23
October 2019 - 8:55 am IST

Download Our Mobile App

Football

sergio-aguero-scored-100-goal-in-premier-leagues

100 തി​ക​ച്ച് അ​ഗ്വേ​റോ

Published:22 September 2019

ഗോ​ള​ടി​യി​ൽ മ​റ്റൊ​രു നാ​ഴി​ക​ക​ല്ല് പി​ന്നി​ട്ട് മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യു​ടെ അ​ർ​ജ​ന്‍റീ​ന​ൻ സ്‌​ട്രൈ​ക്ക​ർ സെ​ർ​ജി​യോ അ​ഗ്വേ​റൊ. സി​റ്റി​യു​ടെ ഹോം ​ഗ്രൗ​ണ്ടാ​യ ഇ​ത്തി​ഹാ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ 100 പ്രീ​മി​യ​ർ ലീ​ഗ് ഗോ​ളു​ക​ൾ എ​ന്ന നേ​ട്ട​മാ​ണ് താ​രം സ്വ​ന്ത​മാ​ക്കി​യ​ത്.

ല​ണ്ട​ൻ: ഗോ​ള​ടി​യി​ൽ മ​റ്റൊ​രു നാ​ഴി​ക​ക​ല്ല് പി​ന്നി​ട്ട് മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യു​ടെ അ​ർ​ജ​ന്‍റീ​ന​ൻ സ്‌​ട്രൈ​ക്ക​ർ സെ​ർ​ജി​യോ അ​ഗ്വേ​റൊ. സി​റ്റി​യു​ടെ ഹോം ​ഗ്രൗ​ണ്ടാ​യ ഇ​ത്തി​ഹാ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ 100 പ്രീ​മി​യ​ർ ലീ​ഗ് ഗോ​ളു​ക​ൾ എ​ന്ന നേ​ട്ട​മാ​ണ് താ​രം സ്വ​ന്ത​മാ​ക്കി​യ​ത്. കൂ​ടാ​തെ ഒ​രു സീ​സ​ണി​ൽ ആ​ദ്യ ആ​റ് മ​ത്സ​ര​ങ്ങ​ളി​ലും ഗോ​ൾ നേ​ടു​ന്ന ആ​ദ്യ ക​ളി​ക്കാ​ര​ൻ എ​ന്ന റെ​ക്കോ​ഡ് നേ​ട്ട​ത്തി​ലെ​ത്തി താ​രം. 2011 ൽ ​അ​ത്‌​ല​റ്റി​കോ മാ​ഡ്രി​ഡി​ൽ നി​ന്ന് സി​റ്റി​യി​ൽ എ​ത്തി​യ അ​ഗ്വേ​റോ പ്രീ​മി​യ​ർ ലീ​ഗ് ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച സ്‌​ട്രൈ​ക​ർ​മാ​രി​ൽ ഒ​രാ​ൾ എ​ന്ന നി​ല​യി​ലേ​ക്കാ​ണ് വ​ള​ർ​ന്ന​ത്.

നി​ല​വി​ൽ സി​റ്റി​യു​ടെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഗോ​ൾ വേ​ട്ട​കാ​ര​നാ​ണ് അ​ഗ്വേ​റോ. ഇ​തു​വ​രെ സി​റ്റി​ക്കാ​യി 239 ഗോ​ളു​ക​ൾ താ​രം അ​ടി​ച്ചു കൂ​ട്ടി​യി​ട്ടു​ണ്ട്. ഒ​രേ സ്റ്റേ​ഡി​യ​ത്തി​ൽ 100 ഗോ​ളു​ക​ൾ നേ​ടു​ന്ന മൂ​ന്നാ​മ​ത്തെ പ്രീ​മി​യ​ർ ലീ​ഗ് ക​ളി​ക്കാ​ര​നാ​ണ് അ​ഗ്വേ​റോ. നേ​ര​ത്തെ ആ​ഴ്സ​ണ​ൽ സ്‌​ട്രൈ​ക്ക​ർ തി​യ​റി ഹെ​ൻ​റി ഹൈ​ബ​റി സ്റ്റേ​ഡി​യ​ത്തി​ലും, മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് സ്‌​ട്രൈ​ക്ക​ർ റൂ​ണി ഓ​ൾ​ഡ് ട്രാ​ഫോ​ഡി​ലും നൂ​റ് ഗോ​ളു​ക​ൾ എ​ന്ന നേ​ട്ടം കൈ​വ​രി​ച്ചി​രു​ന്നു. 


വാർത്തകൾ

Sign up for Newsletter



top