23
October 2019 - 7:54 am IST

Download Our Mobile App

Flash News
Archives

Troll

'ഇന്ത്യ' ഗാന്ധിയോ, ശശി തരൂരിനെതിരെ ട്രോൾ മഴ

Published:24 September 2019

ശശി തരൂരിന് പറ്റിയ അബദ്ധം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടിയതോടെ കൂടുതല്‍ വിശദീകരണങ്ങളുമായി അദ്ദേഹം ചിത്രം വീണ്ടും പങ്കുവെച്ചു. വിശദീകരണം നല്‍കി പിന്നീട് പങ്കുവെച്ച ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍  ചിത്രം അമെരിക്കയില്‍ അല്ല സോവിയറ്റ് യൂണിയനിലാണെന്ന് തരൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: ട്വീറ്റിൽ അബദ്ധം പിണഞ്ഞ് കോൺഗ്രസ് നേതാവ് ഡോ. ശശി തരൂര്‍ എംപി. "ഹൗഡി മോദി' പരിപാടിക്കിടെ 1954-ല്‍ നെഹ്‍റുവിനും ഇന്ദിരക്കും അമെരിക്കയില്‍ ലഭിച്ച സ്വീകരണം എന്ന് കുറിച്ചു തരൂര്‍ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രത്തിനൊപ്പമുള്ള കുറിപ്പിലാണ്  ഇന്ദിരാ ഗാന്ധിക്ക് പകരം ഇന്ത്യ ഗാന്ധിയെന്ന് പരാമർശിച്ചത്.

സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ചപ്പോഴുള്ള ചിത്രമാണ് തരൂര്‍ അമെരിക്കയിലാണെന്ന് കുറിച്ചുകൊണ്ട് പങ്കുവെച്ചതും.  ട്വീറ്റിനെതിരെ നിരവധിപേരാണ് തരൂരിനെ പരിഹസിക്കാൻ രംഗത്തെത്തിയിരിക്കുന്നത്.

ശശി തരൂരിന് പറ്റിയ അബദ്ധം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടിയതോടെ കൂടുതല്‍ വിശദീകരണങ്ങളുമായി അദ്ദേഹം ചിത്രം വീണ്ടും പങ്കുവെച്ചു. വിശദീകരണം നല്‍കി പിന്നീട് പങ്കുവെച്ച ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍  ചിത്രം അമെരിക്കയില്‍ അല്ല സോവിയറ്റ് യൂണിയനിലാണെന്ന് തരൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.

എങ്കിലും അർഥം മാറുന്നില്ലെന്നും മുന്‍ പ്രധാനമന്ത്രിമാര്‍ക്ക് വിദേശരാജ്യങ്ങളില്‍ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നും തരൂര്‍. മോദി ആദരിക്കപ്പെടുമ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് ആദരിക്കപ്പെടുന്നത്. അതിലൂടെ രാജ്യത്തിനാണ് ആദരം ലഭിക്കുന്നതെന്നുമാണ് തരൂരിന്‍റെ കുറിപ്പ്.


 

 


വാർത്തകൾ

Sign up for Newsletter



top