23
October 2019 - 7:46 am IST

Download Our Mobile App

Flash News
Archives

Others

earthquake-at-philippines-and-did-not-issues-tsunami-warning

ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പില്ല

Published:29 September 2019

നാശനഷ്ടങ്ങളോ അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തുടർ ചലനങ്ങൾക്ക് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.

മനില: ഫിലിപ്പീൻസിലെ മിന്‍റണാവോ മേഖലയിൽ ഭൂചലനം. റിക്റ്റർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം ഞായറാഴ്ച രാവിലെയാണ് അനുഭവപ്പെട്ടത്. ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​തെ​ങ്കി​ലും സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടി​ല്ല. 

76.1 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്ന് അമെരിക്കൻ ജിയോളജിക്കൽ സർവേ അധികൃതർ അറിയിച്ചു. നാശനഷ്ടങ്ങളോ അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തുടർ ചലനങ്ങൾക്ക് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.

അതേസമയം, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇതു മൂന്നാമത്തെ ഭൂചലനമാണ് പ്രദേശത്തുണ്ടാകുന്നത്. 26ന് ഇ​ന്തോ​നേ​ഷ്യ​യി​ൽ അനുഭവപ്പെട്ട ശ​ക്ത​മാ​യ ഭൂ​ച​ല​നത്തിൽ മുപ്പതോളം പേർ മരിക്കുകയും നൂറ്റമ്പതിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.


വാർത്തകൾ

Sign up for Newsletter



top