23
October 2019 - 7:53 am IST

Download Our Mobile App

Flash News
Archives

National

india-again-buying-36-rafale-fighter-jets

വീണ്ടും റഫാൽ വിമാനങ്ങൾ വാങ്ങുന്നു

Published:22 September 2019

ഫ്ര​ഞ്ച് ക​മ്പ​നി ഡ​സോ​ൾ​ട്ടി​ൽ നി​ന്ന് ഇ​ന്ത്യ 36 റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ കൂ​ടി വാ​ങ്ങി​യേ​ക്കും. അ​ടു​ത്ത വ​ർ​ഷം ഇ​തി​നു ക​രാ​ർ ഒ​പ്പു​വ​ച്ചേ​ക്കു​മെ​ന്നു പ്ര​തി​രോ​ധ വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു.

ന്യൂ​ഡ​ൽ​ഹി: ഫ്ര​ഞ്ച് ക​മ്പ​നി ഡ​സോ​ൾ​ട്ടി​ൽ നി​ന്ന് ഇ​ന്ത്യ 36 റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ കൂ​ടി വാ​ങ്ങി​യേ​ക്കും. അ​ടു​ത്ത വ​ർ​ഷം ഇ​തി​നു ക​രാ​ർ ഒ​പ്പു​വ​ച്ചേ​ക്കു​മെ​ന്നു പ്ര​തി​രോ​ധ വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു. നി​ല​വി​ൽ 36 വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​ണു ക​രാ​ർ. ഇ​തി​ൽ ആ​ദ്യ​ത്തേ​ത് ക​ഴി​ഞ്ഞ​ദി​വ​സം ഫ്ര​ഞ്ച് ക​മ്പ​നി ഇ​ന്ത്യ​യ്ക്കു കൈ​മാ​റി​യി​രു​ന്നു. ദ​സ​റ ദി​ന​ത്തി​ൽ പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സി​ങ് ഇ​ത് ഔ​ദ്യോ​ഗി​ക​മാ​യി വ്യോ​മ​സേ​ന​യ്ക്കു കൈ​മാ​റും. 

36 എ​ണ്ണം കൂ​ടി വാ​ങ്ങു​ന്ന​തോ​ടെ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യി​ൽ റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം 72 ആ​യി ഉ​യ​രും. ഇ​ത് ദ​ക്ഷി​ണേ​ഷ്യ​യി​ലെ വ്യോ​മ മേ​ഖ​ല​യി​ൽ ഇ​ന്ത്യ​യ്ക്കു ശ​ക്ത​മാ​യ മേ​ൽ​ക്കൈ ന​ൽ​കു​മെ​ന്നാ​ണു ക​രു​തു​ന്ന​ത്. ബാ​ലാ​ക്കോ​ട്ടി​ലെ ജ​യ്ഷെ മു​ഹ​മ്മ​ദ് ക്യാം​പ് ആ​ക്ര​മി​ച്ച​തു​പോ​ലു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് റ​ഫാ​ൽ വ​രു​ന്ന​തോ​ടെ ഇ​ര​ട്ടി ക​രു​ത്താ​കും. 

ബാ​ലാ​ക്കോ​ട്ട് ആ​ക്ര​മ​ണ​ത്തി​നു തി​രി​ച്ച​ടി ന​ൽ​കാ​നെ​ത്തി​യ പാ​ക്കി​സ്ഥാ​ന്‍റേ​ത് യു​എ​സ് നി‌​ർ​മി​ത എ​ഫ് 16 വി​മാ​ന​മാ​യി​രു​ന്നു. മി​ഗ് വി​മാ​ന​ത്തി​ൽ ഇ​തി​നെ നേ​രി​ട്ട വി​ങ് ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ൻ എ​ഫ് 16 ത​ക​ർ​ത്ത​തോ​ടെ പ്ര​തി​രോ​ധ വി​പ​ണി​യി​ൽ യു​എ​സ് വി​മാ​ന​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ മ​ങ്ങി. എ​ഫ് 16ന്‍റെ ന​വീ​ക​രി​ച്ച ശ്രേ​ണി​യി​ലെ എ​ഫ് 21 വാ​ങ്ങാ​ൻ യു​എ​സ് ഇ​ന്ത്യ​യ്ക്കു മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നു​ണ്ടെ​ങ്കി​ലും സ​ർ​ക്കാ​രി​നും സേ​ന​യ്ക്കും ഇ​തി​നോ​ടു താ​ത്പ​ര്യ​മി​ല്ല. എ​ന്നാ​ൽ, സേ​നാം​ഗ​ങ്ങ​ളു​ടെ യാ​ത്ര​യ്ക്കും യു​ദ്ധാ​വ​ശ്യ​ത്തി​നും ഉ​പ​യോ​ഗി​ക്കാ​വു​ന്ന എ​ഫ് 18 വി​മാ​നം വാ​ങ്ങു​ന്ന​ത് സേ​ന​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഇ​തു വാ​ങ്ങി​യാ​ൽ വീ​ണ്ടും റ​ഫാ​ൽ വാ​ങ്ങി​യേ​ക്കി​ല്ല. 

സ്വീ​ഡി​ഷ് പ്ര​തി​രോ​ധ നി​ർ​മാ​ണ ഭീ​മ​ൻ സാ​ബി​ന്‍റെ ഗ്രി​പ്പ​ൻ ഇ​യും ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​രി​ഗ​ണി​ച്ചെ​ങ്കി​ലും ഇ​ന്ത്യ​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് യോ​ഗ്യ​മ​ല്ലെ​ന്നു ക​ണ്ട് ഉ​പേ​ക്ഷി​ച്ചു. റ​ഷ്യ​യു​ടെ മി​ഗ് 35, സു​ഖോ​യ് എ​സ്‌​യു 35 എ​ന്നി​വ​യ്ക്കും റ​ഫാ​ലി​നോ​ടു കി​ട​പി​ടി​ക്കാ​നാ​വു​മെ​ന്നു ക​രു​തു​ന്നി​ല്ല. 

റ​ഷ്യ​യി​ൽ നി​ന്ന് 18 സു​ഖോ​യ് 30 എം​കെ​ഐ വി​മാ​ന​ങ്ങ​ളും 21 മി​ഗ് 29 വി​മാ​ന​ങ്ങ​ളും വാ​ങ്ങാ​ൻ വ്യോ​മ​സേ​ന തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ഇ​പ്പോ​ൾ സേ​ന​യു​ടെ ആ​വ​നാ​ഴി​യി​ലു​ള്ള 272 സു​ഖോ​യ് 30 എം​കെ​ഐ വി​മാ​ന​ങ്ങ​ൾ ന​വീ​ക​രി​ക്കു​ന്ന​തും പ​രി​ഗ​ണ​ന​യി​ലാ​ണ്. അ​ടു​ത്തി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ റ​ഷ്യ സ​ന്ദ​ർ​ശ​ന​ത്തി​ൽ ഇ​തി​നു​ള്ള ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കി​യി​രു​ന്നു. 


വാർത്തകൾ

Sign up for Newsletter



top