23
October 2019 - 9:00 am IST

Download Our Mobile App

Flash News
Archives

Special

narendra-modi-video-goes-viral-on-internet

നിലത്തു വീ​​ണ പൂ​​വെ​​ടു​​ത്തു മോ​​ദി, വൈ​​റ​​ലാ​​യി വി​​ഡി​​യൊ ദൃ​​ശ്യ​​ങ്ങ​​ൾ

Published:22 September 2019

സ്വീ​​ക​​രി​​ക്കാ​​നെ​​ത്തു​​ന്ന​​വ​​ർ ന​​ൽ​​കു​​ന്ന പൂ​​ച്ചെ​​ണ്ടി​​ൽ നി​​ന്നൊ​​രെ​​ണ്ണം അ​​ട​​ർ​​ന്നു താ​​ഴെ വീ​​ണാ​​ൽ എ​​ന്തു​​ചെ​​യ്യും. രാ​​ഷ്‌​​ട്ര നേ​​താ​​ക്ക​​ൾ മു​​ത​​ൽ താ​​ഴേ​​ത്ത​​ട്ടി​​ലെ രാ​​ഷ്‌​​ട്രീ​​യ നേ​​താ​​ക്ക​​ൾ വ​​രെ സാ​​ധാ​​ര​​ണ​​ഗ​​തി​​യി​​ൽ അ​​ത് അ​​വ​​ഗ​​ണി​​ക്കും.

ടെ​​ക്‌​​സ​​സ്: സ്വീ​​ക​​രി​​ക്കാ​​നെ​​ത്തു​​ന്ന​​വ​​ർ ന​​ൽ​​കു​​ന്ന പൂ​​ച്ചെ​​ണ്ടി​​ൽ നി​​ന്നൊ​​രെ​​ണ്ണം അ​​ട​​ർ​​ന്നു താ​​ഴെ വീ​​ണാ​​ൽ എ​​ന്തു​​ചെ​​യ്യും. രാ​​ഷ്‌​​ട്ര നേ​​താ​​ക്ക​​ൾ മു​​ത​​ൽ താ​​ഴേ​​ത്ത​​ട്ടി​​ലെ രാ​​ഷ്‌​​ട്രീ​​യ നേ​​താ​​ക്ക​​ൾ വ​​രെ സാ​​ധാ​​ര​​ണ​​ഗ​​തി​​യി​​ൽ അ​​ത് അ​​വ​​ഗ​​ണി​​ക്കും. രാ​​ഷ്‌​​ട്ര നേ​​താ​​ക്ക​​ളു​​ടെ പ​​രി​​പാ​​ടി​​യെ​​ങ്കി​​ൽ സു​​ര​​ക്ഷാ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ അ​​തെ​​ടു​​ത്തു മാ​​റ്റും. അ​​ല്ലെ​​ങ്കി​​ൽ പ​​ല​​രും ച​​വി​​ട്ടി തേ​​ഞ്ഞ് പ​​രി​​പാ​​ടി ക​​ഴി​​യു​​മ്പോ​​ൾ താ​​ഴെ​​ക്കി​​ട​​ക്കു​​ന്നു​​ണ്ടാ​​കും ആ ​​പൂ​​ച്ചെ​​ണ്ട്. 

എ​​ന്നാ​​ൽ, പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​ക്കു ന​​ൽ​​കു​​ന്ന പൂ​​ച്ചെ​​ണ്ടി​​ൽ നി​​ന്നാ​​ണ് ഒ​​രു ഇ​​ത​​ൾ കൊ​​ഴി​​യു​​ന്ന​​തെ​​ങ്കി​​ലോ. അ​​തു മോ​​ദി ത​​ന്നെ എ​​ടു​​ത്തു സു​​ര​​ക്ഷാ ഉ​​ദ്യോ​​ഗ​​സ്ഥ​​നു കൈ​​മാ​​റും. ഇ​​ന്ന​​ലെ ടെ​​ക്സ​​സി​​ലെ ജോ​​ർ​​ജ് ബു​​ഷ് അ​​ന്താ​​രാ​​ഷ്‌​​ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ ന​​രേ​​ന്ദ്ര മോ​​ദി​​യെ സ്വീ​​ക​​രി​​ക്കാ​​നെ​​ത്തി​​യ ഉ​​ദ്യോ​​ഗ​​സ്ഥ​​യു​​ടെ പ​​ക്ക​​ലു​​ള്ള പൂ​​ച്ചെ​​ണ്ടി​​ൽ നി​​ന്ന് ഒ​​രു ഭാ​​ഗം അ​​ട​​ർ​​ന്നു​​വീ​​ണ​​പ്പോ​​ൾ ഇ​​ത്ത​​രം ചെ​​റി​​യ കാ​​ര്യ​​ങ്ങ​​ളി​​ൽ​​പ്പോ​​ലു​​മു​​ള്ള ഇ​​ന്ത്യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ ശ്ര​​ദ്ധ​​യെ​​ന്തെ​​ന്നു ലോ​​കം ക​​ണ്ടു. 

താ​​ഴെ വീ​​ണ പൂ​​ച്ചെ​​ണ്ടി​​ന്‍റെ ഭാ​​ഗ​​മെ​​ടു​​ത്തു സു​​ര​​ക്ഷാ ഉ​​ദ്യോ​​ഗ​​സ്ഥ​​നു കൈ​​മാ​​റു​​ക​​യാ​​യി​​രു​​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി. സ്വഛ് ​​ഭാ​​ര​​ത് പ​​ദ്ധ​​തി ഒ​​ന്നാം മോ​​ദി സ​​ര്‍ക്കാ​​രി​​ന്‍റെ പ്ര​​ധാ​​ന പ​​ദ്ധ​​തി​​ക​​ളി​​ല്‍ ഒ​​ന്നാ​​യി​​രു​​ന്നു. ശു​​ചി​​ത്വ അ​​വ​​ബോ​​ധം ഇ​​ന്ത്യ​​ക്കാ​​രി​​ല്‍ വ​​ള​​ര്‍ത്താ​​നു​​ദ്ദേ​​ശി​​ച്ചാ​​ണ് മോ​​ദി സ​​ര്‍ക്കാ​​ര്‍ പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കി​​യ​​ത്. ശു​​ചി​​ത്വ​​മെ​​ന്ന ആ​​ശ​​യ​​ത്തോ​​ടു​​ള്ള ത​​ന്‍റെ പ്ര​​തി​​ബ​​ദ്ധ​​ത ഒ​​രി​​ക്ക​​ൽ​​ക്കൂ​​ടി തെ​​ളി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു മോ​​ദി​​യെ​​ന്നും ചൂ​​ണ്ടി​​ക്കാ​​ണി​​ക്ക​​പ്പെ​​ടു​​ന്നു. 

മോ​​ദി​​യു​​ടെ പ്ര​​വ​​ർ​​ത്തി ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​യു​​ൾ​​പ്പെ​​ടെ അ​​മ്പ​​ര​​പ്പി​​ച്ചു. ഇ​​തി​​ന്‍റെ വി​​ഡി​​യൊ ദൃ​​ശ്യ​​ങ്ങ​​ൾ ഇ​​ന്‍റ​​ർ​​നെ​​റ്റി​​ൽ വൈ​​റ​​ലാ​​കു​​ക​​യും ചെ​​യ്തു വി​​ഡി​​യൊ ക​​ണ്ട് പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്ക് പ്ര​​ശം​​സ​​യു​​മാ​​യി നി​​ര​​വ​​ധി പേ​​രാ​​ണ് രം​​ഗ​​ത്തെ​​ത്തി​​യ​​ത്. നി​​ര​​വ​​ധി ക​​മ​​ന്‍റു​​ക​​ളാ​​ണു വി​​ഡി​​യൊ​​യ്ക്കു താ​​ഴെ. "ത​​നി​​ക്ക് സ​​മ്മാ​​നി​​ച്ച പൂ​​ച്ചെ​​ണ്ടി​​ൽ നി​​ന്ന് പൂ​​ക്ക​​ൾ താ​​ഴെ ഉ​​തി​​ർ​​ന്നു വീ​​ണ​​പ്പോ​​ൾ അ​​തെ​​ടു​​ത്ത് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ സു​​ര​​ക്ഷാ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്ക് കൈ​​മാ​​റി​​യ​​ത് മോ​​ദി​​യു​​ടെ ലാ​​ളി​​ത്യം "-എ​​ന്നാ​​ണ് ഒ​​രു ക​​മ​​ന്‍റ്. ചെ​​റി​​യ കാ​​ര്യ​​ങ്ങ​​ളി​​ൽ പോ​​ലും ശ്ര​​ദ്ധ കൊ​​ടു​​ക്കു​​ന്ന​​ത് മി​​ക​​ച്ച നേ​​താ​​വി​​ന്‍റെ ലാ​​ളി​​ത്യ​​മാ​​ണെ​​ന്നാ​​ണ് മ​​റ്റൊ​​രു ക​​മ​​ന്‍റ്.

മു​ൻ​പും സ​മ്മാ​നം ന​ൽ​കു​ന്ന വ​സ്തു​ക്ക​ൾ പൊ​തി​ഞ്ഞി​രി​ക്കു​ന്ന ക​ട​ലാ​സും പ്ലാ​സ്റ്റി​ക് വ​ള്ളി​ക​ളും വേ​ദി​യി​ലി​ടാ​തെ ത​ന്‍റെ പോ​ക്ക​റ്റി​ൽ സൂ​ക്ഷി​ച്ച​ശേ​ഷം പി​ന്നീ​ടു ച​വ​ർ ഇ​ടു​ന്ന കൂ​ട​യി​ൽ നി​ക്ഷേ​പി​ക്കു​ന്ന മോ​ദി​യു​ടെ ശൈ​ലി ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. യു​​എ​​സി​​ലെ​​ത്തി​​യ​​ശേ​​ഷം ഇ​​പ്ര​​കാ​​ര​​മാ​​യി​​രു​​ന്നു മോ​​ദി​​യു​​ടെ ട്വീ​​റ്റ്. “ഹൗ​​ഡി ഹൂ​​സ്റ്റ​​ൺ, ഏ​​റെ ശോ​​ഭ​​യാ​​ർ​​ന്ന ഒ​​രു വൈ​​കു​​ന്നേ​​ര​​മാ​​ണി​​ത്. ഏ​​റെ ഊ​​ർ​​ജ​​സ്വ​​ല​​മാ​​യ ഈ ​​ന​​ഗ​​ര​​ത്തി​​ൽ നി​​ന്നും ഇ​​ന്നും നാ​​ളെ​​യും വി​​പു​​ല​​മാ​​യ പ​​രി​​പാ​​ടി​​ക​​ൾ പ്ര​​തീ​​ക്ഷി​​ക്കു​​ന്നു,” 


വാർത്തകൾ

Sign up for Newsletter



top