് വിവാദവാർത്തയിലേക്കാണ്.

   സിഖ് മതാചാരപ്രകാരം നടന്ന വിവാഹത്തില്‍ തങ്ങളുടെ മതത്തെ അപമാനിക്കുകയായിരുന്നു എന്ന  സിഖ്  മതവിശ്രോവാസികളുടെ ആരോപണമാണിപ്പോൾ സോനത്തിനും ആനന്ദിനും തലവേദന സൃഷ്ടിക്കുന്നത്. കഴിഞ്ഞ എട്ടിന് മുംബൈയില്‍ വച്ചു നടന്ന വിവാഹത്തില്‍ തലപ്പാവില്‍ അണിഞ്ഞിരിക്കുന്ന പതക്കം അഴിച്ചുവെച്ചിട്ടില്ല എന്നതാണ് കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

    ഗുരുദ്വാരകളുടെ ഭരണചുമതലയുള്ള ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി ആണ് വിവാഹചടങ്ങില്‍ സംബന്ധിച്ച കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ ആരോപണമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. സിഖ് മതാചാരമനുസരിച്ച് വിവാഹചടങ്ങുകള്‍ നടക്കുമ്പോള്‍ ഗുരുഗ്രന്ഥ സാഹിബിനു മുന്നില്‍ വച്ച് തലപ്പാവിലെ പതക്കം അഴിച്ചു മാറ്റണമെന്ന നിയമമുണ്ട്.

എന്നാല്‍ ഇതു നടക്കാത്തതിനാല്‍ സിഖ് സമുദായത്തെ അപമാനിച്ചതായി കാണിച്ച് പരാതി അകാല്‍ തക്തിനു മുമ്പാകെ ബോധിപ്പിച്ചിരിക്കുകയാണ്. വിവാഹത്തിനു നേതൃത്വം നല്‍കിയവര്‍ക്കെതിരെ കര്‍ശനമായ നടപടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

 എന്നാൽ മതവികാരം വ്രണപ്പെടുത്തിയെന്ന വാർത്തയ്ക്ക് പിന്നാലെ ഫെമിനിസ്റ്റ് എന്നറിയപ്പെടുന്ന സോനം  കപൂർ പേരുമാറ്റിയെന്ന വാർത്തയാണ് നടിയെ സോഷ്യൽ മീഡിയകളിൽ വൈറലാക്കിയിരിക്കുന്നത്. ഭർത്താവിന്‍റെ പേരാണ് സോനം കൂടെ ചേർത്തിരിക്കുന്നത്.  ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ഇപ്പോഴത്തെ പേര് സോനം കെ അഹൂജ എന്നാണ്. എന്നാൽ ഞാൻ ഇപ്പോഴും ഫെമിനിസ്റ്റാണ്. എന്‍റെ പേര് മാറ്റാൻ സ്വാതന്ത്ര്യമുണ്ട്. നേരത്തെ എന്‍റെ അച്ഛന്‍റെ പേരായിരുന്നു ചേർത്തിരുന്നത്. ഇപ്പോൾ ഭർത്താവിന്‍റെയും. അതിലെന്താണ് ഇത്ര പ്രശ്നം. ഞാൻ മാത്രമല്ല ഭർത്താവ് ആനന്ദും പേരിൽ മാറ്റം വരുത്തിയിട്ടുണ്ടല്ലോ. ആരും തോക്കു ചൂണ്ടിയല്ല എന്‍റെ പേരു മാറ്റിയത്. ആനന്ദിന്‍റെ പേര് മാറ്റിയതിൽ ആരും ഒന്നും പറയുന്നില്ലല്ലോയെന്നും സോനം പറയുന്നു. ആരുടെയും നിർബന്ധത്തിൽ അല്ല രണ്ടാളും പേരുമാറ്റിയതെന്നും സോനം കൂട്ടിച്ചേർത്തു. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top