23
October 2019 - 7:55 am IST

Download Our Mobile App

Flash News
Archives

Other news

santhosh-trophy-players-reunion

സ​ന്തോ​ഷ് ട്രോ​ഫി​യു​ടെ ഓ​ർ​മ പു​തു​ക്കി താ​ര​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ

Published:22 September 2019

മൈ​​താ​​നി​​ക​​ളി​​ൽ സ്വ​​പ്ന​​തു​​ല്യ​​മാ​​യ പ്ര​​ക​​ട​​നം ന​​ട​​ത്തി​​യ കാ​​ൽ​​പ്പ​​ന്തു ക​​ളി​​യി​​ലെ രാ​​ജാ​​ക്ക​​ൻ​​മാ​​ർ സാം​​സ്കാ​​രി​​ക ന​​ഗ​​രി​​യി​​ൽ ഒ​​ത്തു​​ചേ​​ർ​​ന്നു.  ഹാ​​ര്‍വെ​​സ്റ്റേ​​ഴ്സ് ഒ​ഫ് ഹാ​​പ്പി​​ന​​സ് എ​​ന്ന​​പേ​​രി​​ല്‍ തൃ​​ശൂ​​ര്‍ ബാ​​ന​​ര്‍ജി ക്ല​​ബി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച കൂ​​ട്ടാ​​യ്മ​​യി​​ല്‍ ആ​​ദ്യ സ​​ന്തോ​ഷ്‌ ട്രോ​​ഫി​​താ​​രം പി. ​കെ. രാ​​ജ​​ഗോ​​പാ​​ല്‍മു​​ത​​ല്‍ സി.​വി. പാ​​പ്പ​​ച്ച​​ന്‍, ഐ. ​എം. വി​​ജ​​യ​​ന്‍, ജോ ​​പോ​​ള്‍ അ​​ഞ്ചേ​​രി തു​​ട​​ങ്ങി​​യ​​വ​​രെ​​ത്തി.

തൃ​​ശൂ​​ർ: മൈ​​താ​​നി​​ക​​ളി​​ൽ സ്വ​​പ്ന​​തു​​ല്യ​​മാ​​യ പ്ര​​ക​​ട​​നം ന​​ട​​ത്തി​​യ കാ​​ൽ​​പ്പ​​ന്തു ക​​ളി​​യി​​ലെ രാ​​ജാ​​ക്ക​​ൻ​​മാ​​ർ സാം​​സ്കാ​​രി​​ക ന​​ഗ​​രി​​യി​​ൽ ഒ​​ത്തു​​ചേ​​ർ​​ന്നു.  ഹാ​​ര്‍വെ​​സ്റ്റേ​​ഴ്സ് ഒ​ഫ് ഹാ​​പ്പി​​ന​​സ് എ​​ന്ന​​പേ​​രി​​ല്‍ തൃ​​ശൂ​​ര്‍ ബാ​​ന​​ര്‍ജി ക്ല​​ബി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച കൂ​​ട്ടാ​​യ്മ​​യി​​ല്‍ ആ​​ദ്യ സ​​ന്തോ​ഷ്‌ ട്രോ​​ഫി​​താ​​രം പി. ​കെ. രാ​​ജ​​ഗോ​​പാ​​ല്‍മു​​ത​​ല്‍ സി.​വി. പാ​​പ്പ​​ച്ച​​ന്‍, ഐ. ​എം. വി​​ജ​​യ​​ന്‍, ജോ ​​പോ​​ള്‍ അ​​ഞ്ചേ​​രി തു​​ട​​ങ്ങി​​യ​​വ​​രെ​​ത്തി. ഫു​​ട്ബോ​​ള്‍ പ്ലെ​​യേ​​ഴ്സ് വെ​​ല്‍ഫെ​​യ​​ര്‍ അ​​സോ​​സി​​യേ​​ഷ​​ന്‍ ഓ​​ഫ് കേ​​ര​​ള  എ​​ന്ന സം​​ഘ​​ട​​ന​​യു​​ടെ രൂ​​പീ​​ക​​ര​​ണ​​ത്തി​​നാ​​ണ് 1960 മു​​ത​​ൽ സ​​ന്തോ​​ഷ് ട്രോ​​ഫി ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ കേ​​ര​​ള​​ത്തി​​നാ​​യി ക​​ളി​​ച്ച ഇ​​തി​​ഹാ​​സ താ​​ര​​ങ്ങ​​ൾ ഒ​​ത്തു​​കൂ​​ടി​​യ​​ത്. 

മു​​ന്നൂ​​റി​​ലേ​​റെ സ​​ന്തോ​ഷ്‌ ട്രോ​ഫി ക​​ളി​​ക്കാ​​ര്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത സം​​ഘ​​ട​​ന​​യു​​ടെ രൂ​​പീ​​ക​​ര​​ണ​​യോ​​ഗ​​ത്തി​​ല്‍ 120 താ​​ര​​ങ്ങ​​ള്‍ പ​​ങ്കെ​​ടു​​ത്തു. കോ​​ർ​​പ്പ​​റേ​​ഷ​​ൻ സി​​ന്ത​​റ്റി​​ക് ട​​ർ​​ഫ് മൈ​​താ​​നി​​യി​​ൽ പ്ര​​ദ​​ർ​​ശ​​ന​​മ​​ത്സ​​ര​​വും ന​​ട​​ത്തി​​യാ​​ണ് ഫു​​ട്ബോ​​ൾ താ​​ര​​ങ്ങ​​ൾ മ​​ട​​ങ്ങി​​യ​​ത്. പ്ര​​സി​​ഡ​​ന്‍റാ​​യി ജോ​​സ് പി. ​​അ​​ഗ​​സ്റ്റ്യ​​നെ(​​എ​​റ​​ണാ​​കു​​ളം)​​യും സെ​​ക്ര​​ട്ട​​റി​​യാ​​യി കെ. ​അ​​ബ്ദു​​ള്‍ റ​​ഷീ​​ദി​​നെ(​​തി​​രു​​വ​​ന​​ന്ത​​പു​​രം) തെ​​ര​​ഞ്ഞെ​​ടു​​ത്തു. കെ ​​അ​​ഷ​​റ​​ഫാ​​ണ് (കോ​​ഴി​​ക്കോ​​ട്)​​ട്ര​​ഷ​​റ​​ര്‍. ഐ. ​എം. വി​​ജ​​യ​​ന്‍ അം​​ബാ​​സ​​ഡ​​റാ​​യി പ്ര​​വ​​ര്‍ത്തി​​ക്കും.

മ​​റ്റു ഭാ​​ര​​വാ​​ഹി​​ക​​ള്‍: ബാ​​ല​​ച​​ന്ദ്ര​​ന്‍:​​ക​​ണ്ണൂ​​ര്‍, എം. ​എം. ജേ​​ക്ക​​ബ് :എ​​റ​​ണാ​​കു​​ളം, സി. ​എം. ര​​ഞ്ജി​​ത് :ത​​മി​​ഴ്നാ​​ട്, പി. ​​പി. തോ​​ബി​​യാ​​സ് :തി​​രു​​വ​​ന​​ന്ത​​പു​​രം, ജോ ​​പോ​​ള്‍ അ​​ഞ്ചേ​​രി: തൃ​​ശൂ​​ര്‍ (വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​ര്‍). എ​​ന്‍. മോ​​ഹ​​ന​​ന്‍: ക​​ണ്ണൂ​​ര്‍, ബി.​എ​​സ് ശ്രീ​​കൃ​​ഷ്ണ​​ന്‍: തി​​രു​​വ​​ന​​ന്ത​​പു​​രം, സി ​​കെ ജ​​യ​​ച​​ന്ദ്ര​​ന്‍: കോ​​ഴി​​ക്കോ​​ട്, മാ​​ര്‍ട്ടി​​ന്‍ മാ​​ത്യു: തൃ​​ശൂ​​ര്‍, ടി ​​ഹ​​മീ​​ദ്: മ​​ല​​പ്പു​​റം (ജോ​​യി​​ന്റ് സെ​​ക്ര​​ട്ട​​റി​​മാ​​ര്‍). കൂ​​ടാ​​തെ 15 അം​​ഗ എ​​ക്സി​​ക്യൂ​​ട്ടീ​​വ് അം​​ഗ​​ങ്ങ​​ളെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.


വാർത്തകൾ

Sign up for Newsletter



top