23
October 2019 - 9:05 am IST

Download Our Mobile App

Flash News
Archives

World

terrorist-again-opened-camp-in-balakot

ബാ​ലാ​ക്കോ​ട്ടി​ൽ വീ​ണ്ടും ഭീ​ക​ര​ക്യാം​പ് തു​റ​ന്നു

Published:22 September 2019

ക​ശ്മീ​രി​ന് പ്ര​ത്യേ​ക അ​ധി​കാ​രം ന​ല്‍കു​ന്ന ആ​ര്‍ട്ടി​ക്കി​ള്‍ 370 റ​ദ്ദാ​ക്കു​ക​യും ജ​മ്മു ക​ശ്മീ​രി​നെ വി​ഭ​ജി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ത്യ​യ്ക്കെ​തി​രേ ഭീ​ക​ര നീ​ക്കം ശ​ക്ത​മാ​ക്കാ​ൻ പാ​ക് ശ്ര​മം.

ന്യൂ​ഡ​ല്‍ഹി: പാ​ക്കി​സ്ഥാ​നി​ലെ ബാ​ലാ​ക്കോ​ട്ടി​ല്‍ ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന ത​ക​ര്‍ത്ത ജെ​യ്‌​ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​ക്യാം​പ് വീ​ണ്ടും പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ച​താ​യി റി​പ്പോ​ര്‍ട്ട്. അ​ന്താ​രാ​ഷ്ട്ര ശ്ര​ദ്ധ ഒ​ഴി​വാ​ക്കാ​ന്‍ പു​തി​യ പേ​രി​ല്‍ ആ​രം​ഭി​ച്ച കേ​ന്ദ്ര​ത്തി​ല്‍ ക​ശ്മീ​രി​ലും ഇ​ന്ത്യ​യി​ലെ മ​റ്റി​ട​ങ്ങ​ളി​ലും സ്‌​ഫോ​ട​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ 40 ഭീ​ക​ര​ർ​ക്കു പ​രി​ശീ​ല​നം ന​ൽ​കു​ന്നു​ണ്ടെ​ന്നും ഒ​രു ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ര്‍ട്ട് ചെ​യ്തു.

ക​ശ്മീ​രി​ന് പ്ര​ത്യേ​ക അ​ധി​കാ​രം ന​ല്‍കു​ന്ന ആ​ര്‍ട്ടി​ക്കി​ള്‍ 370 റ​ദ്ദാ​ക്കു​ക​യും ജ​മ്മു ക​ശ്മീ​രി​നെ വി​ഭ​ജി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ത്യ​യ്ക്കെ​തി​രേ ഭീ​ക​ര നീ​ക്കം ശ​ക്ത​മാ​ക്കാ​ൻ പാ​ക് ശ്ര​മം. ക​ശ്മീ​രി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യ​തി​നു ശേ​ഷം പ​ല​ത​വ​ണ അ​തി​ർ​ത്തി​യി​ൽ ഭീ​ക​ര​രെ ക​ട​ത്തി​വി​ടാ​ൻ പാ​ക്കി​സ്ഥാ​ൻ ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​ന്ത്യ​യു​ടെ ശ​ക്ത​മാ​യ തി​രി​ച്ച​ടി​യി​ൽ ഈ ​ശ്ര​മ​ങ്ങ​ൾ പാ​ഴാ​യി. 

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 27നാ​ണ് വ്യോ​മ​സേ​ന​യു​ടെ യു​ദ്ധ വി​മാ​ന​ങ്ങ​ള്‍ അ​തി​ര്‍ത്തി ക​ട​ന്ന് ബാ​ലാ​ക്കോ​ട്ടി​ലെ ജെ​യ്‌​ഷെ കേ​ന്ദ്രം ബോം​ബി​ട്ട് ത​ക​ര്‍ത്ത​ത്. ഫെ​ബ്രു​വ​രി 14ന് ​ക​ശ്മീ​രി​ലെ പു​ല്‍വാ​മ​യി​ൽ ജ​യ്ഷെ മു​ഹ​മ്മ​ദ് ന​ട​ത്തി​യ ചാ​വേ​റാ​ക്ര​മ​ണ​ത്തി​ൽ 40 സി​ആ​ര്‍പി​എ​ഫ് ജ​വാ​ന്‍മാ​ര്‍ക്കു ജീ​വ​ൻ ന​ഷ്ട​മാ​യ​തി​നു തി​രി​ച്ച​ടി​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ വ്യോ​മാ​ക്ര​മ​ണം.  സി​ആ​ർ​പി​എ​ഫ് വാ​ഹ​ന​വ്യൂ​ഹ​ത്തി​ലേ​ക്കു സ്ഫോ​ട​ക​വ​സ്തു നി​റ​ച്ച വാ​ൻ ഇ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു ജ​യ്ഷെ ഭീ​ക​ര​ൻ. 

ബാ​ല​ക്കോ​ട്ട് ആ​ക്ര​മ​ണ​ത്തി​ൽ മു​ന്നൂ​റോ​ളം പാ​ക് ഭീ​ക​ര​ർ‌ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണു റി​പ്പോ​ർ​ട്ട്. പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തോ​ടെ അ​ന്താ​രാ​ഷ്‌​ട്ര ത​ല​ത്തി​ൽ ത​ന്നെ ഒ​റ്റ​പ്പെ​ട്ട പാ​ക്കി​സ്ഥാ​നി​ൽ മാ​സ​ങ്ങ​ളാ​യി ഭീ​ക​ര​ക്യാം​പു​ക​ൾ നി​ർ​ജീ​വ​മാ​യി​രു​ന്നു.  ഭീ​ക​ര​ർ​ക്കും വി​ഘ​ട​ന​വാ​ദി​ക​ൾ​ക്കു​മെ​തി​രേ ഇ​ന്ത്യ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളെ​ടു​ത്ത​തോ​ടെ ക​ശ്മീ​ർ ഏ​റെ​ക്കു​റെ സ​മാ​ധാ​ന​ത്തി​ലേ​ക്കു നീ​ങ്ങു​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണു വീ​ണ്ടും ഭീ​ക​ര​രെ പി​ന്തു​ണ​യ്ക്കു​ന്ന പാ​ക് നീ​ക്കം. 
 
ഇ​ന്ത്യ​യു​ടെ ക​ശ്മീ​ര്‍ ന​ട​പ​ടി​ക​ള്‍ക്ക് തി​രി​ച്ച​ടി ന​ല്‍കാ​നാ​യി ജെ​യ്‌​ഷെ നേ​തൃ​ത്വ​വും ഐ​എ​സ്ഐ ഉ​ദ്യോ​ഗ​സ്ഥ​രും കൂ​ടി​യാ​ലോ​ച​ന​ക​ള്‍ ന​ട​ത്തി​യ​താ​യും വി​വ​രം ല​ഭി​ച്ചി​രു​ന്നു. മ​റ്റൊ​രു പാ​ക് ഭീ​ക​ര സം​ഘ​ട​ന ല​ഷ്‌​ക​ര്‍ ഇ​തൊ​യ്ബ​യും ക​ശ്മീ​ര്‍ വി​ഷ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ത​ങ്ങ​ളു​ടെ ക്യാം​പു​ക​ള്‍ സ​ജീ​വ​മാ​ക്കി​യ​താ​യാ​ണ് വി​വ​രം.അ​തേ​സ​മ​യം ബ​ലാ​ക്കോ​ട്ടി​ലെ ഭീ​ക​ര ക്യാ​മ്പു​ക​ൾ ആ​ക്ര​മി​ക്കു​വാ​ൻ ഉ​പ​യോ​ഗി​ച്ച ബോം​ബു​ക​ൾ ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ക​ണ്ട് കൂ​ടു​ത​ൽ ബോം​ബു​ക​ൾ ഇ​സ്ര​യേ​ലി​ൽ നി​ന്നും വാ​ങ്ങാ​ൻ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന ഓ​ർ​ഡ​ർ ന​ൽ​കി​യി​ട്ടു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top