23
October 2019 - 9:17 am IST

Download Our Mobile App

Flash News
Archives

Other news

deepak-punia-pulls-out-of-gold-medal-match-due-to-injury

പ​രു​ക്ക് തി​രി​ച്ച​ടി: ദീ​പ​ക് പൂ​നി​യ​യ്ക്ക് സ്വ​ർ​ണം ന​ഷ്ടം

Published:22 September 2019

ലോ​ക ഗു​സ്തി ചാം​പ്യ​ന്‍ഷി​പ്പ് കി​രീ​ട പോ​രാ​ട്ട​ത്തി​ല്‍ നി​ന്ന് ഇ​ന്ത്യ​ന്‍ യു​വ ഗു​സ്തി താ​രം ദീ​പ​ക് പു​നി​യ പി​ന്മാ​റി. സെ​മി​ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​നി​ടെ ക​ണ​ങ്കാ​ലി​നേ​റ്റ പ​രു​ക്കാ​ണ് താ​ര​ത്തി​ന് തി​രി​ച്ച​ടി​യാ​യ​ത്.

നൂ​ര്‍ സു​ല്‍ത്താ​ന്‍: ലോ​ക ഗു​സ്തി ചാം​പ്യ​ന്‍ഷി​പ്പ് കി​രീ​ട പോ​രാ​ട്ട​ത്തി​ല്‍ നി​ന്ന് ഇ​ന്ത്യ​ന്‍ യു​വ ഗു​സ്തി താ​രം ദീ​പ​ക് പു​നി​യ പി​ന്മാ​റി. സെ​മി​ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​നി​ടെ ക​ണ​ങ്കാ​ലി​നേ​റ്റ പ​രു​ക്കാ​ണ് താ​ര​ത്തി​ന് തി​രി​ച്ച​ടി​യാ​യ​ത്. ഇ​തോ​ടെ ത​ന്‍റെ ആ​ദ്യ ലോ​ക ചാം​പ്യ​ന്‍ഷി​പ്പി​ല്‍ 20-കാ​ര​ന് വെ​ള്ളി മെ​ഡ​ല്‍ കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി വ​ന്നു.
 
86 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ന​ലെ ന​ട​ക്കേ​ണ്ടി​യി​രു​ന്ന ഫൈ​ന​ലി​ല്‍ ഇ​റാ​ന്‍ താ​രം ഹ​സാ​ന്‍ യ​സ്ദാ​നി​യെ നേ​രി​ടാ​നി​രി​ക്കു​ക​യാ​യി​രു​ന്നു ദീ​പ​ക്ക്. താ​രം പി​ന്മാ​റി​യ​തോ​ടെ ഇ​റാ​ന്‍ താ​രം സ്വ​ര്‍ണ മെ​ഡ​ല്‍ ജേ​താ​വാ​യി. ത​ന്‍റെ ഇ​ട​തു​കാ​ലി​ന് ഭാ​രം താ​ങ്ങാ​നാ​കു​ന്നി​ല്ലെ​ന്നും ഈ ​അ​വ​സ്ഥ​യി​ല്‍ മ​ത്സ​രി​ക്കു​ക ബു​ദ്ധി​മു​ട്ടേ​റി​യ കാ​ര്യ​മാ​ണെ​ന്നും ദീ​പ​ക്ക്  പ്ര​തി​ക​രി​ച്ചു. ഫൈ​ന​ലി​ല്‍ യ​സ്ദാ​നി​ക്കെ​തി​രാ​യ മ​ത്സ​രം ഒ​രു വ​ലി​യ അ​വ​സ​ര​മാ​യി​രു​ന്നു​വെ​ന്ന് എ​നി​ക്ക​റി​യാം, പ​ക്ഷേ മ​റ്റു വ​ഴി​ക​ളി​ല്ല - ദീ​പ​ക്ക് കൂ​ട്ടി​ച്ചേ​ര്‍ത്തു.
 
സെ​മി​യി​ല്‍ സ്വി​റ്റ്സ​ര്‍ല​ന്‍ഡി​ന്‍റെ സ്റ്റീ​ഫ​ന്‍ റെ​യ്ച്ച്മു​തി​നെ തോ​ല്‍പ്പി​ച്ചാ​ണ് ദീ​പ​ക് ഫൈ​ന​ല്‍ പോ​രാ​ട്ട​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. 8-2നാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ താ​ര​ത്തി​ന്‍റെ വി​ജ​യം. സെ​മി​ഫൈ​ന​ലി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ത​ന്നെ ദീ​പ​ക് ഒ​ളിം​പി​ക് യോ​ഗ്യ​ത നേ​ടി​യി​രു​ന്നു. 2016-ല്‍ ​വേ​ള്‍ഡ് കേ​ഡ​റ്റ് ടൈ​റ്റി​ല്‍ നേ​ടി​യ ദീ​പ​ക് ജൂ​നി​യ​ല്‍ ലോ​ക ചാം​പ്യ​നു​മാ​ണ്. ക​ഴി​ഞ്ഞ മാ​സം എ​സ്തോ​ണി​യ​യി​ല്‍ ന​ട​ന്ന ജൂ​നി​യ​ര്‍ ലോ​ക​ചാം​പ്യ​ന്‍ഷി​പ്പി​ലാ​ണ് ദീ​പ​ക് സ്വ​ര്‍ണം നേ​ടി​യ​ത്.


വാർത്തകൾ

Sign up for Newsletter



top