23
October 2019 - 8:43 am IST

Download Our Mobile App

Fitness

saniya-mirza

ഫിറ്റ്നസ് രഹസ്യം തുറന്നു പറഞ്ഞ് സാനിയ മിർസ

Published:26 September 2019

പ്രസവത്തിന് ശേഷമുള്ള തന്‍റെ വർക്കൗട്ടിനെപ്പറ്റി സാനിയ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. പ്രസവത്തോടെ എന്‍റെ ശരീരഭാരം 23 കിലോഗ്രാമാണ് കൂടിയത്. എന്നാൽ വണ്ണം കുറയ്ക്കാൻ എനിക്ക് സാധിച്ചു. എന്നാൽ വണ്ണം കുറയ്ക്കാൻ തീരുമാനിച്ച് നാല് മാസത്തിനുള്ളിൽ തന്നെ 26 കിലോ കുറയ്ക്കാൻ എനിക്ക് സാധിച്ചു.

സാനിയ മിർസയുടെ ഫിറ്റ്നസ് രഹസ്യത്തിന് പിന്നാലെയാണിപ്പോൾ സോഷ്യൽ മീഡിയ. കുഞ്ഞു ജനിച്ച് ഒരു വർഷം കൊണ്ട് താരം പഴയ ഫിറ്റ്നസിലേക്ക് തിരികെയെത്തിയിരിക്കുകയാണ് സാനിയ. പ്രസവത്തിന് ശേഷമുള്ള തന്‍റെ വർക്കൗട്ടിനെപ്പറ്റി സാനിയ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. പ്രസവത്തോടെ എന്‍റെ ശരീരഭാരം 23 കിലോഗ്രാമാണ് കൂടിയത്. എന്നാൽ വണ്ണം കുറയ്ക്കാൻ എനിക്ക് സാധിച്ചു. എന്നാൽ വണ്ണം കുറയ്ക്കാൻ തീരുമാനിച്ച് നാല് മാസത്തിനുള്ളിൽ തന്നെ 26 കിലോ കുറയ്ക്കാൻ എനിക്ക് സാധിച്ചു.

കഠിന പ്രയത്നത്തിന്‍റെയും സമർപ്പണത്തിന്‍റെയും ഫലമാണ് ഇത്. നിരവധി സ്ത്രീകൾ എന്നോട് ചോദിക്കാറുണ്ട് പ്രസവത്തിനു ശേഷവും എങ്ങനെയാണ് ഈ ഫിറ്റ്നസ് നിലനിർത്താൻ സാധിച്ചതെന്ന്. ദിവസവും ഒന്നോ രണ്ടോ മണിക്കൂർ മാറ്റിവെച്ചാൽ നിങ്ങൾക്കും ഈ മാറ്റം സാധ്യമാണ്. എനിക്ക് ഇത് പറ്റുമെങ്കിൽ നിങ്ങൾക്കും അത് സാധിക്കും. സവത്തിനു പിന്നാലെ ജിമ്മിൽ പോവുന്നത് കടുപ്പം നിറഞ്ഞ പണിയായിരുന്നു. കുഞ്ഞിനോടൊപ്പമുള്ള ഉറക്കമില്ലാത്ത രാത്രിക്ക് ശേഷമുള്ള ക്ഷീണത്തിനു പിന്നാലെ ജിമ്മിലെ വർക്കൗട്ട്. എന്‍റെ ശരീരം ഒന്നിനോടും പ്രതികരിക്കാത്തത് പോലെയായിരുന്നു.

തകർന്നു പോയിരുന്ന ആ സമയത്തും എന്‍റെ മനസാണ് എന്നെ മുന്നോട്ട് കൊണ്ടുപോയത്. പതിയെ എന്‍റെ പരിശ്രമങ്ങൾ ഫലം കണ്ടുതുടങ്ങി. എന്നാൽ ഇതൊന്നും ഒരു രാത്രി കൊണ്ട് സംഭവിച്ചതല്ല. ഒരുപാട് കാലത്തെ പ്രയത്നമാണ്. എന്നാൽ മാറണമെന്ന് ഒരു തവണ നിങ്ങൾ തീരുമാനിച്ചാൽ ഒന്നിനും നിങ്ങളെ പിന്നോട്ട് വലിക്കാൻ സാധിക്കില്ലെന്ന് സാനിയ പറയുന്നു. തന്‍റെ വർക്കൗട്ട് വിഡിയോയും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

The only way to finish is to start

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 


വാർത്തകൾ

Sign up for Newsletter



top