23
October 2019 - 7:57 am IST

Download Our Mobile App

Flash News
Archives

Kerala

udf-puts-strong-bye-election-campaign-in-kerala

സി​ക്സ​ർ അ​ടി​ക്കാ​ൻ യു​ഡി​എ​ഫ്

Published:22 September 2019

# ശ്രീ​ജി​ഷ പ്ര​സ​ന്ന​ൻ

കേ​ര​ളം ഉ​റ്റു​നോ​ക്കു​ന്ന നി​യ​മ​സ​ഭാ ‌ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക് അ​ര​ങ്ങൊ​രു​ങ്ങു​മ്പോ​ൾ തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ യു​ഡി​എ​ഫ് ക്യാം​പ്. ഒ​ക്റ്റോ​ബ​ർ 21ന് ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന അ​ഞ്ചി​ട​ങ്ങ​ളി​ൽ നാ​ലും യു​ഡി​എ​ഫി​ന്‍റെ സി​റ്റി​ങ് സീ​റ്റ് ത​ന്നെ​യാ​ണ്.

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം ഉ​റ്റു​നോ​ക്കു​ന്ന നി​യ​മ​സ​ഭാ ‌ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക് അ​ര​ങ്ങൊ​രു​ങ്ങു​മ്പോ​ൾ തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ യു​ഡി​എ​ഫ് ക്യാം​പ്. ഒ​ക്റ്റോ​ബ​ർ 21ന് ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന അ​ഞ്ചി​ട​ങ്ങ​ളി​ൽ നാ​ലും യു​ഡി​എ​ഫി​ന്‍റെ സി​റ്റി​ങ് സീ​റ്റ് ത​ന്നെ​യാ​ണ്. മാ​ത്ര​മ​ല്ല ഇ​ന്ന് ജ​നം വി​ധി​യെ​ഴു​തു​ന്ന പാ​ലാ​യും യു​ഡി​എ​ഫി​ന്‍റെ പ്ര​തീ​ക്ഷ​യാ​ണ്. എ​ൽ​ഡി​എ​ഫി​ന്‍റെ പ​ക്ക​ലു​ള്ള ഒ​രു സീ​റ്റ് കൂ​ടി പി​ടി​ച്ചെ​ടു​ത്ത് സി​ക്സ​റ​ടി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളാ​ണ് യു​ഡി​എ​ഫ് ന​ട​ത്തു​ന്ന​ത്. 
 
ഇ​ന്ന് പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം മ​റ്റ് അ​ഞ്ചി​ട​ങ്ങ​ളി​ലെ​യും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലേ​ക്കു ക​ട​ക്കാ​നാ​ണ് യു​ഡി​എ​ഫ് തീ​രു​മാ​നം. ഗ്രൂ​പ്പ് സ​മ​വാ​ക്യ​ങ്ങ​ള​ട​ക്കം ഏ​കോ​പി​പ്പി​ച്ച് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ന​ട​ത്തു​ക എ​ന്ന ക​ട​മ്പ​യാ​ണ് യു​ഡി​എ​ഫി​ന് മു​ന്നി​ലു​ള്ള​ത്. വ​ട്ടി​യൂ​ർ​ക്കാ​വ്, കോ​ന്നി, മ​ഞ്ചേ​ശ്വ​രം, എ​റ​ണാ​കു​ളം, അ​രൂ​ർ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് അ​ടു​ത്ത​മാ​സം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. ഇ​തി​ൽ മ​ഞ്ചേ​ശ്വ​ര​ത്തെ ലീ​ഗ് സീ​റ്റ് ഒ​ഴി​ച്ചാ​ൽ മൂ​ന്ന് സീ​റ്റ് ഐ ​ഗ്രൂ​പ്പി​ന്‍റെ കൈ​യി​ലാ​ണ്. അ​രൂ​ർ സീ​റ്റ് മാ​ത്ര​മാ​ണ് നി​ല​വി​ൽ എ ​ഗ്രൂ​പ്പി​നു​ള്ള​ത്. 
അ​രൂ​ർ, വ​ട്ടി​യൂ​ർ​ക്കാ​വ് സീ​റ്റു​ക​ൾ വ​ച്ചു​മാ​റാ​നു​ള്ള ആ​ലോ​ച​ന​യും ന​ട​ക്കു​ന്നു​ണ്ട്.

അ​ങ്ങ​നെ​യാ​യാ​ൽ അ​രൂ​രി​ൽ ഷാ​നി​മോ​ൾ ഉ​സ്മാ​നെ​യും വ​ട്ടി​യൂ​ർ​ക്കാ​വി​ൽ പി.​സി. വി​ഷ്ണു​നാ​ഥി​നെ​യും മ​ത്സ​രി​പ്പി​ക്കാ​നാ​ണ് ആ​ലോ​ച​ന. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഷാ​നി​മോ​ൾ​ക്കു കി​ട്ടി​യ മു​ൻ​തൂ​ക്ക​മാ​ണ് ഈ ​ആ​ലോ​ച​ന​യ്ക്കു പി​ന്നി​ൽ. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​യ സ്ഥി​തി​യാ​ണു​ള്ള​ത്. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ സ്ഥാ​നാ​ർ​ഥി​യാ​വാ​ൻ നി​ല​വി​ൽ പ​ത്തോ​ളം പേ​ർ താ​ത്പ​ര്യ​മ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ൻ. പീ​താം​ബ​ര​ക്കു​റു​പ്പ്, കെ. ​മോ​ഹ​ൻ​കു​മാ​ർ, പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ, ശ​ര​ത്ച​ന്ദ്ര പ്ര​സാ​ദ് എ​ന്നി​വ​ർ അ​ട​ക്കം നി​ര​വ​ധി പേ​രാ​ണ് വ​ട്ടി​യൂ​ർ​ക്കാ​വ് സീ​റ്റി​ൽ നോ​ട്ട​മി​ടു​ന്ന​ത്. ഇ​വി​ടെ എ​ൻ​എ​സ്എ​സ് പി​ന്തു​ണ​യു​ള്ള സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തു​ക എ​ന്ന​താ​ണ് യു​ഡി​എ​ഫ് പ്ര​ധാ​ന​മാ​യും ആ​ലോ​ചി​ക്കു​ക.
 
ഗ്രൂ​പ്പു​ക​ൾ വ​ച്ചു​മാ​റി​യി​ല്ലെ​ങ്കി​ൽ ശ​ര​ത്ച​ന്ദ്ര പ്ര​സാ​ദി​നാ​ണ് നേ​രി​യ മു​ൻ​തൂ​ക്ക​മു​ള്ള​ത്. നി​ല​വി​ൽ ബി​ജെ​പി ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള മ​ണ്ഡ​ല​മാ​ണ് വ​ട്ടി​യൂ​ർ​ക്കാ​വ്. കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ ബി​ജെ​പി ശ്ര​മം ന​ട​ത്തു​ന്നു​മു​ണ്ട്. അ​തു​കൊ​ണ്ടു ത​ന്നെ ശ​ക്ത​നാ​യ സ്ഥാ​നാ​ർ​ഥി വ​ന്നി​ല്ലെ​ങ്കി​ൽ പി​ന്നോ​ട്ടു​പോ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലു​മു​ണ്ട്. നേ​ര​ത്തെ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച് പ്ര​ചാ​ര​ണം തു​ട​ങ്ങാ​ൻ സി​പി​എം ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. മേ​യ​ർ വി.​കെ. പ്ര​ശാ​ന്ത്, എം. ​വി​ജ​യ​കു​മാ​ർ, കെ.​എ​സ്. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് സി​പി​എം ആ​ലോ​ചി​ക്കു​ന്ന​ത്. 

മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ലെ ച​ർ​ച്ച​യും പു​രോ​ഗ​മി​ക്കു​ന്നു. ഇ​ന്ന​ത്തെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി എ​ന്നി​വ​ർ യോ​ഗം ചേ​രും. അ​തി​നു​ശേ​ഷം യു​ഡി​എ​ഫ് യോ​ഗം ചേ​ർ​ന്ന് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ന​ട​ത്തു​ക​യാ​ണു ല​ക്ഷ്യം. 
 

പാ​ലാ​യി​ലെ വി​ജ​യം യു​ഡി​എ​ഫ് ഏ​ക​ദേ​ശം ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. അ​വ​സാ​ന ഘ​ട്ട​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ടു പോ​യ​തും യു​ഡി​എ​ഫ് മി​ക​ച്ച പ്ര​ചാ​ര​ണം ന​ട​ത്തി​യ​തും വി​ജ​യം ന​ൽ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു നേ​തൃ​ത്വം. മാ​ത്ര​മ​ല്ല ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ അ​ല​യൊ​ലി​ക​ൾ മാ​യും മു​ൻ​പു വ​രു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​തും പ്ര​തി​ഫ​ലി​ക്കും. ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​വും ശ​ബ​രി​മ​ല വി​ഷ​യ​വും അ​ട​ക്കം സ​ജീ​വ​മാ​ക്കി പ്ര​ചാ​ര​ണം ന​ട​ത്താ​നാ​ണ് യു​ഡി​എ​ഫ് ല​ക്ഷ്യ​മി​ടു​ന്ന​ത്. 


വാർത്തകൾ

Sign up for Newsletter



top