23
October 2019 - 8:50 am IST

Download Our Mobile App

Troll

palarivattom-puttu-poster-goes-viral-on-internet

വ​രൂ... പാ​ലാ​രി​വ​ട്ടം പു​ട്ടും മ​ര​ട് നെ​യ്റോ​സ്റ്റും ക​ഴി​ക്കാം

Published:22 September 2019

# സ്വ​ന്തം​ലേ​ഖ​ക​ൻ

തൊ​ട്ടാ​ൽ പൊ​ളി​യു​ന്ന ക​ൺ​സ്ട്ര​ക്ഷ​ൻ’, പാ​ല​മ​ല്ല പാ​ലാ​രി​വ​ട്ടം പു​ട്ട്. വ​രൂ ത​ല​ശേ​രി​യി​ലേ​ക്ക്, വ​രൂ ന​മു​ക്ക് പാ​ലാ​രി​വ​ട്ടം പു​ട്ട് ക​ഴി​ച്ചി​ട്ട് പോ​കാം…​കേ​ര​ളം മു​ഴു​വ​ൻ പാ​ലാ​രി​വ​ട്ടം പാ​ല​ത്തി​ന്‍റെ അ​ഴി​മ​തി​ക്ക​ഥ ച​ർ​ച്ച ചെ​യ്യു​മ്പോ​ൾ പാ​ലാ​രി​വ​ട്ടം പു​ട്ടു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്ക​യാ​ണ് ത​ല​ശേ​രി​യി​ലെ ലാ ​ഫെ​യ​ര്‍ റെ​സ്റ്റോ​റ​ന്‍റ്. 

ത​ല​ശേ​രി: തൊ​ട്ടാ​ൽ പൊ​ളി​യു​ന്ന ക​ൺ​സ്ട്ര​ക്ഷ​ൻ’, പാ​ല​മ​ല്ല പാ​ലാ​രി​വ​ട്ടം പു​ട്ട്. വ​രൂ ത​ല​ശേ​രി​യി​ലേ​ക്ക്, വ​രൂ ന​മു​ക്ക് പാ​ലാ​രി​വ​ട്ടം പു​ട്ട് ക​ഴി​ച്ചി​ട്ട് പോ​കാം…​കേ​ര​ളം മു​ഴു​വ​ൻ പാ​ലാ​രി​വ​ട്ടം പാ​ല​ത്തി​ന്‍റെ അ​ഴി​മ​തി​ക്ക​ഥ ച​ർ​ച്ച ചെ​യ്യു​മ്പോ​ൾ പാ​ലാ​രി​വ​ട്ടം പു​ട്ടു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്ക​യാ​ണ് ത​ല​ശേ​രി​യി​ലെ ലാ ​ഫെ​യ​ര്‍ റെ​സ്റ്റോ​റ​ന്‍റ്. 

വി​മ​ർ​ശി​ക്കാ​നും ട്രോ​ളാ​നും മ​ല​യാ​ളി​യെ ക​ഴി​ഞ്ഞേ ആ​രു​മു​ള്ളൂ.​എ​ന്നാ​ൽ ഭ​ക്ഷ​ണ​ത്തെ​പ്പോ​ലും സാ​മൂ​ഹ്യ വി​മ​ർ​ശ​ന​ത്തി​ന് മാ​ർ​ഗ​മാ​യി ക​ണ്ടെ​ത്തി​യ​തോ​ടെ മ​ല​യാ​ളി വേ​റെ ലെ​വ​ൽ ആ​ണ് എ​ന്ന് ഒ​രി​ക്ക​ൽ കൂ​ടി തെ​ളി​ഞ്ഞി​രി​ക്ക​യാ​ണ്.വി​വാ​ദ​ങ്ങ​ളി​ൽ നി​റ​യു​ക​യാ​ണ് പാ​ലാ​രി​വ​ട്ടം പാ​ലം. ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ര​ണ്ട് വ​ർ​ഷം കൊ​ണ്ട് ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യ​തോ​ടെ​യാ​ണ് എ​റ​ണാ​കു​ള​ത്തെ പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടി​യ​ത്. പാ​ലാ​രി​വ​ട്ടം പാ​ലം പ​ഞ്ച​വ​ടി​പാ​ല​മാ​വു​മോ എ​ന്ന് ഹൈ​ക്കോ​ട​തി പോ​ലും ചോ​ദി​ച്ചി​രി​ക്കു​ക​യാ​ണ്. 

പാ​ല​ത്തെ കു​റി​ച്ച് ഇ​തി​നോ​ട​കം നി​ര​വ​ധി ട്രോ​ളു​ക​ളും ഇ​റ​ങ്ങി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്. എ​ന്നാ​ൽ പൊ​ളി​ച്ച് പ​ണി​യാ​ൻ തീ​രു​മാ​നി​ച്ച പാ​ല​ത്തെ പ​ര​സ്യ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചാ​ലോ. ഭ​ക്ഷ​ണ​ത്തി​ന് പ്ര​സി​ദ്ധ​മാ​യ ത​ല​ശേ​രി​യി​ലാ​ണ് പാ​ലാ​രി​വ​ട്ടം പാ​ലം പ​ര​സ്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ത്. എ​ന്താ​യാ​ലും എ​ളു​പ്പം പൊ​ളി​യു​ന്ന പാ​ലാ​രി​വ​ട്ടം പു​ട്ട് വി​പ​ണി​യി​ൽ ഹി​റ്റാ​കു​മോ എ​ന്ന് ക​ണ്ട​റി​യാം. തൊ​ട്ടാ​ല്‍ പൊ​ളി​യു​ന്ന പാ​ലാ​രി​വ​ട്ടം പാ​ലം പോ​ലെ​യു​ള്ള പു​ട്ട് തേ​ടി റെ​സ്റ്റോ​റ​ന്‍റി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ തി​ര​ക്കാ​ണ്. 

പു​ട്ടു​ണ്ടാ​ക്കാ​ന്‍ പ്ര​ത്യേ​കം ആ​ളെ നി​ര്‍ത്തേ​ണ്ടി വ​രു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഹോ​ട്ട​ല്‍ ഉ​ട​മ​ക​ള്‍. തൊ​ട്ടാ​ൽ പൊ​ളി​യു​ന്ന ക​ൺ​സ്ട്ര​ക​ഷ​ൻ എ​ന്ന ടാ​ഗ് ലൈ​നോ​ടു കൂ​ടി​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പാ​ലാ​രി​വ​ട്ടം പു​ട്ടി​ന്‍റെ പ​ടം പ്ര​ച​രി​ക്കു​ന്ന​ത്. പാ​ലാ​രി​വ​ട്ടം പു​ട്ട് മാ​ത്ര​മ​ല്ല റെ​സ്റ്റോ​റ​ന്‍റി​ലെ സ്പെ​ഷ്യ​ൽ. മ​ര​ട് നെ​യ്റോ​സ്റ്റും ഉ​ണ്ട് കൂ​ട്ടി​ന്. പൊ​ളി​ക്കാ​നാ​യി പ​ണി​ഞ്ഞ​ത്; പൊ​ളി ബ്രേ​ക്ക് ഫാ​സ്റ്റ് എ​ന്ന ടാ​ഗ്‍ലൈ​നോ​ടെ​യാ​ണ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കാ​യ​ൽ ക​യ്യേ​റി അ​ന​ധി​കൃ​ത​മാ​യി പ​ണി​ത​തി​ന്‍റെ പേ​രി​ലാ​ണ് മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ൾ പൊ​ളി​ച്ചു നീ​ക്കാ​ൻ ഉ​ത്ത​ര​വ്. ഇ​തി​ന്‍റെ പേ​രി​ൽ ഫ്ലാ​റ്റ് ഉ​ട​മ​ക​ളും ഉ​ദ്യേ​ഗ​സ്ഥ​രും ത​മ്മി​ലു​ള്ള ത​ർ​ക്ക​ങ്ങ​ളും സ​മ​ര​വും തു​ട​രു​ക​യാ​ണ്.


വാർത്തകൾ

Sign up for Newsletter



top