23
October 2019 - 8:14 am IST

Download Our Mobile App

Flash News
Archives

Cricket

ദക്ഷിണാഫ്രിക്കന്‍ കരുത്തിന് മുൻപിൽ‌ തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റ്സ്മാൻമാർ

Published:22 September 2019

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് നല്ല തുടക്കമായിരുന്നു. എന്നാല്‍ ആഫ്രിക്കൻ ബൗളര്‍മാര്‍ മിന്നുന്ന പ്രകടനം പുറത്തെടുത്തപ്പോള്‍ ഇന്ത്യൻ സ്കോർ മുന്നേറിയില്ല. 36 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍.

ബംഗലൂരു: ദക്ഷിണാഫ്രിക്കന്‍ ബൗളർമാർക്ക് മുൻപിൽ തകർന്നടിഞ്ഞ് ടീം ഇന്ത്യ. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്നാം ടി20യില്‍ ഇന്ത്യയെ ഒമ്പതിന് 134 എന്ന സ്‌കോറില്‍ നിയന്ത്രിച്ച് നിര്‍ത്തി ദക്ഷിണാഫ്രിക്ക.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് നല്ല തുടക്കമായിരുന്നു. എന്നാല്‍ ആഫ്രിക്കൻ ബൗളര്‍മാര്‍ മിന്നുന്ന പ്രകടനം പുറത്തെടുത്തപ്പോള്‍ ഇന്ത്യൻ സ്കോർ മുന്നേറിയില്ല. 36 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍.

നാലോവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത ബ്യൂറന്‍ ഹെന്‍ഡ്രിക്‌സും മൂന്ന് വിക്കറ്റ് നേടിയ കഗിസോ റബാദയുമാണ് ദക്ഷിണാഫ്രിക്കന്‍ കരുത്ത് പുറത്തെടുത്തത്. 

രവീന്ദ്ര ജഡേജ (19),ഋഷഭ് പന്ത് (19), ഹാര്‍ദിക് പാണ്ഡ്യ (14) റൺസെടുത്തപ്പോൾ‌ രോഹിത് ശര്‍മ (9), വിരാട് കോഹ്‌ലി(9),  ശ്രേയസ് അയ്യര്‍ (5), ക്രുനാല്‍ പാണ്ഡ്യ (4), വാഷിങ്ടണ്‍ സുന്ദര്‍ (4) എന്നിവർ രണ്ടക്കം കടക്കാനായില്ല.

നവ്ദീപ് സൈനി (0), ദീപക് ചാഹര്‍ () പുറത്താവാതെ നിന്നു. രോഹിത്തിനെ ഹെന്‍ഡ്രിക്‌സ് സ്ലിപ്പില്‍ റീസ ഹെന്‍ഡ്രിക്‌സ് ക്യാച്ചെടുത്തു. ധവാനെ ബവൂമയ്ക്ക് ക്യാച്ചെടുത്ത് പുറത്താക്കി. റബാദക്കെതിരെ സിക്‌സ് നേടാനുള്ള ശ്രമത്തില്‍ കോഹ്‌ലി  ഫെഹ്‌ലുക്വായുടെ കൈപിടിയിലൊതുങ്ങി. 

മത്സരത്തിനിടെ മഴ പെയ്യുമെന്ന് കാലാവസ്ഥ പ്രവചനമുണ്ടായിരുന്നു. പരമ്പരയിലെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. മൊഹാലിയില്‍ നടന്ന രണ്ടാം മത്സരം ഇന്ത്യ ജയിക്കുകയായിരുന്നു. ഇന്ന് വിജയിച്ചാല്‍ ഇന്ത്യക്ക്  പരമ്പര ലഭിക്കും.


വാർത്തകൾ

Sign up for Newsletter



top